ജീവാണുവളങ്ങൾ അടുക്കളത്തോട്ടത്തിൽ പലവിധത്തിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. മണ്ണിൽ പുരട്ടിയും വേരുപടലത്തിൽ പുരട്ടിയും ഉപയോഗിക്കുന്ന രണ്ട് രീതികളാണ് കർഷകർ പ്രധാനമായും പിന്തുടരുന്നത്.
മണ്ണിൽ ഉപയോഗിക്കുന്ന രീതി
റൈസോബിയം ഒഴിച്ച് മറ്റു ജീവാണുവളങ്ങൾ മണ്ണിൽ നേരിട്ട് ഉപയോഗിക്കാവുന്നതാണ്. ഉണക്കിപ്പൊടിച്ച കാലിവളം, കൂട്ടു വളം, മണ്ണിര കമ്പോസ്റ്റ് എന്നിവയുമായി 1:25 അനുപാതത്തിൽ കലർത്തി മണ്ണ് ഇടുക. ഈ മിശ്രിതം ആറുമാസം വിളയ്ക്ക് ഹെക്ടറിന് രണ്ട് കിലോ എന്ന തോതിൽ ചേർക്കാം. ഇതിൽ കൂടുതൽ മൂപ്പുള്ളവയ്ക്ക് നാലുകിലോ തോതിൽ ആകാം.
ദീർഘകാല വൃക്ഷ വിളകൾക്ക് മരം ഒന്നിന് ആദ്യവർഷം ചുവടിന് തടമെടുത്തു 10 മുതൽ 25 ഗ്രാമും തുടർന്ന് വർഷം തോറും 20 മുതൽ 25 ഗ്രാം എന്നും രീതിയിലും ഇട്ടുകൊടുക്കാം.
വിത്തിൽ പുരട്ടുന്ന വിധം
ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ഇറക്കാൻ ജീവാണുവളം 500ഗ്രാം ആവശ്യമാണ്. ആദ്യം ഇത് വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കണം. 500 ഗ്രാം ജീവാണുവളം ഒന്നര ലിറ്റർ വെള്ളത്തിൽ ചേർക്കുക. ഇത് വിത്തിൽ പറ്റി പിടിക്കുകന്നതിന് ശർക്കര വെള്ളം 10 ശതമാനം വീര്യത്തിൽ അല്ലെങ്കിൽ പഞ്ചസാര ലായനി അഞ്ച് ശതമാനം വീര്യത്തിൽ വലിച്ചെടുക്കണം. പറ്റി പിടിക്കുന്നത് എളുപ്പമാകാൻ 40% അറബിക് പശയോ തണുത്ത കഞ്ഞി വെള്ളമോ ഉപയോഗിക്കാവുന്നതാണ്.
Biomass can be used in many ways in the kitchen garden. There are two main methods used by the farmers, soil application and root application.
ഈ സമയത്ത് വിത്തുകളുടെ പുറമേയുള്ള ആവരണത്തിന് കേടുപറ്റാതെ നോക്കണം. ഈ മിശ്രിതം പുരട്ടിയ വിത്തുകൾ ചണച്ചാക്ക് ഉപയോഗിച്ച് തണലിൽ ചോർത്തിയെടുത്തു ഈർപ്പമുള്ള മണ്ണിൽ വിതയ്ക്കണം വളം പുരണ്ട വിത്തുകൾ ഏറെനേരം സൂര്യപ്രകാശം പതിക്കത്തക്കവിവിധ സൂക്ഷിക്കരുത്.
Share your comments