നമ്മുടെ കൃഷിയിടത്തിൽ ഇരട്ടി വിളവ് നൽകുന്ന വളങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് പൊട്ടാസ്യം വളങ്ങൾ. ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ പൊട്ടാസ്യം എന്ന ഘടകം സുപ്രധാന പങ്കുവഹിക്കുന്നു.
പ്രധാനപ്പെട്ട പൊട്ടാഷ് വളങ്ങൾ എന്തെല്ലാം?
മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
പൊട്ടാസ്യം ക്ലോറൈഡ് അല്ലെങ്കിൽ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ആണ് ഏറ്റവും വ്യാപകമായി കേരളത്തിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം വളം. പൊട്ടാസ്യം ഡയോക്സൈഡ് രൂപത്തിൽ ലഭ്യമാകുന്ന ഇവയിൽ 60% പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
വെള്ള അല്ലെങ്കിൽ ചുവപ്പ് ലവണമാണ് ഇത്. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വെള്ളത്തിൽ പൂർണമായി ലയിക്കുന്നതും അതിനാൽ വിളകൾക്ക് എളുപ്പം ആഗിരണം ചെയ്യുവാൻ സാധിക്കുന്നതുമാണ്. മണ്ണിൽ നിന്ന് ഇത് നഷ്ടപ്പെടുന്നില്ല. ഇത് ഘടനാപരമായ ഉപരിതലത്തിൽ ആഗിരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിതയ്ക്കുന്ന സമയത്തും ഇത് ഘട്ടംഘട്ടമായാണ് ഉപയോഗിക്കുന്നത്. ഇതിൽ 47 ശതമാനം ക്ലോറിൻ അടങ്ങിയിരിക്കുന്നത്. ഇത് പുകയില, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾക്ക് അല്ലാതെ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവകൃഷിയിലും മികച്ച രാസവളം; പൊട്ടാഷിനെ കുറിച്ച് കൂടുതൽ അറിവുകൾ
സൾഫേറ്റ് ഓഫ് പൊട്ടാഷ്
മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനേക്കാൾ വില കൂടുതലുള്ള ഇനമാണ് ഇത്. ക്ലോറൈഡ് സംവേദനക്ഷമതയുള്ള പൈനാപ്പിൾ, അവക്കാഡോ എന്നിവയ്ക്ക് ഈ വളം ഉപയോഗിക്കുന്നത് ഇരട്ടി വിളവിന് കാരണമാകുന്നു. വെള്ളത്തിൽ എളുപ്പം ലഭിക്കുന്ന ഒന്നായതിനാൽ വിളകൾക്ക് ഇത് എളുപ്പത്തിൽ വലിച്ചെടുക്കാൻ സാധിക്കുന്നു. ഇതൊരു വെളുത്ത ലവണം ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അളവ് 50 ശതമാനമാണ്. കൂടാതെ 18% സൾഫറും അടങ്ങിയിരിക്കുന്നു.
Potassium fertilizers are at the top of the list of fertilizers that give double yield in our field. Potassium plays an important role in accelerating the growth of plants.
ബന്ധപ്പെട്ട വാർത്തകൾ: ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ
പൊട്ടാസ്യം മഗ്നീഷ്യം സൾഫേറ്റ്
പൊട്ടാസ്യം മഗ്നീഷ്യം സൾഫേറ്റ് വളത്തിൽ പ്രധാനമായും മൂന്ന് പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം 23%, മെഗ്നീഷ്യം 11%, സൾഫർ 22%. മൂന്ന് പോഷകങ്ങളും ഉള്ളതിനാൽ ചില വിളകളിൽ ഇത് പ്രധാന വളമായി ഉപയോഗിക്കാറുണ്ട്. ഇത് വെള്ളത്തിൽ പൂർണമായി ലഭിക്കുന്നില്ല. ഇതും കൂടുതൽ വിളവിന് നമ്മുടെ കർഷകർ വ്യാപകമായി ഉപയോഗിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയുള്ള ജീവാണു വളങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടം ആകുന്നു..
Share your comments