നമ്മുടെ വിളകളുടെ വളർച്ച പരിപോഷിപ്പിക്കുന്ന പഞ്ചഗവ്യം എന്ന ഔഷധത്തിന്റെ മേന്മ പറയുമ്പോൾ അത് നമ്മുടെ ഭാരതീയ സംസ്കാരത്തിൻറെ മഹത്വത്തിലേക്ക് കൂടിയാണ് ആഴ്ന്നിറങ്ങുന്നത്. പശുവിനെ മാതാവായി കരുതുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. ഗോമാതാവിൽ നിന്ന് ലഭിക്കുന്ന അഞ്ചു വസ്തുക്കൾ ചേർത്താണ് പഞ്ചഗവ്യം രൂപപ്പെടുത്തിയിരിക്കുന്നത്. പാല്,തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നീ വസ്തുക്കൾ ചേർത്തു ഉണ്ടാക്കുന്ന പഞ്ചഗവ്യം ഇന്ന് എല്ലാ കർഷകരും ഉപയോഗിക്കുന്ന മികച്ച വളക്കൂട്ടാണ്.
പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഇതുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുക മാത്രമല്ല, വിളകളിൽ നിന്ന് കൂടുതൽ വിളവു ലഭിക്കുവാനും, ഇവയുടെ രോഗപ്രതിരോധശേഷി കൂട്ടുവാനും പഞ്ചഗവ്യം ഉപകാരപ്രദമാണ്. ഇതിൽ അസറ്റോബാക്ടർ, ഫോസ്‌ബോ ബാക്ടീരിയ, സുഡോമോണസ് എന്നീ ഗുണകരമായ ബാക്ടീരിയകളും, നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു.
പഞ്ചഗവ്യ നിർമ്മാണത്തിന് വേണ്ട ചേരുവകൾ(main ingredients of panchagavya)
ചാണകം- 500 ഗ്രാം
ഗോമൂത്രം- 200 മില്ലി
പാൽ -100 മില്ലി
നെയ്യ് -100 മില്ലി
തൈര് -100 മില്ലി
പഞ്ചഗവ്യം ഉണ്ടാക്കുന്ന വിധം (Panchagavya Preparation)
പത്രത്തിൽ ഒരു മൺപാത്രത്തിൽ ചാണകം, നെയ്യ് ഇവ ചേർത്ത് നന്നായി ഇളക്കുക. വായ്ഭാഗം കോട്ടൺ തുണി കൊണ്ട് കെട്ടിവയ്ക്കുക.24 മണിക്കൂറിനുശേഷം ഇതിലേക്ക് 200 മില്ലി ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ദിവസം രണ്ടു പ്രാവശ്യം രണ്ടു മിനിറ്റ് ഇളക്കുക. പതിനാറാം ദിവസം ഇതിലേക്ക് 100 മില്ലി പാലും 100 മില്ലി തൈരും ചേർത്ത് നന്നായി ഇളക്കി അഞ്ചു ദിവസം കൂടി കെട്ടിവയ്ക്കുക. ഇരുപത്തിയൊന്നാം ദിവസം ഇളക്കി ഉപയോഗിക്കാം.
Cow dung and cow urine are the key ingredients of the preparation. It is usually mixed with water and is used to irrigate the fields. It can also be used as a spray.
പഞ്ചഗവ്യം - ഉപയോഗക്രമം(Uses of Panchagavya)
നെല്ലിന് 30 ലിറ്റർ ഒരേക്കറിന്, തെങ്ങ് ഒന്നിന് ഒരു ലിറ്റർ, വാഴയ്ക്ക 100 മില്ലി, പച്ചക്കറികൾക്ക് 20 മടങ്ങ് വെള്ളം ചേർത്ത് ഇലകളിൽ തളിച്ചു കൊടുക്കുകയോ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്യാം. മൂന്ന് മാസം വരെ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാം.
Share your comments