എല്ലാ കാലാവസ്ഥയിലും വിവിധതരം മണ്ണിലും മഴയുള്ള പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയിലും മാവ് മികച്ചരീതിയിൽ വളരുന്നു. സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ വരെ മാവ് വളരും. മാവ് ഒരു ദീർഘകാല വിളയാണ് അതുകൊണ്ട് പുതിയ തൈ നടാൻ സ്ഥലം ഒരുക്കുമ്പോഴും തൈ വാങ്ങുമ്പോഴും അത് നടുമ്പോഴും പരിചരിക്കുമ്പോഴും എല്ലാം കാര്യമായ ശ്രദ്ധ ആവശ്യമാണ്. കാലവർഷാരംഭത്തോടെ മാവിൻ തൈ നടാം. മെയ് അവസാനത്തോടെ ആദ്യ മഴ കിട്ടിയാൽ തൈ നടാവുന്നതാണ്. ജൂൺ- ജൂലൈ മാസങ്ങളിൽ മഴ ശക്തിപ്രാപിക്കുമ്പോഴേക്കും ഇതിന്റെ വേരുകൾ നല്ലരീതിയിൽ പിടിക്കുന്നു. ഇത് ഒരു പൊതുതത്വം ആണെങ്കിലും നനയ്ക്കാൻ സൗകര്യമുള്ള ഏതു കാലാവസ്ഥയിലും മാവ് നടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം
മികച്ച വിളവ് ലഭിക്കാൻ സ്റ്റോൺ ഗ്രാഫ്റ്റിംഗ്
ഒട്ടുമാവിൻ തൈകൾ വിജയകരമായി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു രീതിയാണ് സ്റ്റോൺ ഗ്രാഫ്റ്റിങ്.രണ്ടോ മൂന്നോ ആഴ്ച മാത്രം പ്രായമുള്ള തൈകളിലാണ് ഒട്ടിക്കൽ നടത്തുന്നത്. തണ്ടിന്റെയും ഇലയുടെയും ചെമ്പു കലർന്ന നിറം മാറുന്നതിന് മുൻപ് ഒട്ടിക്കൽ നടത്തുകയും വേണം. ഇളം തൈ ആയതിനാൽ വളരെ സൂക്ഷ്മതയോടെ വേണം ഒട്ടിക്കൽ നടത്തുവാൻ. സ്റ്റോക്ക് തൈയുടെ തലപ്പ് ഏകദേശം 10 സെൻറീമീറ്റർ ഉയരത്തിൽ വച്ച് മുറിച്ചു നീക്കുന്നു. മുറിച്ച ഭാഗത്തു നിന്ന് ഏതാണ്ട് നാലു സെൻറീമീറ്റർ നീളത്തിൽ തണ്ടിന് മധ്യഭാഗത്ത് കൂടെ നേരെ താഴേക്ക് ഒരു പിളർപ്പ് ഉണ്ടാക്കുന്നു.
ഇതേ കനത്തിലുള്ള ഒട്ടു കമ്പ് തന്നെ മാതൃ വൃക്ഷത്തിൽ നിന്ന് മുറിച്ച് എടുക്കുകയും വേണം. ഈ കമ്പ് മുറിച്ച് എടുക്കുന്നതിനു മുൻപ് തലപ്പത്തുനിന്ന് താഴേക്ക് 10 സെൻറീമീറ്റർ നീളത്തിൽ ഇലകൾ മുറിച്ചു നീക്കണം. ഞെട്ടിന്റെ ചെറിയ കഷ്ണം നിർത്തി വേണം ഇലകൾ മുറിക്കാൻ. ഈ കമ്പിൻറെ ചുവട്ടിലെ ഭാഗത്ത് രണ്ട് വശങ്ങളിലുമായി നാല് സെൻറീമീറ്റർ നീളത്തിൽ ചരിച്ച് ചെത്തി ആപ്പിന്റെ ആകൃതിയിൽ ആക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മാവ് പൊക്കം വെയ്ക്കാതെ പടർന്ന് പന്തലിക്കാൻ
സ്റ്റോക്ക് തൈയിൽ ഉണ്ടാക്കിയ പിളർപ്പിലേക്ക് ആപ്പു പോലുള്ള ഭാഗം കടത്തിയതിനു ശേഷം പോളിത്തീൻ നാട കൊണ്ട് ഒട്ടിച്ച ഭാഗം വരിഞ്ഞുകെട്ടണം. ഇത് വെയിലത്ത് വെച്ച് നനയ്ക്കണം. ഒട്ടിക്കൽ വിജയിച്ചുവെങ്കിലും സയോൺ കമ്പിൽ മൂന്നാഴ്ച്ച കൊണ്ട് തളിരുകൾ വരും. കുറച്ച് സമയം കൊണ്ട് വിജയകരമായി ചെയ്യാമെന്നതാണ് ഈ ഗ്രാഫ്റ്റിംഗ് രീതിയുടെ സവിശേഷത.
ബന്ധപ്പെട്ട വാർത്തകൾ: ഈ വളം ചെയ്യൂ...ഏതു പൂക്കാത്ത മാവും പൂക്കും
Share your comments