കന്നുകാലികൾക്ക് നൽകുന്ന സമീകൃത ആഹാരത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉണക്കിയ പച്ചപ്പുല്ലും വയ്‌ക്കോൽ. ഗുണം നഷ്ടപ്പെടാത്ത രീതിയിൽ സൈലേജാക്കി ഇവ സംഭരിച്ചു വച്ച് പച്ചപ്പുല്ല് / വയ്‌ക്കോൽ ലഭ്യമാവാത്ത കാലയളവിൽ നൽകുന്നത് ആദായകരമാണ്. ഉണക്ക പുല്ലും, വൈക്കോലും ഹൈഡ്രോളിക് ശക്തി ഉപയോഗിച്ച് ചതുരാകൃതിയിലും, സിലിണ്ടർ ആകൃതിയിലും കെട്ടുകളാക്കി മാറ്റുന്ന ബെയിലിംഗ് യന്ത്രങ്ങൾ ഇന്ന് വിപണിയിൽ ധാരാളമുണ്ട്.
കന്നുകാലികൾക്ക് നൽകുന്ന സമീകൃത ആഹാരത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉണക്കിയ പച്ചപ്പുല്ലും വയ്‌ക്കോൽ. ഗുണം നഷ്ടപ്പെടാത്ത രീതിയിൽ സൈലേജാക്കി ഇവ സംഭരിച്ചു വച്ച് പച്ചപ്പുല്ല് / വയ്‌ക്കോൽ ലഭ്യമാവാത്ത കാലയളവിൽ നൽകുന്നത് ആദായകരമാണ്. ഉണക്ക പുല്ലും, വൈക്കോലും ഹൈഡ്രോളിക് ശക്തി ഉപയോഗിച്ച് ചതുരാകൃതിയിലും, സിലിണ്ടർ ആകൃതിയിലും കെട്ടുകളാക്കി മാറ്റുന്ന ബെയിലിംഗ് യന്ത്രങ്ങൾ ഇന്ന് വിപണിയിൽ ധാരാളമുണ്ട്.
കെട്ടുകൾ ആക്കുന്ന പ്രധാന രീതികൾ
റാംബെയിലർ
ഉണക്ക പുല്ല്, വയ്‌ക്കോൽ തുടങ്ങിയവ ചതുരാകൃതിയിൽ കെട്ടുകൾ ആക്കുന്ന സംവിധാനമാണിത്. ചതുരാകൃതിയിൽ ക്രമീകരിച്ചിട്ടുള്ള ലോഹനിർമ്മിതമായ അറയ്ക്കുള്ളിൽ നിറക്കുന്ന ഉണക്ക പുല്ല് ഹൈഡ്രോളിക് യന്ത്രസഹായത്താൽ അമർത്തി ഒതുക്കി കെട്ടി ഒരു വശത്തുകൂടി പുറത്തെടുക്കുന്നു. അഞ്ചു കിലോഗ്രാം മുതൽ 100 കിലോഗ്രാം വരെ ഭാരമുള്ള ചതുര ബെയിലുകൾ ഈ യന്ത്രസംവിധാനം വഴി ഒരുക്കി എടുക്കാം. ഹൈഡ്രോളിക് സംവിധാനത്തിന്റെ ശക്തി അനുസരിച്ച് കെട്ടുകളുടെ ഭാരവും വർദ്ധിക്കുന്നു.
റോൾ ബെയിൽ നിർമ്മാണം
ഉണക്ക് പുല്ല്, വയ്‌ക്കോൽ എന്നിവ ചുരുട്ടി സിലിണ്ടർ ആകൃതിയിൽ മാറ്റിയെടുക്കുന്ന സംവിധാനമാണ് ഇത്. നിശ്ചിത വലുപ്പത്തിൽ മാത്രം കെട്ടുകൾ ആകാൻ കഴിയുന്ന ഫിക്സഡ് ചേമ്പർ ബെയിലർ യന്ത്രങ്ങളും, റോൾ ബെയിലുകളുടെ വലുപ്പം ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന വേരിയബിൾ ചേമ്പർ ബെയിലിലിംഗ് യന്ത്രങ്ങളും ആണ് ഇവ.
വയ്‌ക്കോലും ഉണക്ക പുല്ലും കെട്ടുകൾ ആക്കുന്നതിന്റെ ഗുണങ്ങൾ
1. കെട്ടുകൾ ആക്കിയാൽ ഉണക്ക പുല്ലിന്റെ സാന്ദ്രത ഒരു ക്യൂബിക് മീറ്ററിന് 100 കിലോ മുതൽ 300 കിലോ വരെയും, ഈർപ്പ സാന്നിധ്യം 20 ശതമാനം വരെയും നിലനിർത്താം. ഇങ്ങനെ വന്നാൽ അവയുടെ സംഭരണ കാലാവധി ദീർഘനാൾ നിലനിൽക്കും.
2. സാന്ദ്രത കുറഞ്ഞ കെട്ടുകളായി സൂക്ഷിക്കുമ്പോൾ ഇവ ദീർഘനാൾ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.
3. ഈ രീതിയിൽ കെട്ടുകളാക്കി സംഭരിക്കുവാൻ കുറഞ്ഞ സ്ഥലപരിമിതി മതിയാവും.
Dried grass and straw are the most important part of a balanced diet for livestock. It is profitable to store these in silage in such a way that they do not lose their quality and provide them during the non-availability of grass / straw.
നെൽകൃഷി കൂടുതലുള്ള പഞ്ചായത്തുകളിൽ ഇത്തരത്തിലുള്ള കാർഷിക യന്ത്രങ്ങൾ കർഷകർക്ക് വേണ്ടവിധത്തിൽ ലഭ്യമാക്കുകയും, ഇവ സ്ഥാപിച്ച് കാര്യക്ഷമമാക്കുകയും ചെയ്താൽ വയ്‌ക്കോലും, ഉണക്ക പുല്ലും അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി വിശേഷം പൂർണ്ണമായും നമുക്ക് ഇല്ലാതാക്കാം.
വിവരശേഖരണം - ഉദയകുമാർ കെ. എസ്
അഗ്രികൾച്ചറൽ എൻജിനീയർ, പട്ടം തിരുവനന്തപുരം
English Summary: There are several benefits to storing straw in bundles
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments