വീട്ടുമുറ്റത്ത് റോസാപ്പൂക്കൾ പൂവിട്ട് നിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്. പല തരത്തിലുള്ള പല നിറങ്ങളിലുള്ള റോസാപ്പൂക്കൾ ഭംഗി വർധിപ്പിക്കുന്നു, എന്നാൽ റോസാച്ചെടികൾ നന്നായി വളരുന്നതിനും പൂവിടുന്നതിനും അതിനെ നന്നായി പരിപാലിക്കണം.
നിങ്ങളുടെ റോസാച്ചെടിയെ എത്രത്തോളം പരിപാലിക്കുന്നുവോ അത്രത്തോളം ചെടി ആരോഗ്യമുള്ളതായിത്തീരുകയും കൂടുതൽ പൂക്കൾ വിരിയുകയും ചെയ്യും. നിങ്ങൾക്ക് പുറത്ത് നിന്നോ നഴ്സറികളിൽ നിന്നോ വളങ്ങൾ മേടിക്കാൻ താൽപ്പര്യമില്ലെങ്കിൽ കുറഞ്ഞ ചെലവിൽ അല്ലെങ്കിൽ ചെലവില്ലാതെ നിങ്ങൾക്ക് സ്വന്തമായി റോസ് വളം ഉണ്ടാക്കാം. ചേരുവകൾ നിങ്ങൾക്ക് അടുക്കളയിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ തന്നെയാണ്. ഇത് ചെടികൾ നന്നായി, ആരോഗ്യത്തോടെ വളരുന്നതിനും പൂവിടുന്നതിനും സഹായിക്കുന്നു.
അടുക്കളയിലുള്ള ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ചില ഓർഗാനിക് റോസ് വളങ്ങൾ!!!
ഉപയോഗിച്ച ടീ ബാഗുകൾ അല്ലെങ്കിൽ ചായയുടെ മട്ട്
ചായ ഇലകളിൽ നിറയെ പ്രകൃതിദത്തമായ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ടാനിനുകൾ അസിഡിറ്റി സ്വഭാവമുള്ളതാണ്, മണ്ണിൽ ചേർക്കുമ്പോൾ അത് അസിഡിറ്റി സ്വഭാവത്തിലും മാറുന്നു. അസിഡിറ്റി ഉള്ള മണ്ണിൽ വളരെ നന്നായി വളരുന്നതിനാൽ റോസാപ്പൂക്കൾക്ക് ഇത് നല്ലതാണ്. ചെടികളുടെ വളർച്ചയെ സഹായിക്കുന്ന നൈട്രജനും ചെറിയ അളവിൽ തേയിലയിൽ അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് ഇനി മുതൽ ഉപയോഗിച്ച് കഴിഞ്ഞ ടീ ബാഗോ അല്ലെങ്കിൽ ചായയുടെ മട്ടോ ഇനി കളയരുത്. അവ നിങ്ങൾക്ക് കമ്പോസ്റ്റിൽ നിക്ഷേപിക്കാവുന്നതാണ്.
മുട്ടത്തോടുകൾ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. ചെടികളുടെ കോശങ്ങളെ ശക്തിപ്പെടുത്താനും രോഗാണുക്കളെ ചെടിയുടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനും കാൽസ്യം സഹായിക്കുന്നു. മണ്ണിൽ നിന്ന് കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാനും, ചെടികളുടെ വേരുകളെ ശക്തിപ്പെടുത്താനും കാൽസ്യം സഹായിക്കുന്നു. നൈട്രജനും പൊട്ടാസ്യവും കൂടാതെ റോസാപ്പൂക്കൾക്ക് നന്നായി വളരാൻ വലിയ അളവിൽ കാൽസ്യം ആവശ്യമാണ്. മുട്ടത്തോടുതൾ വിഘടിക്കാൻ സമയം എടുക്കുന്നതിനാൽ ചെടിയ കഷ്ണങ്ങളാക്കിയിട്ടോ അല്ലെങ്കിൽ പൊടിച്ചിട്ടോ കമ്പോസ്റ്റ് അല്ലെങ്കിൽ മണ്ണിലേക്ക് ചേർക്കാവുന്നതാണ്. ശ്രദ്ധിക്കുക: മുട്ടത്തോടുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്, അല്ലെങ്കിൽ മുട്ടയിൽ നിന്നുള്ള രോഗാണുക്കൾ മണ്ണിൽ ചേർന്ന് രോഗങ്ങൾക്ക് കാരണമായേക്കാം.
പഴത്തൊലി
പഴുത്ത വാഴപ്പഴത്തോലിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്,ഇത് റോസാപ്പൂക്കൾക്ക് മികച്ച വളമാണ്. വാഴത്തോലിലെ ഘടകം വളരെ വേഗത്തിൽ വിഘടിക്കുന്നു. പൊട്ടാസ്യം സസ്യങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങളേയും പ്രാണികളേയും നാശനഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. വരൾച്ച, മഞ്ഞ് തുടങ്ങിയ പ്രയാസകരമായ കാലാവസ്ഥയെ അതിജീവിക്കാൻ ഇത് ചെടിയെ സഹായിക്കുന്നു. റോസാച്ചെടികൾ നട്ട് പിടിപ്പിക്കുന്ന സമയത്ത് തന്നെ 2 അല്ലെങ്കിൽ 3 വാഴത്തോലുകൾ മണ്ണിൽ ചേർക്കാവുന്നതാണ്, ഇത് മണ്ണിൻ്റെ സമൃദ്ധി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മുട്ടത്തോടും പഴത്തൊലിയും ചേർത്ത് വളം ഉണ്ടാക്കാം
ചേരുവകൾ
വാഴപ്പഴത്തിൻ്റെ തോല്
മുട്ടത്തോടുകൾ
വെള്ളം
എങ്ങനെ തയ്യാറാക്കാം
ഒരു ബ്ലെൻഡറിൽ, അരിഞ്ഞ വാഴപ്പഴം, ചതച്ച മുട്ടത്തോട്, വെള്ളം എന്നിവ ചേർക്കുക. എല്ലാ ചേരുവകളും നന്നായി മിക്സഡ് ആകുന്നതുവരെ നന്നായി അരച്ച് എടുക്കുക, റോസാച്ചെടിയുടെ ചുവട്ടിൽ മിശ്രിതം ഒഴിക്കുക. എല്ലാ മാസവും ഇത് ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വിളവെടുപ്പ് ഇരട്ടിയാക്കാൻ തൂങ്ങിക്കിടക്കുന്ന കൊട്ടയിൽ വളർത്താം!
Share your comments