ചിങ്ങം 1 മുതൽ 14 വരെ(ആഗസ്ററ് 17-30) ഭൂമി മകം ഞാറ്റുവേലയിൽ, മകം രാശിയിൽ എത്തുന്നു. ഈ സമയത്ത് കനത്ത മഴയ്ക്ക് ശമനംവന്ന് ഇടവിട്ടുള്ള മഴയും വെയിലും ലഭിക്കുകയും ചെയ്യുന്നു. ചെടികൾ പുഷ്പിക്കുവാൻ തുടങ്ങുന്നു. നെൽകൃഷി രണ്ടാം വിളയ്ക്കു ഞാറുപാകുവാൻ തയ്യാറാകുന്നു. കുറഞ്ഞ മൂപ്പുള്ള മധുരക്കിഴങ്ങ്, കൂർക്ക തുടങ്ങിയവ കൃഷി ചെയ്യാൻ പറ്റാത്തവർക്ക് പറ്റിയ സമയം കൂടിയാണ്. എള്ള്, ഉഴുന്ന്, മുതിര എന്നിവയും കൃഷി ചെയ്യാം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളിൽ പാലക്ക് ചീര, പാവൽ, പടവലം, മുളക് തക്കാളി, വൻപയർ, കത്തിരി, കുമ്പളം, മത്തൻ, പ്ലം, തക്കാളി, കാബേജ്, കോളിഫ്ലവർ, നെയ്ക്കുമ്പളം, നാരില്ലാപയർ,മുള്ളൻവെള്ളിരി, നിത്യവഴുതന തുടങ്ങിയവ കൃഷി ചെയ്യാം.
കപ്പ, ചേന,ചേമ്പ് തുടങ്ങിയവയ്ക്ക് വളം ചേർത്ത്മണ്ണ്കൂട്ടുന്നതിനും, പിരിച്ചു നടുന്നതിനും പറ്റിയസമയമാണ്. ബ്രോക്കോളി, ലെറ്റൂസ് ഇവയും നടാം.ഹൃദ്രോഗം, പാണ്ട്, പനി, വാതം, ചെങ്കണ്ണ് എന്നിവക്കുള്ള ഔഷധമായ മുതിരയും; കടപ്ലാവ്, അത്തി എന്നി വേരിൽനിന്നും ഉണ്ടാകുന്ന തൈകളും മകം ഞാറ്റുവേലയിൽ നടാവുന്നതാണ്Kappa, Chena and Chemb are suitable for composting and dissolving. Broccoli and lettuce can also be planted. Seedlings from Kadaplavu and fig roots can also be planted in Makam
കടപ്പാട്
ആന്റണി കണ്ടിരിക്കൽ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബ്രോക്കോളി പോഷകങ്ങളുടെ കലവറ
#Makam#Farmer#Njattuvela#Krishi
Share your comments