വിളവ് ഏതായാലും കൂടുതൽ വിളവിന് ചെടികൾക്ക് നൽകേണ്ട സസ്യ മൂലകങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് കൃഷിയിൽ അടിസ്ഥാന പാഠങ്ങളിൽ ആദ്യത്തെ ആണ്. അന്തരീക്ഷവായുവിൽ നിന്ന് ലഭിക്കുന്ന കാർബണും, അന്തരീക്ഷത്തിൽ നിന്ന് ലഭിക്കുന്ന ഹൈഡ്രജനും ഓക്സിജനും ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ഘടകങ്ങൾ. ചെടികൾ തഴച്ച് വളരുവാൻ ഏറ്റവും മികച്ചത് ഇവയ്ക്ക് npk വളങ്ങൾ നൽകുക എന്നതാണ്.
അതാണ് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്. ഇതു കൂടാതെയുള്ള മറ്റു പ്രാഥമിക സസ്യ മൂലകങ്ങളാണ് കാൽസ്യം, മഗ്നീഷ്യം, സൾഫർ, തുടങ്ങിയവ.
നൈട്രജൻ
ചെടികൾ തഴച്ചു വളരാൻ സഹായിക്കുന്ന സസ്യ മൂലകമാണ് നൈട്രജൻ. പയർ പോലുള്ള ചില വിളകൾ നൈട്രജനെ അന്തരീക്ഷത്തിൽനിന്ന് വലിച്ചെടുക്കുകയും മണ്ണിനെ സമ്പുഷ്ടം ആക്കുകയും ചെയ്യുന്നു. ഇലക്ക് പച്ച നിറം നൽകുന്നതും സസ്യകോശം രൂപീകരണത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലും ഇതിൻറെ ഉപയോഗം പ്രധാനമാണ്.
ഫോസ്ഫറസ്
സസ്യവളർച്ച വേഗത്തിലാക്കാൻ വിളക്ക് നൽകേണ്ട പ്രധാനപ്പെട്ട സസ്യ മൂലകമാണ് ഫോസ്ഫറസ്. ഇത് കോശങ്ങളിൽ ഊർജ്ജ സംഭരിക്കുവാൻ ചെടികൾക്ക് പ്രാപ്തി നൽകുന്നു. കൃഷിയിറക്കാൻ സ്ഥലം ഒരുക്കുമ്പോൾ തന്നെ ഫോസ്ഫറസ് നൽകിയിരിക്കണം. വിതക്കുന്നതിനോ പറിച്ചു നടുന്നതിനോ മുൻപ് ചെടികൾക്ക് ഇവ നൽകിയിരിക്കണം
പൊട്ടാഷ്
നല്ല കായ്ഫലം ലഭ്യമാക്കുവാനും, ചെടികൾ പെട്ടെന്ന് പൂവ് ഇടാനും പൊട്ടാസ് വേണ്ടിവരുന്നു. ഇതുകൂടാതെ പൊട്ടാഷ് ചെടികൾക്ക് നൽകിയാൽ കീട രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു.
മെഗ്നീഷ്യം
മണ്ണിൽ ഉണ്ടായാൽ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ. ചെടികൾക്ക് പച്ച നിറം നൽകുന്ന ക്ലോറോഫിലിലെ പ്രധാന ചേരുവയായ ഇത് സസ്യ ധർമ്മങ്ങൾ കൃത്യമായി നിറവേറ്റാൻ കരുത്തുപകരുന്നു.
കാൽസ്യം
നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും കരുത്ത് പകരുന്ന കാൽസ്യം എന്ന ഘടകം സസ്യ ത്തിൻറെ കരുത്തുറ്റ വളർച്ചയ്ക്കും പ്രധാനപ്പെട്ടതാണ്. ഇത് മണ്ണിലെ അമ്ലത്വനില ക്രമീകരിക്കുവാൻ മികച്ചതാണ്.
It is best to apply npk fertilizer to the plants to make them thrive. That is nitrogen, phosphorus and potash. Other primary plant elements include calcium, magnesium, and sulfur.
സൾഫർ
ചെടികൾ നല്ല കരുത്തോടെ വളരാൻ സൾഫർ പ്രധാനപ്പെട്ടതാണ് എണ്ണക്കുരു വിളകളിൽ എണ്ണയുടെ അളവ് നിർണയിക്കുവാൻ ഇത് ചെടികൾക്ക് തീർച്ചയായും നൽകിയിരിക്കണം.
Share your comments