ഏതു കാലാവസ്ഥയിലും വളരുന്ന ചെടിയാണ് വൻപയർ. പ്രോട്ടനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വൻപയർ ചെടിയുടെ ഇലകൾ. മുഞ്ഞ/പയർപേൻ, പയർചാഴി, ചിത്രകീടം, ഇലപേൻ, പൂവും, കായും തുരുത്തുന്ന പുഴുക്കൾ എന്നിവയാണ് വാൻ പയറിനെ ആക്രമിക്കുന്ന കീടങ്ങൾ.
മുഞ്ഞ/പയർപേൻ, വൻ പയർ ചെടിയുടെ പൂക്കൾ, കായ്‌കൾ, ഇളംതണ്ട്, എന്നി ഭാഗങ്ങളിൽ കൂട്ടംകൂടി പറ്റിപിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോൾ ചെടികൾ വളർച്ച മുരടിച്ച് ഉണങ്ങി പോകുന്നു. പ്രാണികളെ ശേഖരിച്ച് നശിപ്പിക്കുക. ചെടികളിൽ അതിരാവിലെ ചാരം വിതറി മുഞ്ഞകളെ ഒരു പരിധി വരെ നിയന്ത്രിക്കാം. ആരംഭഘട്ടത്തിൽ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ലഭ്യത അനുസരിച്ച് രണ്ടാഴ്ച്ച ഇടവിട്ട് പ്രയോഗിക്കാം. മിത്രകുമിളകളായ ബിവേറിയ ബാസിയാന - 20gm ഒരു ലിറ്ററിൽ എന്ന തോതിൽ അല്ലെങ്കിൽ ബയോഗാർഡ 5ml ഒരു ലിറ്ററിൽ പ്രയോഗിക്കാം.
ഇലപ്പരപ്പിൽ റോക്കറ്റ് പോയതുപോലെ വെളുത്ത അടയാളമാണ് ചിത്രകീടത്തിൻറെ ലക്ഷണം. ആക്രമണ ലക്ഷണം കാണുന്ന ഇലകൾ പറിച്ചുമാറ്റി നശിപ്പിക്കുകയാണ് ഒരു നിയന്ത്രണമാർഗ്ഗം. കുഴി ഒന്നിന് 20gm വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർക്കുക. 2% വീര്യത്തിൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ 5% വീര്യമുള്ള വേപ്പിൻകുരു സത്തോ തളിക്കുക. മുകുളങ്ങളെ ബാധിക്കുന്ന ഇലപേൻ കീടം വൈറസ് മൂലമുള്ള കുരുടിപ്പ് രോഗത്തെ പരത്തുന്നു. ഇതിന് പ്രതിവിധിയായി ആക്രമനാരംഭത്തിൽ തന്നെ പുകയില കഷായം തളിക്കുക.
പയർ ചാഴിയുടെ ആക്രമണത്തിൽ കായകൾ ഉണങ്ങി ചുരുണ്ടുപോകുന്നു. കായകളുടെ പുറംഭാഗം പരുക്കാനാകുന്നു. ചാഴിയെ പിടിച്ച് നശിപ്പിക്കുക. വിളവെടുപ്പിനു ശേഷം 5% വീര്യമുള്ള വേപ്പിൻകുരു സത്ത് / നീംബിസിഡിൻ 1 മില്ലി ഒരു ലിറ്ററിന് എന്ന തോതിൽ / 1 ലിറ്റർ വെള്ളത്തിൽ 10% gm വീര്യമുള്ള ഗോമൂത്രം 10 വെളുത്തുള്ളി 10gm കായം 10gm കാന്താരി എന്നിവ ചേർത്ത് മേൽ പറഞ്ഞിട്ടുള്ളവയിൽ ഏതെങ്കിലും ഒന്ന് ലഭ്യതയ്ക്ക് അനുസരിച്ച് രണ്ടാഴ്ച്ച ഇട വിട്ട് പ്രയോഗിക്കുക.
#krishijaran #kerala #farmtips #peas #pestcontrol
Share your comments