അടുക്കളത്തോട്ടം നിർമ്മിക്കുമ്പോഴും, വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോഴും നമ്മുടെ കൃഷിയിടത്തിൽ നിന്ന് മികച്ച ആദായ ലഭ്യമാക്കുവാൻ ചില പ്രത്യേക ഇനങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇഞ്ചി/ മഞ്ഞൾ കൃഷിയിൽ ആണെങ്കിലും, മത്സ്യ വളർത്തലിലാണെങ്കിലും, താറാവ് വളർത്തലിൽ ആണെങ്കിലും, വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുന്ന തെങ്ങ് കൃഷിയിൽ ആണെങ്കിലും മികച്ച ഇനങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വരദയാണ് ഇഞ്ചി കൃഷിയിലെ താരം
ഇഞ്ചി കൃഷിയിൽ മികച്ച ആദായം ലഭ്യമാക്കുന്ന ഒന്നാണ് കോഴിക്കോട് ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ വരദ. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും ഏറെ അനുയോജ്യമായ ഇവ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും, വീട്ടിലെ ആവശ്യത്തിന് ഗ്രോബാഗിൽ കൃഷി ചെയ്യുവാനും മികച്ചതാണ്.
മാധുര്യം നൽകുന്ന റെഡ് ലേഡി പപ്പായ കൃഷി
പപ്പായ കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനവും, ഏറ്റവും കൂടുതൽ പേർ നമ്മുടെ നാട്ടിൽ കൃഷി ഇറക്കുന്നതും റെഡ് ലേഡി പപ്പായ ആണ്. കുറഞ്ഞ കാലം കൊണ്ട് കായ്ക്കുകയും, മികച്ച കായ്ഫലം ലഭ്യമാക്കുകയും ചെയ്യുന്ന ഇവയുടെ തൈകൾ ഇന്ന് എല്ലാവിധ നഴ്സറികളിലും ലഭ്യമാണ്. പറിച്ച് വച്ചാൽ 15 ദിവസത്തോളം ഒരു കേടും കൂടാതെ ഇവ ഇരിക്കുന്നതാണ്.
മികച്ച വിളവിന് അരുൺ ചീര
മഴക്കാലത്തും, വേനൽക്കാലത്തും കൃഷിയിറക്കുന്ന ഇനമാണ് അരുൺ. രുചിയിലും തൂക്കത്തിലും മേന്മയേറിയ അരുൺ ചീര കൃഷിയിറക്കാൻ ജനുവരി മാസം അനുയോജ്യമാണ്. നമ്മുടെ നാട്ടിൽ മികച്ച വിപണിയിൽ ലഭ്യമാകുന്ന ചീരയിനം കൂടിയാണ് ഇത്.
പാവൽ കൃഷിയിൽ നൂറുമേനി വിളവ് നൽകുന്ന മായ
സൂക്ഷിപ്പു കാലം കൂടുതലായ മികച്ച പാവയ്ക്ക ഇനമാണ് മായ. രോഗപ്രതിരോധശേഷി കൂടുതലായ മായയ്ക്ക് വിപണിയിൽ എന്നും ഡിമാൻഡ് ആണ്.
മത്സ്യകൃഷിയിലെ ഗിഫ്റ്റ്
മത്സ്യകൃഷിക്കാർക്ക് പ്രിയപ്പെട്ട ഇനമാണ് ഗിഫ്റ്റ്. വർഷത്തിൽ രണ്ടുതവണ വിളവെടുപ്പ് സാധ്യമാണ് ഗിഫ്റ്റ് കൃഷിയിറക്കിയാൽ.
It is essential to know the best varieties whether it is in Ginger / Turmeric cultivation, Fisheries, Duck rearing or Commercial Coconut cultivation.
മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് പ്രിയം പ്രതിഭയോട്
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പ്രതിഭയാണ് മഞ്ഞൾ കർഷകർക്ക് ഏറ്റവും ഇഷ്ടം. കുർക്കുമിൻ കൂടുതലുള്ള മികച്ച വിളവ് ലഭ്യമാകുന്ന പ്രതിഭക്ക് വിപണിയിൽ സുസ്ഥിര വിലയാണ് ലഭ്യമാകുന്നത്.
Share your comments