പ്രധാനമായും വഴുതന വർഗ്ഗ പച്ചക്കറികളായ തക്കാളി, മുളക്, വഴുതന തുടങ്ങിയവയിൽ കണ്ടുവരുന്ന രോഗമാണ് ബാക്ടീരിയൽ വാട്ടം. അമ്ലത കൂടിയ മണ്ണിൽ ഈ രോഗ വ്യാപക സാധ്യത കൂടുതലാണ്. ഈ രോഗം ബാധിച്ചു കഴിഞ്ഞാൽ വിളവ് ഗണ്യമായി കുറയുകയും, ക്രമേണ ചെടി പൂർണ്ണമായി നശിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ മാർഗം എന്ന നിലയിൽ ചെയ്യാവുന്ന ഒന്നാണ് രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങൾ തെരഞ്ഞെടുക്കുക എന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വാഴയിൽ പനാമവാട്ടം: കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ
മികച്ച ഇനങ്ങൾ
കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ തക്കാളി ഇനങ്ങളായ ശക്തി, മുക്തി, അനഘ,മനു ലക്ഷ്മി, മനു പ്രഭ തുടങ്ങിയവയും വഴുതന ഇനങ്ങളായ സൂര്യ, ശ്വേത, ഹരിത, നീലിമ തുടങ്ങിയവയും മുളക് ഇനങ്ങളായ ഉജ്ജ്വല, അനുഗ്രഹ തുടങ്ങിയവയും ബാക്ടീരിയൽ വാട്ടത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നവയാണ്. വാണിജ്യാടിസ്ഥാനത്തിൽ നമ്മുടെ കർഷകർ ഉപയോഗിക്കുന്ന സങ്കരയിനം വിത്തുകൾ മികച്ച വിളവ് തരുന്നതും, കേരളത്തിലെ കാലാവസ്ഥയിലും മണ്ണിലും നന്നായി വളരുന്നവയും ആണ്.
Bacterial blight is a major disease of eggplant vegetables such as tomatoes, peppers and eggplant. The disease is more prevalent in acidic soils.
ബന്ധപ്പെട്ട വാർത്തകൾ: രോഗങ്ങളും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും Part 1
ബാക്ടീരിയൽ വാട്ടത്തിന്റെ ലക്ഷണങ്ങൾ
ചെടികളുടെ ഇളം ഇലകൾ വാടി തുടങ്ങുന്നതാണ് പ്രാരംഭ ലക്ഷണം. രോഗം മൂർച്ഛിക്കുമ്പോൾ ചെടികൾ പച്ചയ്ക്കു തന്നെ വാടിപ്പോകുന്നു. ഈ രോഗം ബാധിച്ചാൽ ഒരാഴ്ച കൊണ്ട് ചെടി പൂർണ്ണമായും നശിച്ചു പോകാനാണ് സാധ്യത. ഇലകൾ താഴോട്ട് ചുരുണ്ടു പോവുകയും, വേരുകൾ തണ്ടിൽ രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ രോഗമുള്ള ചെടികളുടെ തണ്ട് പിളർന്നു നോക്കിയാൽ ഉൾഭാഗം കറുത്ത നിറത്തിൽ കാണപ്പെടുന്നു. ചെടിയുടെ ഏത് വളർച്ച ഘട്ടത്തിലും ഈ രോഗം ബാധിക്കുന്നു. ഇതിനു കാരണമാകുന്ന ബാക്ടീരിയ മണ്ണിൽ കൂടിയും വെള്ളത്തിൽ കൂടിയുമാണ് രോഗം പരത്തുന്നത്. ചെടികളിൽ രോഗാണു പ്രവേശിക്കുന്നത് വേരിലോ തണ്ടിലോ ഉള്ള മുറിവുകളിലൂടെയോ നിമാവിരകൾ ഉണ്ടാക്കുന്ന മുറിവുകളിലൂടെയോ ആകാം. നിയന്ത്രണ മാർഗങ്ങൾ കൃത്യമായി അവലംബിക്കാതെ വന്നാൽ ഈ രോഗം അതിവേഗം പടരുന്നതാണ്.
നിയന്ത്രണ മാർഗങ്ങൾ
അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ തെരഞ്ഞെടുക്കുക മാത്രമല്ല ഇതിന് പ്രതിവിധി. രോഗപ്രതിരോധശേഷി കുറഞ്ഞ ഇനങ്ങളിൽ രോഗപ്രതിരോധശേഷി കൂടിയ ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് ഉപയോഗിക്കുന്നതും ഈ രോഗത്തെ പ്രതിരോധിക്കാൻ മികച്ച മാർഗമാണ്. ഇതിനുവേണ്ടി തക്കാളി ഇനങ്ങളിൽ രോഗപ്രതിരോധശേഷിയുള്ള 'അർക്കാ രക്ഷക്ക്' എന്ന തക്കാളി ഇനം ഉപയോഗിക്കാം. കൂടാതെ സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വഴുതന വർഗ്ഗ ചെടികളിൽ അതിൻറെ വളർച്ചാഘട്ടങ്ങളിൽ തളിച്ചു കൊടുക്കുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വഴുതനങ്ങയിൽ കാണുന്ന ബാക്ടീരിയൽ വാട്ടത്തെയും നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെയും നിയന്ത്രിക്കാൻ ഇതാ സിമ്പിൾ ട്രിക്ക്
Share your comments