മുരിങ്ങ കൃഷിയോടൊപ്പം തേനീച്ച വളർത്തൽ ആരംഭിക്കുന്നത് ഏറെ ലാഭം നേടി തരുന്ന സംരംഭ സാധ്യതയാണ്. മുരിങ്ങ പൂക്കൾ തേനീച്ചയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ കൃഷിയോടൊപ്പം ചെയ്യാവുന്ന ഏറ്റവും മികച്ച കൃഷിരീതിയാണ് തേനീച്ച വളർത്തൽ. മുരിങ്ങ പൂക്കുന്നത് ഏപ്രിൽ- മെയ് സെപ്റ്റംബർ -നവംബർ കാലഘട്ടത്തിലാണ്. മുരിങ്ങയുടെ പൂക്കൾ രാവിലെ ആറുമണി മുതൽ 12 മണി വരെയാണ് വിരിയുന്നത്. ഓരോ പൂക്കളും ഏകദേശം 23525 പൂമ്പൊടി ഉല്പാദിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തേനീച്ച കൃഷി ആരംഭിക്കാം..
മുരിങ്ങ കൃഷി ആദായകരം
തീർത്തും ജൈവരീതിയിൽ കൃഷി ചെയ്യുന്ന മുരിങ്ങ തോപ്പിൽ തേനീച്ചപ്പെട്ടികൾ വെച്ച് പരാഗണ സേവനം ലഭ്യമാകുമ്പോൾ മുരിങ്ങയ്ക്കായുടെ ഉൽപാദനം വർദ്ധിക്കും. തേനീച്ചയുടെ സാന്നിധ്യം ഉണ്ടായപ്പോൾ ഒരു മുരിങ്ങയ്ക്ക കിട്ടിയ സ്ഥലത്ത് മുപ്പതോളം മുരിങ്ങയ്ക്ക കിട്ടിയെന്ന് കർഷകർ പറയുന്നു. ഒരേക്കറിൽ സാധാരണ ലഭിക്കുന്ന 10 ടൺ വിളവ് തേനീച്ചയുടെ പരാഗണ സാന്നിധ്യത്താൽ 35 മടങ്ങ് വർധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തേനീച്ച വളര്‍ത്താം, പണം സമ്പാദിക്കാം ഹോർട്ടികോർപ്പ് ഒപ്പമുണ്ട്
ഒരു ഹെക്ടറിൽ 30 ഇന്ത്യൻ തേനീച്ച എന്നതോതിൽ മുരിങ്ങ തോട്ടത്തിൽ വച്ചപ്പോൾ ഒരു കൂട്ടിൽ നിന്ന് ശരാശരി മൂന്ന് കിലോ തേൻ ഒരുപ്രാവശ്യം ലഭിച്ചതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആറ് തെനെടുപ്പിലൂടെ ഒരു കൂട്ടിൽ നിന്ന് 18 കിലോ തേൻ കിട്ടിയതായി കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. അതുകൊണ്ടുതന്നെ തേനീച്ച വളർത്തൽ മുരിങ്ങ കൃഷിയോടൊപ്പം ചെയ്യുന്നത് ഏറെ വിളവ് വർദ്ധിപ്പിക്കുവാനും ആദായം ഇരട്ടി ആക്കുവാനും മികച്ചതാണ്. മുരിങ്ങ തേനിന് ധാരാളം സവിശേഷതകളുണ്ട്. ഇതിൽ ജലാംശത്തിന്റെ അളവ് 19% ആണ് വരുന്നത്. 100 ഗ്രാം മുരിങ്ങ എടുക്കുകയാണെങ്കിൽ അതിൽ 82 ഗ്രാം പഞ്ചസാരയും, 304 കലോറി ഊർജവും, 4 മില്ലി ഗ്രാം സോഡിയവും 52 മില്ലിഗ്രാം പൊട്ടാസ്യവും 175 ഗ്രാം കാത്സ്യവും അടങ്ങിയിരിക്കുന്നു. കൂടാതെ ധാരാളം രോഗങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ് മുരിങ്ങ തേൻ. ശരീരത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും തുലനപ്പെടുത്തുവാൻ മുരിങ്ങ ഏറ്റവും മികച്ചതാണെന്ന് പറയുന്നു. പതിവായി ഇത് ഉപയോഗിച്ചാൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും, ശരീരത്തിന് ആവശ്യമായ ഊർജം പകരുവാനും ഇത് മികച്ചതാണ്. മുരിങ്ങ തേൻ ഉപയോഗം വൃക്കകളുടെ കരളിനെയും പ്രവർത്തനത്തെയും സുഗമമാക്കുന്നു.
Starting beekeeping along with coriander cultivation is a highly lucrative entrepreneurial opportunity.
ഇത് ശരീരത്തിലെ കാൽസ്യത്തിൻറെ അളവ് നിലനിർത്തുകയും, ആരോഗ്യത്തോടെയിരിക്കാൻ കാരണമാകുകയും ചെയ്യുന്നു. സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന ഓസ്റ്റിയോപൊറോസിസ് എന്ന അസ്ഥി ക്ഷയിക്കുന്ന രോഗത്തിനും മുരിങ്ങത്തേൻ ഏറ്റവും മികച്ച പ്രതിവിധിയാണ്. ഇതിൽ ഉള്ള പൊട്ടാസ്യം സന്ധിവേദനയും വാതവും ഇല്ലാതാക്കുവാൻ ഉത്തമമാണെന്ന് ആയുർവേദം അനുശാസിക്കുന്നു. ഹൃദ്രോഗസാധ്യതകളിൽ തുടങ്ങി ക്യാൻസർ വരെ ഇല്ലാതാക്കുവാൻ മുരിങ്ങ തേൻ ഉപയോഗം മികച്ചതാണ്. ഏറെ ഔഷധമൂല്യമുള്ള ഇതിന് വിപണിയിൽ വില അല്പം കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങ പൂക്കൾ വേഗം കായ് ആവാൻ പഞ്ചസാര ലായനി ഉത്തമം
Share your comments