വീടിനു ചുറ്റും അല്പമെങ്കിലും സ്ഥലമുള്ളവര്ക്ക് ഒന്ന് മനസ്സുവെച്ചാല് നല്ല പച്ചക്കറിത്തോട്ടം നിര്മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്ക്ക് വീട്ടു വളപ്പില് പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില് വളരാന് കഴിയുന്ന ഇഞ്ചി, മഞ്ഞള്, ചേന, ചേമ്പ്, കാച്ചില്, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
For those who have some space around the house, you can build a good vegetable garden, pachakkari krishi. The crop is preferred where sunlight and water are available for at least six hours. Spinach, garlic, , peas, brinjal, pumpkin, and padavalam all need sunlight. Chillies and tomatoes are crops that do not need much sunshine.
For crops like curry leaves, moringa and fibre, which yield long yields, should find a separate place in the house premises. Ginger, turmeric, chena, , kachchi and sweet potatoes that can grow in the shade can be grown as intercrops. Among these, you can plant chillies and marigolds for domestic purposes. Cultivating different crops at the same place can prevent pest attacks and use organic matter at different levels of soil.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
പച്ചക്കറി കൃഷിക്ക് കുറച്ചു നാട്ടു വൈദ്യം
- പച്ചക്കറി ചെടികളിലെ ചെറുപ്രാണുകളെ അകറ്റാന്‍ പുളിച്ച കഞ്ഞിവെള്ളം ആഴ്ചയില്‍ ഒരുദിവസം വെച്ച് ഇലകളുടെ രണ്ടു വശവും തളിച്ചു കൊടുക്കുക.
- പയറിലെ ചാഴിശല്യം അകറ്റാന്‍ 10ഗ്രാം കാന്താരി മുളകും 50ഗ്രാം വെളുത്തുള്ളിയും കൂട്ടി അരച്ച് അരിച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ സ്‌പ്രേ ചെയ്യുക.
- പച്ചക്കറി വിത്തുകള്‍ വെളുത്ത വാവിനു രണ്ടു ദിവസം മുന്‍പ് നടുന്നത് തൈക്ക് ശക്തി കൂടാനും കീടരോഗങ്ങളില്ലാതെ വളരാനും സഹായിക്കും.
- കിഴങ്ങുവര്‍ഗങ്ങള്‍ കറുത്തവാവു സമയത്ത് നടുന്നത് നന്നായി വളര്‍ന്നു വരാന്‍ സഹായിക്കും.
- ഉലുവ 30-50ഗ്രാം ചതച്ച് പടവലം, പയര്‍ എന്നിവയുടെ ചുവട്ടില്‍ ഇട്ടുകൊടുത്താല്‍ തണ്ടുതുരപ്പനെ പ്രതിരോധിക്കാം.
- പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം കായം പൊടിച്ചു ചേര്‍ത്ത് മൊട്ടുകളില്‍ സ്േ്രപ ചെയ്യുക.
- മത്തന്‍ വള്ളി വീശി മുന്നോട്ടു പോകുമ്പോള്‍ മുട്ടിന് മുട്ടിന് അല്‍പ്പം പച്ചച്ചാണകം വെച്ചു കൊടുക്കുന്നത് കായ പിടുത്തം കൂടാന്‍ സഹായിക്കും.
- ചീര പാകുമ്പോള്‍ പത്തിരട്ടി മണലുമായി ചേര്‍ത്ത് വിതറിയാല്‍ ചീര അകലത്തില്‍ വളര്‍ന്നു വരും.
- പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക.
- പയറിന്റെ പൂകൊഴിച്ചില്‍ മാറാന്‍ ചാരം തടത്തില്‍ ചേര്‍ത്ത് കൊടുക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വരും ദിവസങ്ങളിൽ മഴ കൂടുതൽ ; കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
Share your comments