മണ്ണിനെ ഫലഭൂയിഷ്ഠം ആകുന്നതിൽ പ്രധാനമാണ് ജൈവ പുതയിടൽ. മേൽ മണ്ണിനെ ഫലഭൂയിഷ്ഠം ആക്കുന്നതിൽ ഇതിലും മികച്ച രീതിയില്ല. പണ്ടുകാലത്ത് ഓരോ കർഷകനും അവരുടെ കൃഷിയിടത്തിൽ വിവിധതരത്തിലുള്ള ഇലകൾകൊണ്ട് ജൈവ പുതയിടൽ സാധ്യമാക്കിയിരുന്നു. ജൈവ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുന്നത് വഴി മേൽമണ്ണിൽ കോടിക്കണക്കിന് സൂക്ഷ്മ ജീവികൾക്ക് വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കി നൽകുന്നു. പുതിയിടുമ്പോൾ പുതയ്ക്ക് കനം കൂടുതൽ ആകാതിരിക്കാൻ ശ്രമിക്കണം.
കാരണമെന്തെന്നാൽ അങ്ങനെ വന്നാൽ മണ്ണിലെ സൂക്ഷ്മ ജീവികൾക്ക് വേണ്ടത്ര വായുവും സൂര്യപ്രകാശവും ലഭിക്കാതെ വരും. ഇതുകൂടാതെ പുതയിടുന്നത് വഴി മണ്ണിലെ ഈർപ്പം നിലനിർത്താൻ സാധിക്കും. ഏകദേശം 80 ശതമാനം വരെ ബാഷ്പീകരണ തോത് ഇല്ലാതാക്കാൻ പുതയിടൽ വഴി സാധിക്കുന്നു. പുതയിടൽ വഴി മണ്ണിൻറെ സ്വാഭാവിക ഘടന നിലനിർത്താൻ സാധിക്കും. പച്ചിലകൾ കൊണ്ടും, ചപ്പുചവറുകൾ കൊണ്ടും മണ്ണിന് നാം ആവരണം ഒരുക്കുമ്പോൾ കോടിക്കണക്കിന് സൂക്ഷ്മാണുക്കൾക്ക് ജീവിക്കാൻ പാകത്തിൽ ഒരു കാലാവസ്ഥ അവിടെ സൃഷ്ടിക്കപ്പെടുന്നു.
മണ്ണിൽ അലിഞ്ഞു ചേർന്ന ജൈവമാലിന്യങ്ങൾ വഴി ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ എല്ലാം ഇവിടുന്ന് തന്നെ ലഭിക്കുന്നു. ഈ ജൈവ പ്രക്രിയയിലൂടെ ഇവിടെ വിഘടിപ്പിക്കുന്ന ഘടകങ്ങൾ ചെടിയുടെ വളർച്ച വേഗത്തിലാക്കുന്നു. ഇതിൽ പ്രധാനമാണ് നൈട്രജൻ ഉൽപാദനം. ജൈവ പുതയിടൽ വഴി നൈട്രജൻ ധാരാളമായി മണ്ണിൽ നിക്ഷേപിക്കപ്പെടുന്നു.
Organic mulching is important for soil fertility. There is no better way to fertilize the topsoil. In the past, each farmer made organic mulching possible with a variety of leaves on their farm. Mulching with organic matter provides an environment conducive to the growth of billions of microorganisms in the topsoil.
When mulching, try not to make the mulch too thick. This is because the micro-organisms in the soil do not get enough air and sunlight. In addition, mulching can retain soil moisture. Mulching can eliminate up to 80% of the evaporation rate. Mulching can maintain the natural structure of the soil. When we cover the soil with greens and debris, a climate is created where billions of microorganisms can live. All the elements that accelerate the growth of plants are obtained from here through the bio-waste dissolved in the soil. The components that decompose here through this biological process accelerate the growth of the plant.
ഇതുകൂടാതെ ചില ഹോർമോണുകളും മണ്ണിൽ നടക്കുന്ന വിഘടന പ്രക്രിയയിലൂടെ രൂപം കൊള്ളുന്നു അതിൽ പ്രധാനമാണ് അസറ്റിക് ആസിഡും നാഫ്താലിക് അസറ്റിക് ആസിഡും. ഇതു ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നു.
Share your comments