മണ്ണിൽ മാത്രമല്ല മട്ടുപ്പാവിലും കൃഷി ഒരുക്കി മനസ്സുനിറഞ്ഞ വിളവെടുപ്പ് സാധ്യമാക്കാം. എന്നാൽ ടെറസ്സ് കൃഷിയിൽ വിജയിക്കാൻ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കൽ. പോട്ടിങ് മിശ്രിതം തയ്യാറാക്കൽ മുതൽ കീടരോഗ നിയന്ത്രണ വിധികൾ കൃത്യമായ കാലയളവിൽ നടപ്പിലാക്കുക വരെയുള്ള കാര്യങ്ങൾ ടെറസ്സ് കൃഷി ചെയ്യുന്നവർ കൃത്യമായി മനസ്സിലാക്കിയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: മുറ്റത്തും മട്ടുപ്പാവിലും മികച്ച വിളവ് ലഭ്യമാക്കാൻ സഹായിക്കുന്ന രണ്ട് വളക്കൂട്ടുകൾ
ടെറസ് കൃഷിയിൽ വിജയിക്കുവാൻ?
ചാക്കിലും പ്ലാസ്റ്റിക് ബാഗുകളിലും കൃഷി ഒരുക്കുന്നതാണ്. പ്ലാസ്റ്റിക് ബാഗിൽ കൃഷിചെയ്യുമ്പോൾ പോട്ടിങ് മിശ്രിതം തയ്യാറാക്കുവാൻ അടിയിൽ കരിയില, ചകിരി എന്നിവ ഇട്ടു നൽകണം. അതിനുശേഷം മേൽമണ്ണ് ഇട്ടു കൊടുക്കുക. സ്വന്തമായി തയ്യാറാക്കുന്ന ജൈവവളക്കൂട്ടാണ് പല കർഷകരും ഉപയോഗിക്കുന്നത്. പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ചാണക പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഒരു നുള്ള് മഗ്നീഷ്യം സൾഫേറ്റ് തുടങ്ങിയവ ഉപയോഗപ്പെടുത്താം. കീടരോഗബാധ തുടക്കത്തിൽ തന്നെ കണ്ടെത്തിയിരിക്കണം. അതിരാവിലെ ഓരോ ചെടിയുടെ അടുത്ത് പോയി കീടരോഗ സാധ്യതകൾ മനസ്സിലാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവിലും മഞ്ഞള്‍ നട്ടുവളര്‍ത്താം
അവയോട് കുശലം പറയുന്നത് കൂടുതൽ വിളവ് ലഭ്യമാകാൻ കാരണമാകും എന്ന് പഴമക്കാർ തന്നെ പറയുന്നു. കീട രോഗങ്ങൾ ബാധിച്ച ഭാഗം കണ്ടെത്തിയാൽ പൂർണ്ണമായും നശിപ്പിച്ചു കളയണം. ചിലസമയങ്ങളിൽ ചെടി വേരോടെ പിഴുത് മാറ്റുകയോ, ഗ്രോബാഗ് മാറ്റി വയ്ക്കുകയോ ചെയ്യാം. വഴുതനയെ ബാധിക്കുന്ന പുഴുക്കൾ പ്രത്യക്ഷത്തിൽ കണ്ടാൽ ചാരം വിതറി കൊടുക്കാം. വെണ്ടയിൽ ഇലചുരുട്ടിപ്പുഴുകളെ കണ്ടാൽ ഇല ചേർത്ത് ഞെക്കി കളയുക. കഞ്ഞിവെള്ളം തളിച്ചുകൊടുക്കുന്നത് ചെറു കീടങ്ങളെ ഇല്ലാതാക്കാൻ മികച്ചതാണ്. വെള്ളീച്ച ശല്യം ഇല്ലാതാക്കാൻ വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതം ആണ് മികച്ചത്.
Cultivation can be done not only on the soil but also on the terrace to get a hearty harvest. But there are some things to keep in mind to succeed in terrace farming. The most important of these is the preparation of the potting mix.
മഞ്ഞക്കെണി, പഴക്കെണി, ഫിറമോൺ കെണി, തുളസിക്കെണി തുടങ്ങിയവയിൽ ഏതെങ്കിലും മട്ടുപ്പാവിൽ സ്ഥാപിച്ചിരിക്കുന്നു. ടെറസ്സ് കൃഷിയിൽ ചിലസമയങ്ങളിൽ ചാക്കിനും കൂടിനുമടിയിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. ഇത് ടെറസിന് ദോഷം ചെയ്യും.അതിന് പരിഹാരമായി നാലു മൂലയിലും ആദ്യം ചിരട്ട വയ്ക്കുക. അതിനുശേഷം പൊട്ടിയ പഴയ ഓട് അല്ലെങ്കിൽ ആസ്ബസ്റ്റോസ് ഷീറ്റിന്റെ കഷ്ണം വെച്ച് അതിനുമുകളിൽ വയർമെഷ് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീക്കാവുന്ന ചെറിയ സ്റ്റാൻഡുകൾ ഉണ്ടാക്കി ചാക്കും ബാഗും വെയ്ക്കാം. വിളകൾക്ക് ഒരുപോലെ നന സൗകര്യം ലഭ്യമാക്കുവാൻ തുള്ളിനന സൗകര്യം ഏർപ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
Share your comments