പഴങ്ങളുടെ രാജാവായ മാങ്ങാ രുചിയിലും മധുരത്തിലും മുൻപന്തിയിലാണ്. നാടൻ ഇനങ്ങളും മറുനാടൻ ഇനങ്ങളും നമ്മൾ നട്ടുവളർത്തുന്നുണ്ട്, മൂവാണ്ടൻ, കിളിച്ചുണ്ടൻ, പ്രീയൂർ, ചന്ത്രക്കാരൻ , വരിക്ക, ഒളോർ , കൊളമ്പ് എന്നിവ പ്രധാനപ്പെട്ട നാടൻ ഇനങ്ങളാണ്. അൽഫോൻസാ, നീലം , സിന്ദൂരം, മല്ലിക എന്നിവ മറുനാടൻ ഇനങ്ങളിൽ പെടുന്നു. എല്ലാ ആണ്ടിലും വിളവ് കിട്ടുന്ന മൂവാണ്ടൻ എല്ലാ ആവശ്യത്തിനും പറ്റിയതാണ്.
1 നാടൻ മാവിനങ്ങൾ മാതൃ സസ്യത്തിന്റെ സ്വഭാവം ഉള്ളവയായിരിക്കും.
2 മൂവാണ്ടൻ, പ്രീയൂർ, ചന്ത്രക്കാറൻ എന്നിവയിൽ വിത്തുവഴി ഉത്പാദിപ്പിച്ച തൈകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്.
3 വിത്തുവഴി നടുന്ന തൈകളെ അപേക്ഷിച്ചു ഒട്ടുതൈകൾ നേരത്തെ കായ്ക്ക്കും . അപ്പ്രോച് ഗ്രാഫ്ട്, സോഫ്റ്റ് ഗ്രാഫ്ട് എന്നിവയാണ് ഒട്ടുതൈകൾ വളർത്തിയെടുക്കാനുള്ള പ്രജനന രീതികൾ.
4 ഇടവപ്പാതിക്കു മുന്നോടിയായുള്ള ചാറ്റൽ മഴ സമയമാണ് തൈ നട്ടുപിടിപ്പിക്കാൻ അനുയോജ്യം.
5 നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്തു വേണം മാവിൻതൈ നട്ടു വളർത്തേണ്ടത്.
6 പത്തുകിലോ ജൈവ വളം മേല്മണ്ണുമായി കൂട്ടിക്കലർത്തി അതിനു നടുവിൽ കുഴിയെടുത്തു തൈ നടുക.
7 ഒട്ടുമാവാണെങ്കിൽ ഒട്ടിച്ച ഭാഗം മൺ നിരപ്പിൽ നിന്നും ഉയർന്നിരിക്കണം.
8 തൈ നട്ടത്തിന് ശേഷം ദിവസവും നനച്ചു കൊടുക്കണം.
കേരളത്തിൽ നവംബർ – ഡിസംബർ മാസങ്ങളാണ് മാവ് പൂക്കുന്ന കാലം. പൂക്കുന്നതിനു മുന്നോടിയായി ചില പൊടിക്കൈകൾ ചെയ്താൽ നന്നായി പൂവിടും In Kerala, the flowering season is November-December. It will bloom well if you do some tips before flowering
1 മാമ്പഴ കാലത്തിനു ശേഷം കൊമ്പു കോതൽ നടത്തുന്നത് അടുത്ത വർഷം മാവ് നന്നായി പൂക്കുന്നതിനു കാരണമാകുന്നു
2 മാവ് പൂക്കുന്നതിനു തൊട്ടുമുൻപായി മാവിന്റെ ശിഖരങ്ങളിൽ നന്നായി പുക കിട്ടുന്ന രീതിയിൽ പുകച്ചു കൊടുക്കുകയാണെങ്കിൽ മാവ് നന്നായി പൂക്കുന്നതായി കാണാം.
3 പൂവിട്ടു കഴിഞ്ഞ മാവിന് നന്നായി നനച്ചു കൊടുക്കുകയാണെങ്കിൽ കായ് പിടുത്തതിനും, കണ്ണിമാങ്ങാ കൊഴിച്ചിൽ തടയുന്നതിനും സഹായിക്കും.
കടപ്പാട്
ഫേസ്ബുക് ഗ്രൂപ്പ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മാവിനെക്കുറിച്ചുള്ള ഈ നാട്ടറിവുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.
#farmer the Brand#Agriculture#krishi#AW
Share your comments