<
  1. Farm Tips

മൂടകെട്ടല്‍ - വിത്ത് സംരക്ഷണത്തിന്റെ വയനാടന്‍ തന്ത്രം

വയനാട് ജില്ലയിലെ ആദിവാസി കര്‍ഷകര്‍ തലമുറകളായി നാടന്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ ചെയ്തുവരുന്ന പമ്പരാഗത സമ്പ്രദായമാണ് 'മൂടക്കെട്ടല്‍'. ഈ രീതിയിലൂടെ ഇവര്‍ ഏതാണ്ട് 35 ഇനം നാടന്‍ നെല്‍വിത്തുകളാണ് വംശനാശം സംഭവിക്കാതെ നിധിപോലെ സംരക്ഷിച്ചുപോരുന്നത്. ഗന്ധകശാല, ജീരകശാല, കയമ തുടങ്ങിയ സുഗന്ധനെല്ലിനങ്ങള്‍, ഹ്രസ്വകാലമൂപ്പുള്ള തൊണ്ണൂറാംതൊണ്ടി, പാല്‍ത്തൊണ്ടി, ഔഷധ നെല്ലുകളായ ഞവര, ചെന്നെല്ല്, വരള്‍ച്ചാപ്രതിരോധശേഷിയുള്ള ചെന്താടി, ചെന്തൊണ്ടി തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഏതാണ്ട് രണ്ടു മാസത്തോളം നീളുന്ന സംരക്ഷണ പ്രക്രിയയാണിത്. എന്തെങ്കിലും കാരണവശാല്‍ അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനങ്ങളില്‍പ്പെട്ട് ദിര്‍ഘകാലമൂപ്പുള്ള ഇനങ്ങള്‍ നശിച്ചുപോയാല്‍, ഹ്രസ്വമൂപ്പുള്ള ഇനങ്ങള്‍ വളര്‍ത്തി പട്ടിണി ഒഴിവാക്കുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം. കൊയ്ത്ത് കഴിഞ്ഞ് ഏഴു മുതല്‍ 15 ദിവസത്തിനകമാണ് 'മൂടക്കെട്ടല്‍' ആരംഭിക്കുക. ഓരോ 'മൂട' തയാറാക്കാന്‍ വ്യത്യസ്ഥ ഇനം നെല്‍വിത്തുകള്‍ 15 ദിവസത്തോളം തുറസ്സായ സ്ഥലത്ത് രാപകല്‍ ഭേദമില്ലാതെ വെവ്വേറെ ഉണക്കുന്നു. തുടര്‍ന്ന് ഓരോ ഇനം നെല്‍വിത്തും ഉണങ്ങിയ വൈക്കോലിലോ വാഴപ്പോളയിലോ മുളഞ്ചീളുകളിലോ പ്രത്യേകം പൊതിയുന്നു. ഓരോ മൂടയിലും 10 മുതല്‍ 60 കിലോ വരെ നെല്‍വിത്തുണ്ടാകും. ഇങ്ങനെ മൂടകളില്‍ ഭദ്രമായി പൊതിയുന്ന നെല്‍വിത്തുകള്‍ രോഗ-കീടബാധയോ ഈര്‍പ്പനഷ്ടമോ തെല്ലും സംഭവിക്കാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ കഴിയും. പരമ്പരാഗത നെല്‍വിത്തുകള്‍ ഇത്തരത്തില്‍ സംരക്ഷിക്കുന്നതോടൊപ്പം ഇവ തന്നെ കൃഷിയില്‍ തല്പരരായ കര്‍ഷകര്‍ക്ക് വര്‍ധിപ്പിച്ച് വിതരണം ചെയ്യുകയും ഇവിടെ പതിവാണ്. വിത്തുസംരക്ഷണത്തിന്റെയും വിത്തുകൈമാറ്റത്തിന്റെയും ഉദാത്ത മാതൃകയാണ് 'മൂടകെട്ടല്‍'.

KJ Staff

വയനാട് ജില്ലയിലെ ആദിവാസി കര്‍ഷകര്‍ തലമുറകളായി നാടന്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ ചെയ്തുവരുന്ന പമ്പരാഗത സമ്പ്രദായമാണ് 'മൂടക്കെട്ടല്‍'. ഈ രീതിയിലൂടെ ഇവര്‍ ഏതാണ്ട് 35 ഇനം നാടന്‍ നെല്‍വിത്തുകളാണ് വംശനാശം സംഭവിക്കാതെ നിധിപോലെ സംരക്ഷിച്ചുപോരുന്നത്. ഗന്ധകശാല, ജീരകശാല, കയമ തുടങ്ങിയ സുഗന്ധനെല്ലിനങ്ങള്‍, ഹ്രസ്വകാലമൂപ്പുള്ള തൊണ്ണൂറാംതൊണ്ടി, പാല്‍ത്തൊണ്ടി, ഔഷധ നെല്ലുകളായ ഞവര, ചെന്നെല്ല്, വരള്‍ച്ചാപ്രതിരോധശേഷിയുള്ള ചെന്താടി, ചെന്തൊണ്ടി തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഏതാണ്ട് രണ്ടു മാസത്തോളം നീളുന്ന സംരക്ഷണ പ്രക്രിയയാണിത്. എന്തെങ്കിലും കാരണവശാല്‍ അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനങ്ങളില്‍പ്പെട്ട് ദിര്‍ഘകാലമൂപ്പുള്ള ഇനങ്ങള്‍ നശിച്ചുപോയാല്‍, ഹ്രസ്വമൂപ്പുള്ള ഇനങ്ങള്‍ വളര്‍ത്തി പട്ടിണി ഒഴിവാക്കുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം.
കൊയ്ത്ത് കഴിഞ്ഞ് ഏഴു മുതല്‍ 15 ദിവസത്തിനകമാണ് 'മൂടക്കെട്ടല്‍' ആരംഭിക്കുക. ഓരോ 'മൂട' തയാറാക്കാന്‍ വ്യത്യസ്ഥ ഇനം നെല്‍വിത്തുകള്‍ 15 ദിവസത്തോളം തുറസ്സായ സ്ഥലത്ത് രാപകല്‍ ഭേദമില്ലാതെ വെവ്വേറെ ഉണക്കുന്നു. തുടര്‍ന്ന് ഓരോ ഇനം നെല്‍വിത്തും ഉണങ്ങിയ വൈക്കോലിലോ വാഴപ്പോളയിലോ മുളഞ്ചീളുകളിലോ പ്രത്യേകം പൊതിയുന്നു. ഓരോ മൂടയിലും 10 മുതല്‍ 60 കിലോ വരെ നെല്‍വിത്തുണ്ടാകും. ഇങ്ങനെ മൂടകളില്‍ ഭദ്രമായി പൊതിയുന്ന നെല്‍വിത്തുകള്‍ രോഗ-കീടബാധയോ ഈര്‍പ്പനഷ്ടമോ തെല്ലും സംഭവിക്കാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ കഴിയും. പരമ്പരാഗത നെല്‍വിത്തുകള്‍ ഇത്തരത്തില്‍ സംരക്ഷിക്കുന്നതോടൊപ്പം ഇവ തന്നെ കൃഷിയില്‍ തല്പരരായ കര്‍ഷകര്‍ക്ക് വര്‍ധിപ്പിച്ച് വിതരണം ചെയ്യുകയും ഇവിടെ പതിവാണ്. വിത്തുസംരക്ഷണത്തിന്റെയും വിത്തുകൈമാറ്റത്തിന്റെയും ഉദാത്ത മാതൃകയാണ് 'മൂടകെട്ടല്‍'.

English Summary: seed conservation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds