പച്ചക്കറി കൃഷി ചെയ്യുന്നവർ ഇപ്പോഴും അഭിമുഖീകരിക്കുന്ന ചില പൊതുവായ പ്രശ്നങ്ങൾ ഉണ്ട്. അത്തരം സംശയങ്ങൾ നിരവധിപ്പേർ ചോദിക്കുന്നു. അവയ്‌ക്കെല്ലാമുള്ള പൊതുവായ മറുപടി കൃഷിക്കാരിൽ നിന്ന് തന്നെ ശേഖരിച്ചത്കർഷകർക്ക് പ്രയോജനപ്പെടും എന്ന് കരുതി പ്രസിദ്ധീകരിക്കുന്നു. .
1. മത്തൻ, കുമ്പളം, കപ്പ എന്നിവക്കിടാവുന്ന വിഷമില്ലാത്ത വളം ഏതാണ്?
കപ്പയ്ക്ക് കോഴിവളം ഇട്ടു കൊടുക്കുക.മത്തനും കുമ്പളത്തിനുമൊക്കെ ചാണകം ഇട്ടു കൊടുക്കുക. കൂടാതെ നല്ല വെയിലുണ്ടെങ്കിൽ മാത്രമേ മത്തനിൽ കായ പിടിക്കൂ. മത്തന്റെ തണ്ടു വെയിലേറ്റു വാടണം എന്നാണ് പറയുക.
2. മത്തൻ കുരു വീണു കിളിർത്തതാണ് അടുക്കളമുറ്റത്ത്. അതിൽ നിറയെ വള്ളികളുണ്ട്. എന്നാൽ കായോ പൂവോ ഉണ്ടാകുന്നില്ല . കായ പിടിക്കാൻ എന്ത് ചെയ്യണം?
പൂവുണ്ടെങ്കിൽ അത് ആൺ പൂവും പെൺ പൂവും കാണും. ആൺ പൂവിന്റെ തരികൾ പെൺ പൂവിൽ ഉരസിക്കൊടുക്കുക. അപ്പോൾ പരാഗണം നടക്കും. കായ പിടിക്കുകയും ചെയ്യും. ഇനി പൂവും ഇല്ല കായും ഇല്ല എങ്കിൽ കുറച്ചു പാളയന്തോടൻ പഴം ചീഞ്ഞതു പച്ചക്കറി കടയിൽ നിന്നും വാങ്ങുക. കുറച്ചു തൈരും എടുക്കുക. ഇത് രണ്ടും നല്ലതുപോലെ തിരുമ്മി യോജിപ്പിക്കുക. ഇത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി യതിനു ശേഷം കൈകൊണ്ടു ചെടികളുടെ ചുവട്ടിൽ തളിച്ച് കൊടുക്കുക.
3. ഗ്രോബാഗിൽ നട്ടുവളർത്തുന്ന തക്കാളിച്ചെടി നന്നായി വളർന്നു പൂവിട്ടു. എന്നാൽ പിന്നീട് ഞെട്ടു മുതൽ മഞ്ഞ നിറം വന്നു പൊഴിഞ്ഞു പോകുന്നു . കായ് പിടിക്കുന്നില്ല. എന്ത് ചെയ്യണം?
അമ്ലത്വം കൂടുതൽ ഉള്ളതുകൊണ്ടാവാം മഞ്ഞനിറം ഉണ്ടാവുന്നത്. 5 ഗ്രാം കുമ്മായം ഇട്ടു കൊടുക്കുക. വളക്കുറവും ഉണ്ടെന്നു സംശയം ഉണ്ടെങ്കിൽ കുറച്ചു കോഴി വളം ഇട്ടു കൊടുക്കുക. Yellowing may be due to high acidity. Add 5 g of lime. If there is a suspicion of manure deficiency, apply some chicken manure.
4. കോവക്കയിൽ നിറയെ കായ് ഉണ്ടാകുന്നു. പക്ഷെ എല്ലാം കൊഴിഞ്ഞു പോകുന്നു. എന്താണിതിനു പരിഹാരം?
.
മണ്ഡരി ബാധയെന്ന് തോന്നുന്നു. മണ്ഡരിയെ നിയന്ത്രിക്കുന്നതിന് നിംബിസിഡിൻ പോലെ ഉള്ള വേപ്പ് അധിഷ്ഠിത സംയുക്തം ഏതെങ്കിലും സ്പ്രേ ചെയ്യുക. തുടർന്ന് 24 മണിക്കൂറിനു ശേഷമുള്ള വൈകുന്നേരം 40 ഗ്രാം വെർട്ടീസീലിയം എടുത്തു അതോടൊപ്പം സാധാരണ ഷാംപൂ (സ്പെഷ്യൽ ഷാംപൂ ഉപയോഗിക്കരുത് ) 5 മില്ലി ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതിന്റെ 'തെളി എടുത്ത് ഇലയുടെ 2 വശങ്ങളിലും കൂമ്പിലും നന്നായി സ്പ്രേ ചെയ്യുക. സ്പ്രേയർ കളനാശിനി പ്രയോഗിച്ചതാകരുത് . (മിശ്രിതം ഒരുപോലെ എല്ലായിടവും പടർന്നു വ്യാപിക്കുന്നതിനാണ് ഷാംപൂ ഉപയോഗിക്കുന്നത് )
5. ഗ്രോ ബാഗിൽ നാട്ടു വളർത്തിയ തക്കാളി ചെടിയുടെ വളർച്ചയും കുറയുന്നു, വാടിയും പോകുന്നു. മുൻപ് നല്ലതു പോലെ വളർന്നു കായ് പിടിച്ചിരുന്നതാണ്. എന്തു ചെയ്യണം?
ചാണകപ്പൊടി ഗ്രോ ബാഗിൽ ഇട്ടു കൊടുക്കുക. വളർച്ചയുണ്ടാകും. പൊട്ടാഷ് ഇട്ടാലും നല്ലതുപോലെ കായ് പിടിക്കും. എന്നാൽ രാസവളപ്രയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ഗ്രോബാഗിനുള്ളില്‍ വേരുതിങ്ങി വളർന്നാലും വാടിപ്പോകാം. നന മുടക്കാതിരിക്കുക.
6. ടിഷ്യു കള്‍ച്ചര്‍ നേന്ത്രവാഴ തൈകളുടെ ഇലകളില്‍ കറുത്ത പാടുകള്‍ കാണപ്പെടുന്നു. എന്താണ് ഇതിനു കാരണം? ഇത് എന്തെങ്കിലും രോഗത്തിന്റെ തുടക്കം ആണോ?
ഏത്തവാഴയുടെ ഇലകളില്‍ ഇത്തരം പാടുകള്‍ കാണുന്നത് സിഗാടോക്ക രോഗത്തിന്റെ ലക്ഷണമാണ്. കേരളത്തില്‍ ഈ രോഗം പൊതുവേ വ്യാപകമാണ്. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ ആ വാഴകൾ വലുതായിക്കഴിഞ്ഞാൽ രോഗബാധയുണ്ടാകാറുണ്ട്. വാഴ കുലയ്ക്കുമ്പോൾ ഇലയുടെ എണ്ണം അനുസരിച്ചാണ് പടല ഉണ്ടാവുന്നത്. അപ്പോൾ വാഴയുടെ ഇലകൾ വെട്ടിക്കളയുന്നതു നല്ലതല്ല. ഇലകൾ നല്ലതുപോലെ സൂക്ഷിക്കണം. ഇലകളിൽ കാണുന്ന ഇത്തരം പാടുകൾക്കു സ്യൂഡോമൊണാസ് എന്ന മിത്ര ബാക്‌ടീരിയ ഫലപ്രദമാണ്. മുപ്പതു ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് വാഴയില്‍ തളിച്ചുകൊടുക്കുന്നത് ഫലപ്രദമാണ്.
7. തഴച്ചു വളർന്ന വഴുതിനയുടെ വളർച്ച പെട്ടന്ന് കുറഞ്ഞു വരുന്നു. വാദിക്കറിഞ്ഞു പോകുന്നു. എന്ത് രോഗമാണിത്?
വഴുതനയുടെ തണ്ടിൽ തുരപ്പൻ പുഴുവുണ്ടാകാനാണ് സാധ്യത. പഴുവിനെ നശിപ്പിക്കുക.അതിനായി ആ തണ്ടു തന്നെ മുറിച്ചു കളയുക. ശേഷിക്കുന്ന ഭാഗത്തുനിന്ന് വീണ്ടും വളര്‍ന്നുകൊള്ളും. വേപ്പെണ്ണ മിശ്രിതവും ഫലപ്രദമാണ്. കൂടാതെ വാട്ടരോഗം ബാധിച്ചതെങ്കിൽ ചെടി ചുവടെ പിഴുതെടുത്ത് ചുട്ടുകളയുക. വാട്ടത്തിനെതിരേ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ നടാനെടുക്കുക. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഹരിത എന്നയിനം പ്രതിരോധശേഷിയുള്ളതാണ്.
8. പയറില്‍ കറുത്ത കളറിലുള്ള പ്രാണിയുടെ ഉപദ്രവം കാണുന്നു. ഇതെന്താണെന്നും പരിഹാരമാര്‍ഗങ്ങൾ എന്തെന്നും പറയുക.
പയറിന് ഇലപ്പേനിന്റെ ബാധയകനാണ് സാധ്യത. . ഉറുമ്പിനെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ഇലപ്പേനിനെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. ഉറുമ്പാണ് ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലേക്ക് ഇലപ്പേനിനെ ചുമന്ന് എത്തിക്കുന്നത്. വെര്‍ട്ടിസീലിയം എന്ന മിത്രസൂക്ഷ്‌മാണു മിശ്രിതം 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് ഒപ്പം അഞ്ചു മില്ലിലിറ്റര്‍ ആവണക്കെണ്ണയും പത്തു ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് തളിച്ചുകൊടുക്കുക. ഇലപ്പേനിനെ നിയന്ത്രിക്കാം. ഉറുമ്പിനെ നിയന്ത്രിക്കാന്‍ 75 ഗ്രാം പഞ്ചസാര നന്നായി പൊടിച്ച് പത്തു ഗ്രാം ബോറിക് ആസിഡ് പൊടിയും ചേര്‍ത്ത് നന്നായി കൂട്ടിക്കലര്‍ത്തി ഉറുമ്പുവരുന്ന വഴിയില്‍ വയ്‌ക്കുക. പഞ്ചസാരപ്പൊടിക്കൊപ്പം ബോറിക് ആസിഡ് പൊടിയും ഭക്ഷിച്ച് എല്ലാം നശിച്ചുകൊള്ളും. വേപ്പെണ്ണ മിശ്രിതവും തളിക്കാം.
9. ചിലതരം പ്രാണികള്‍ പാവലിലും, മുരങ്ങയിലും കാണുന്നു. എട്ടുകാലി പോലെയുള്ള ഈ പ്രാണികളെ എങ്ങനെ നശിപ്പിക്കാം.?
ഇവയെ നശിപ്പിക്കണമെന്നില്ല. കൃഷിയില്‍ പ്രയോജനപ്പെടുന്ന പ്രാണിയുമാണ്. എട്ടുകാലിയുടെ വിഭാഗത്തിലാണ് പെടുന്നത്. അവ നമുക്ക് നഷ്‌ടം വരുത്തുന്ന കീടങ്ങളെ തിന്ന് നമ്മുടെ വിളയെ രക്ഷിക്കും. മിത്രകീടങ്ങൾ ആണ് ഇവ.
10.റെഡ് ലേഡി ഇനം പപ്പായ തോട്ടത്തില്‍ ഇലകള്‍ പഴുക്കുകയും പൊഴിഞ്ഞുപോകുകയും ചെയ്യുന്നു. മൊത്തത്തില്‍ ചെടികള്‍ക്കൊന്നും കരുത്തും ഉശിരുമില്ല. എന്തുചെയ്യണം?
വളക്കുറവാണ് കാരണം. പപ്പായയുടെ ചുവട്ടിൽ മുട്ടാതെ വളം ചെയ്യുക. ചാണകം, കോഴിവളം എന്നിവ നല്ലതാണ്. കൂടാതെ പപ്പായയില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ വെര്‍ട്ടിസീലിയം എന്ന മിത്രജീവാണു ഫലപ്രദം ആണ്. . മുപ്പതുഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് രാവിലെയോ വൈകുന്നേരമോ ഇലകളില്‍ നന്നായി തളിച്ചുകൊടുക്കുക. ഇലകളുടെ അടിഭാഗത്തുംതളിക്കണം. അതുപോലെ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതവും നല്ല ഫലം തരും. ഇതു തയ്യാറാക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം സാധാരണ ബാര്‍സോപ്പ് ലയിപ്പിക്കുക. ഇരുപതു ഗ്രാം വെളുത്തുള്ളി തൊലിമാറ്റി അരച്ച് നീരെടുത്ത് ഇതിലേക്കു ചേര്‍ക്കുക. ഇരുപതു മില്ലിലിറ്റര്‍ വേപ്പെണ്ണ കൂടി ഇതിനൊപ്പം ചേര്‍ത്ത് തളിക്കാനെടുക്കാം.ചിലപ്പോൾ പപ്പായകള്‍ക്കെല്ലാം സിങ്ക് എന്ന സൂക്ഷ്‌മമൂലകത്തിന്റെ കുറവുള്ളതായി മനസ്സിലാക്കാം. ഇതു പരിഹരിക്കുന്നതിന് ടി. സ്റ്റെയ്‌ന്‍സ് കമ്പനിയുടെ ടീ ഫോളിയാര്‍ എന്ന സൂക്ഷ്‌മാണു മിശ്രിതം രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുക.
ഉത്തരങ്ങൾ നൽകിയത് കർഷകൻ ഉദയപ്പൻ കഞ്ഞിക്കുഴി Ph 9400449296
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഗ്രോബാഗിൽ കൃഷി ചെയ്യാനാഗ്രഹിക്കുന്നവർ അറിയാൻ.
#Grow bag#Vegetable#Krishi#FTB#Agriculture
Share your comments