<
  1. Farm Tips

കൊക്കോ കൃഷി ആരംഭിക്കാൻ മഴക്കാല ആരംഭമാണ് മികച്ചത്

കൊക്കോ കൃഷിക്ക് ഏറ്റവും മികച്ച സമയമായി കണക്കാക്കുന്നത് മഴക്കാലമാണ്. ഓഗസ്റ്റ് മാസം വരെ ഈ കൃഷിക്ക് അനുയോജ്യമായി കണക്കാക്കുന്നു

Priyanka Menon
കൊക്കോ കൃഷി
കൊക്കോ കൃഷി

കൊക്കോ കൃഷിക്ക് ഏറ്റവും മികച്ച സമയമായി കണക്കാക്കുന്നത് മഴക്കാലമാണ്. ഓഗസ്റ്റ് മാസം വരെ ഈ കൃഷിക്ക് അനുയോജ്യമായി കണക്കാക്കുന്നു. ഏഴര മീറ്റർ അകലത്തിൽ നട്ട തെങ്ങിൻ തോട്ടങ്ങളിൽ തെങ്ങിൻറെ 2 വരികൾക്കിടയിലൂടെ മൂന്നു മീറ്റർ അകലത്തിലും വരികൾക്കുള്ളിൽ രണ്ട് തെങ്ങുകൾക്ക് നടുവിലും കൊക്കോ തൈ നടാം. ഇപ്രകാരം ഒരു ഹെക്ടർ സ്ഥലത്ത് 500 തൈകൾ വരെ നടാൻ ആകും.

ബന്ധപ്പെട്ട വാർത്തകൾ: കൊക്കോ കൃഷി - വിപണി ഉറപ്പായാല്‍ മികച്ച കൃഷി - ഭാഗം -2

കവുങ്ങിൻ തോട്ടങ്ങളിൽ കവുങ്ങുകൾ തമ്മിലുള്ള അകലം 2.7 മീറ്റർ ആണെങ്കിൽ ഒന്നിടവിട്ട വരികൾക്കിടയിൽ 4 കവുങ്ങുകൾക്ക് ഒത്ത നടുവിൽ ഓരോ കൊക്കോ തൈ വീതം നടാവുന്നതാണ്. റബർതോട്ടങ്ങളിൽ ആണെങ്കിൽ 4 റബറിന് ഇടയിൽ ഓരോ തൈ വീതം ഹെക്ടറിന് 250 തൈകൾ വരെ നട്ടു പരിപാലിക്കാം.

കൃഷി രീതി

സൂര്യപ്രകാശം ലഭ്യമാകുന്ന ഇടമാണ് കൊക്കോ കൃഷിക്ക് അനുയോജ്യമായ കണക്കാക്കുന്നത്. നടാൻ 45 സെൻറീമീറ്റർ വീതം ആഴവും വീതിയും നീളവും ഉള്ള കുഴികൾ എടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

The monsoon season is considered to be the best time for cocoa cultivation. It is considered suitable for this crop till August.

അതിനുശേഷം അടിവളമായി ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് കൂട്ടിക്കലർത്തി ഒത്ത നടുവിൽ പിള്ള കുഴിയെടുത്ത് അതിൽ തൈ നട്ടു പരിപാലിക്കാം. മഴക്കാലത്ത് ധാരാളം കളകൾ വരാൻ സാധ്യതയുണ്ട് ഇത് ഒഴിവാക്കണം. ചെടി നട്ട് നാലു വർഷം ആകുമ്പോഴേക്കും പടർന്നു പന്തലിക്കുന്നു. ഇങ്ങനെ വരുമ്പോൾ സൂര്യപ്രകാശത്തിന് തോത് കുറയുന്നു. അതുകൊണ്ടു തന്നെ കൊമ്പുകോതൽ നടത്തിയിരിക്കണം പൂർണവളർച്ചയെത്തിയ ഒരു മരത്തിന് 100:40:140 എന്ന തോതിൽ npk വളങ്ങൾ നൽകണം.

കായ്ഫലം കൂടുതൽ ലഭ്യമാകുന്ന മരം ആണെങ്കിൽ ഇതിൻറെ ഇരട്ടി വളം ആണ് നൽകേണ്ടത്. വളപ്രയോഗം നടത്തുമ്പോൾ മരത്തിൻറെ ചുറ്റും ഇലകൾ വകഞ്ഞുമാറ്റി ഒരു മീറ്റർ വ്യാസാർധത്തിൽ ചെറിയ തടങ്ങൾ എടുത്ത് വളമിട്ടു നൽകുക.അതിനുശേഷം ഇലകൾകൊണ്ട് പുതയിട്ട് സംരക്ഷിക്കണം. ഇത് ചെടികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്കും കൂടുതൽ കായഫലത്തിനും കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: പ്രതീക്ഷയ്ക്കായി കൊക്കോ

English Summary: The onset of monsoon is the best time to start cocoa cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds