ചെടികളുടെ വളർച്ച വേഗത്തിലാക്കാനും, കൂടുതൽ കായ്ഫലം ലഭ്യമാക്കുവാനും കർഷകർ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ജൈവവള കൂട്ടുകൾ ആണ് താഴെ പറയുന്നത്
അമൃതപാനി
അമൃതപാനി ഒരു നല്ല വളർച്ചത്വരിതമാണ്. കരിമ്പ്, ഇഞ്ചി, വാഴ, മഞ്ഞൾ എന്നിവയുടെ നടീൽ വസ്തുക്കൾ ഈ മിശ്രിതത്തിൽ മുക്കി വയ്ക്കുന്നത് വളരെ പ്രയോജനകരമായി കാണുന്നു.
ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
-
10 കിലോഗ്രാം പശുവിൻ ചാണകം
-
200 ലിറ്റർ വെള്ളം
-
500 ഗ്രാം തേൻ
-
250 ഗ്രാം നെയ്യ്
ബന്ധപ്പെട്ട വാർത്തകൾ: വെജിറ്റബിൾ മാലിന്യത്തിൽ നിന്ന് ജൈവവളം തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
10 കിലോഗ്രാം പശുവിൻ ചാണകം 500 ഗ്രാം തേൻ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതിനുശേഷം 250 ഗ്രാം നെയ്യ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് 200 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ ഉപയോഗിക്കാവുന്നതാണ്. സ്പ്രിംഗ്ലർ ജലസേചനത്തിനോ മണ്ണിൽ സ്പ്രേ ചെയ്തോ ഇത് ഉപയോഗിക്കാവുന്നതാണ്. മേൽപ്പറഞ്ഞ കൂട്ട് ഒരേക്കറിലേക്ക് ആണ്.
സ്റ്റം പേസ്റ്റ്
വൃക്ഷ വിളകൾക്ക് പോഷകം എത്തിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് സ്റ്റം പേസ്റ്റ്. പോഷക ലഭ്യതക്ക് ഒപ്പം തണ്ടുതുരപ്പൻ, മീലിബഗ്, ശൽക്കാ കീടങ്ങൾ എന്നിവയെ ഇത് അകറ്റുന്നു
ഉണ്ടാക്കുന്ന വിധം
എല്ലാ ചേരുവകളും ചേർത്ത് കട്ടിയുള്ള കുഴമ്പ് രൂപത്തിലാക്കുക. ചാക്കുകൊണ്ട് മൃദുവായ ബ്രഷ് ഉപയോഗിച്ച് മരത്തിൻറെ തടി വൃത്തിയാക്കുക. തുടർന്ന് ഈ കുഴമ്പ് തടിയിലും ശാഖകളിലും തേച്ചുപിടിപ്പിക്കുക. പ്രൂണിങ് ശേഷം മുറിച്ച് അഗ്രം സുഖപ്പെടുത്താനും ഈ കുഴമ്പ് ഉപയോഗിക്കാം.
പുളിപ്പിച്ച പിണ്ണാക്ക് മിശ്രിതം
മണ്ണിലെ സൂക്ഷ്മജീവികളുടെ വളർച്ച കൂട്ടുന്നതിനായി പുളിപ്പിച്ച പിണ്ണാക്ക് ഉപയോഗിക്കാവുന്നതാണ്. പുളിപ്പിച്ച പിണ്ണാക്ക് ഉപയോഗിക്കുന്നതുവഴി മണ്ണിൻറെ ആരോഗ്യവും മണ്ണിൻറെ ഫലഭൂയിഷ്ഠതയും വർദ്ധിക്കുന്നു.
The following are the three important organic manure compounds used by farmers to accelerate plant growth and increase yields.
തയ്യാറാക്കുന്ന വിധം
ഇത് നിർമ്മിക്കുവാൻ ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക് /വേപ്പിൻപിണ്ണാക്ക് ഉപയോഗപ്പെടുത്താം. ഒരു കിലോഗ്രാം കടലപിണ്ണാക്ക് എടുത്ത് 10 ലിറ്റർ വെള്ളം ചേർത്ത് പുളിപ്പിക്കാൻ വയ്ക്കുക. കീടനിയന്ത്രണത്തിന് ആയി ഉപയോഗിക്കുകയാണെങ്കിൽ ഇതിലേക്ക് ഒരു കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക് കൂടി ചേർത്ത് കൊടുക്കണം. ഈ മിശ്രിതം ഇടയ്ക്കിടയ്ക്കു ഇളക്കിക്കൊടുക്കണം. പത്തു ദിവസത്തിന് ശേഷം നൂറു ലിറ്റർ വെള്ളം ചേർത്ത് പുളിപ്പിച്ച മിശ്രിതം കൃഷിയിടത്തിൽ ഉപയോഗിക്കാം. പുളിപ്പിക്കൽ പ്രക്രിയ വേഗത്തിൽ ആകുവാൻ അല്പം തൈര് ചേർത്ത് കൊടുക്കുന്നത് ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ മികച്ച വിളവ് തരുന്ന ഈ ജൈവവളക്കൂട്ട് വീട്ടിൽ നിർമ്മിച്ച നോക്കൂ, ആദായം ഇരട്ടിയാണ്
Share your comments