ഓമനിച്ചു നട്ടു വളർത്തിയ പയറും മത്തനും കുമ്പളവുമൊക്കെ വാടിയും ഇലകൾ പഴുത്തും കായ്ഫലമില്ലാതെയും ഒക്കെ നിൽക്കുന്നത് കാണുമ്പോൾ നമ്മൾ ഓർക്കാറില്ലേ ഇതിനെന്താണൊരു പ്രതിവിധി എന്ന്. പലപ്പോഴും ഈ ഒരു തോന്നൽ കൃഷി നാളുകളായി ചെയ്യുന്നവർക്ക് ഉണ്ടാവാൻ സാധ്യതയില്ല. അവർക്കൊക്കെ അറിയാം എന്തൊക്കെ പൊടിക്കൈകൾ ആണ് ചെയ്യേണ്ടത് എന്ന്. അത്തരം ചില പൊടിക്കൈകൾ ആണ് ഇവ.
1 ചീര തുടങ്ങിയ ചെടികൾക്കു നേർപ്പിച്ച ഗോമൂത്രം ഒഴിച്ചാൽ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേർതാണ് ഈ ആവശ്യത്തിന് ഗോമൂത്രം നേർപ്പിക്കേണ്ടത്.
2 മത്തൻ നട്ട് വള്ളി വീശുമ്പോൾ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെൺപൂക്കളിൽ മിക്കവയും കായ് ആകുകയും ചെയ്യും.
3 പയർ പൂക്കുന്നതുവരെ വളം കുറച്ചേ നല്കാവു. പൂക്കാൻ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളർച്ച നിയന്ത്രിച്ചാൽ തണ്ടിന്റെ ബലം കൂടും വിളവും കൂടും.
4 രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങൾ ഇവ ഉപയോഗിച്ച് പയർ വളര്ത്തിയാൽ ദീര്ഘകാലം വിളവെടുക്കാം.
5 മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പിൽ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.Pour leftover yogurt and curd water into the pan. Curry leaves flourishes and grows.
6 പച്ചക്കറികൾ അരിഞ്ഞ ശേഷം അല്പ്പം ഉപ്പും കൂടി ചേർത്തു വെള്ളത്തിൽ കഴുകിയാൽ കീട നാശിനികളുടെ വിഷാംശം തീര്ത്തും ഇല്ലാതാകും.When vegetables are chopped, a little salt is washed away with water.Pesticide poisoning will be gone.
7 കായ്ച്ചു തുടങ്ങിയ വെള്ളരി രാവിലേയും വൈകീട്ടും നനയ്ക്കരുത്. വെള്ളരിക്കായിൽ ജലാംശം കൂടും അങ്ങനെ വന്നാൽ സൂക്ഷിപ്പ് മേന്മ കുറയും.
8 അമ്ലത്വം കൂടിയ മണ്ണിൽ കൃഷി ചെയ്താൽ മുളകിന് വാട്ടരോഗമുണ്ടാകാൻ സാധ്യത കൂടുതലുണ്ട് ‘ മഞ്ജരി’ എന്ന ഇനം മുളക് വാട്ടരോഗപ്രതിരോധശേഷി ഉള്ളതാണ്.
9 നല്ല കൂണിന്റെ തൊലി പ്രയാസം കൂടാതെ ഉരിച്ചെടുക്കാം. വിഷക്കൂണിന്റെ തൊലിയുരിക്കുക അത്ര എളുപ്പമല്ല.
10 പാവൽ നടുന്ന കുഴികളിൽ വേപ്പില കൂടി ഇട്ടുവച്ചിരുന്നാൽ നിമാ വിരകളുടെ ആക്രമണം തടയാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍..
Share your comments