<
  1. Farm Tips

മഞ്ഞൾ കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞളിന് ഉത്തമം. നടുന്ന സമയത്ത് മിതമായും വളരുന്ന സമയത്ത് സമ്യദ്ധമായും മഴവേണം. നല്ല വളക്കൂറുളള പശിമരാശി മണ്ണാണ് മഞ്ഞളിന് ഏററവും യോജിച്ചത്. വെളളംകെട്ടി നിൽക്കുന്നത് മഞ്ഞളിന് ഹാനികരമാണ്.

K B Bainda
വാരങ്ങൾ തമ്മിൽ ചുരുങ്ങിയത് അരമീററർ അകലമുണ്ടായിരിക്കണം.
വാരങ്ങൾ തമ്മിൽ ചുരുങ്ങിയത് അരമീററർ അകലമുണ്ടായിരിക്കണം.

കുരുമുളകും ഇഞ്ചിയും കഴിഞ്ഞാൽ മറ്റൊരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന വിളയാണ് മഞ്ഞൾ. ഇന്ത്യയിൽ വർഷം തോറും ശരാശരി ഒരുലക്ഷത്തി മൂവായിരം ഹെക്ടർ സ്ഥലത്ത് മഞ്ഞൾ കൃഷിയിൽ ചെയ്തു വരുന്നു. ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയാണ് മഞ്ഞൾകൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്നത്.

ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞളിന് ഉത്തമം. നടുന്ന സമയത്ത് മിതമായും വളരുന്ന സമയത്ത് സമ്യദ്ധമായും മഴവേണം. നല്ല വളക്കൂറുളള പശിമരാശി മണ്ണാണ് മഞ്ഞളിന് ഏററവും യോജിച്ചത്. വെളളംകെട്ടി നിൽക്കുന്നത് മഞ്ഞളിന് ഹാനികരമാണ്. Turmeric is best grown in hot, humid and rainy climates. It should rain moderately during planting and moderately during growing season. Turmeric is best suited to well-drained loamy soils. Water logging is harmful to turmeric.

തനിവിളയായും ഇടവിളയായും മഞ്ഞൾ കൃഷി ചെയ്യാം.എന്നാൽ ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യുമ്പോൾ ആ കൃഷിയിടത്തിൽ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്.മഞ്ഞളിന്റെ പ്രകന്ദങ്ങളാണ് വിത്തായി ഉപയോഗിക്കുന്നത്, കീടരോഗബാധയില്ലാത്തതും ജൈവകൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ചെടുത്തതുമായ വിത്താണ് നടാനായി തെരെഞ്ഞെടുക്കേണ്ടത്. ജൈവക്യഷിരീതിയിൽ ഉൽപ്പാദിപ്പിച്ച വിത്ത് ലഭിക്കാത്ത പക്ഷം സാധാരണകക്ഷിയിൽ നിന്നും ലഭിക്കുന്ന വിത്തുപയോഗിക്കാം. വിത്തിൽ മാലകൾ കറവാണെങ്കിൽ നനഞ്ഞ വൈക്കോൽ കൊണ്ടു മൂടി നല്ലവണ്ണം മുളപ്പിച്ചെടുത്തതിന് ശേഷം നടുന്നതായിരിക്കും നല്ലത്.

ഒരു മീററർ വീതിയിലും 15 സെന്റീമീറ്റർ ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങൾ തയ്യാറാക്കണം. വാരങ്ങൾ തമ്മിൽ ചുരുങ്ങിയത് അരമീററർ അകലമുണ്ടായിരിക്കണം. ഇത് നീർവാർചയ്ക്ക് അത്യാവശ്യമാണ്. മൂന്നു മീററർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരുവാരം നടാൻ ഏകദേശം 750 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ നടീൽ വസ്തു വേണ്ടിവരും.

ഹെക്ടറൊന്നിന് 40 ടണ്ണന്ന തോതിൽ കാലിവളമോ കമ്പോസ്മറാ അടിവളമായി ചേർത്തുകൊടുക്കണം. വാരങ്ങളിൽ 25*25 സെന്റീമീററർ അകലത്തിൽ ചെറുകുഴികളെടുത്ത് മഞ്ഞൾ വിത്ത് നടണം. നടുന്ന സമയത്ത് 25 ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക് ഓരോ കുഴിയിലുമിട്ടശേഷം മണ്ണുമായി കൂട്ടിക്കലർത്തണം. അതിന് ശേഷം വിത്ത് കുഴിയിൽ നടാം, നല്ലത് പോലെഅഴുകിയ കാലിവളത്തിലോ കമ്പോസിററിലോ ഒരു ടണ്ണിന് ഒരു കിലോഗ്രാം എന്ന തോതിൽ ട്രൈക്കോ ഡെർമ കലർത്തിയശേഷം10 ഗ്രാം എന്ന തോതിൽ ഓരോ കുഴിയിലുമിട്ടതിന് ശേഷം ഇരികുകൾ തട്ടി കുഴി മൂടണം. നട്ട ഉടനെ തന്നെ ഒരു ഹെക്ടറിന് 15 ടൺ എന്ന തോതിൽ പച്ചിലയോ കരിയിലയോ ഉപയോഗിച്ച് വാരങ്ങളിൽ പുതയിടണം. മഞ്ഞൾ നല്ലത് പോലെ കിളിർത്തു വരുന്നതിനും മഴസമയത്ത് മണ്ണൊലിപ്പ് തടയുന്നതിനും പുതയിടുന്നത് സഹായിക്കും.

50 ദിവസത്തിന് ശേഷം ഒരു ഹെക്ടറിന് 15 ടൺ എന്ന തോതിൽ വീണ്ടും പുതയുടണം. ഓരോ പുതയിടലിന് ശേഷവും വാരങ്ങളിൽ ചാണകകുഴമ്പ് ഒഴിക്കണം, ഇങ്ങനെ ചെയ്യുന്നതു വഴി സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വർദ്ധിക്കുകയ്യും, പോഷകലഭ്യത കൂടുകയും ചെയ്യും, കളകൾ വരുന്നതിനനുസരിച്ച് അവ നീക്കം ചെയ്യണം. ഇങ്ങനെ നീക്കം ചെയ്ത് കളകൾ പുതയിടുന്നതിനായി ഉപയോഗിക്കാം.

 

ജൈവക്യഷിരീതി അവലംബിക്കുമ്പോൾ കീടനാശിനികൾ ഉപയോഗിക്കാൻ പാടില്ല. തണ്ട് തുരപ്പന്റെ ആക്രമണം ഉണ്ടങ്കിൽ ആ ചെടികൾ മുറിച്ച് പുഴുവിനെ എടുത്തുമാററി പുഴുവിനെ നശിപ്പിക്കണം. ആവശ്യമെങ്കിൽ 0.5 ശതമാനം വീര്യമുളള വേപ്പെണ്ണ പതിനഞ്ച് ദിവസത്തിലൊരിക്കൽ തളിച്ചു കൊടുക്കണം.
മഞ്ഞളിന്റെ ഇനമനുസരിച്ച് 7 മുതൽ 9 മാസം വരെയുളള കാലയളവിൽ വിളവെടുക്കാം
ഇലകളും തണ്ടുകളും കരിഞ്ഞു ണങ്ങിയാൽ മഞ്ഞൾ പറിച്ചെടുക്കാം. വിളവെടുത്തശേഷം മണ്ണും വേരും നീക്കി മഞ്ഞൾ സംഭരിച്ചുവെക്കാവുന്നതാണ്. മഞ്ഞൾ സംസ്കരിക്കുന്നതിനു വേണ്ടി യാതൊരു രാസവസ്തുക്കളും ചേർക്കാൻ പാടില്ല.

ശുദ്ധജലമാണ് മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കോണ്ടത്. ചെമ്പോ നാകതകിടോ കൊണ്ടുളള പാത്രമോ മൺപാതമോ മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കാം. മഞ്ഞൾ മൂടുന്നതു വരെ വെളളമൊഴിച്ച് 45 മുതൽ 60 മിനിട്ടു നേരം തിളപ്പിക്കണം. മഞ്ഞൾ പറിച്ചെടുത്ത ശേഷം 2-3 ദിവസത്തിനുളളിൽ തന്നെ വാട്ടിയെടുക്കേണ്ടതാണ്. ഇങ്ങനെ വേവിച്ചെടുത്ത മഞ്ഞൾ 5 മുതൽ 7 സെന്റീ മീററർ കനത്തിൽ സിമന്റ് തറയിൽ നിരത്തി വെയിലത്തുണക്കിയെടുക്കണം.

രാത്രി സമയത്ത് മഞ്ഞൾ കൂനകൂട്ടി വെക്കണം. 10 മുതൽ 15 ദിവസത്തിനുളളിൽ മഞ്ഞൾ ഉണങ്ങിക്കിട്ടും. ഇങ്ങനെ ഉണക്കിയെടുക്കുന്ന മഞ്ഞൾ പരുപരുത്തതും നിറം കുറഞ്ഞതുമായിരിക്കും. യന്ത്രമുപയോഗിച്ചോ അല്ലെങ്കിൽ കൈകൊണ്ടാ അവയെ മിനുസപ്പെടുത്തിയെടുക്കാവുന്നതാണ്.

പത്ത് കിലോഗ്രാംപച്ചമഞ്ഞൾ സംസ്കരിക്കുമ്പോൾ ഏതാണ്ട് രണ്ട് രണ്ടകാൽ കിലോഗ്രാം മഞ്ഞൾ ലഭിക്കും. മഞ്ഞൾ കയററുമതി പ്രാധാന്യമേറിയ ഒരുൽപ്പന്നം കൂടിയായതിനാൽ കൂടുതൽ വിദേശ നാണ്യം ലഭിക്കുന്നതിനായി ജൈവകൃഷിരീതിയിലൂടെ മഞ്ഞളിന്റെ ഗുണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കർഷകരുടെ ഭാഗത്തു നിന്നുണ്ടാകണം.

കടപ്പാട് : ഫാ൦ ഇൻഫർമേഷൻ ബ്യുറോ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജനുവരി നാലു മുതൽ എട്ടുവരെ കോട്ടയത്തെ റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ റബ്ബർ കൃഷി പരിശീലനം

English Summary: Things to look out for in turmeric cultivation

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds