1. Farm Tips

ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ അകറ്റാൻ മുട്ടത്തൊണ്ട്

മുട്ടത്തോട് സാധാരണയായി വലിച്ചെറിയുകയാണ് പലരുടെയും പതിവ്. മുട്ടത്തോട് വലിച്ചെറിയും മുമ്പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. പ്രോട്ടീന്‍, കാത്സ്യം, ധാതുക്കള്‍ എന്നിവയാല്‍ പോഷക സമ്പുഷ്ടമായ മുട്ട ഓരോ ദിവസവും ലക്ഷകണക്കിനാളുകളാണ് കഴിക്കുന്നത്. എന്നാല്‍, അവരാരും മുട്ടത്തോടിന്റെ ഗുണങ്ങളെ തിരിച്ചറിയുന്നില്ല.

Meera Sandeep
Use eggshells to keep the pests at bay in plants
Use eggshells to keep the pests at bay in plants

മുട്ടത്തോട് സാധാരണയായി വലിച്ചെറിയുകയാണ് പലരുടെയും പതിവ്. മുട്ടത്തോട് വലിച്ചെറിയും മുമ്പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. പ്രോട്ടീന്‍, കാത്സ്യം, ധാതുക്കള്‍ എന്നിവയാല്‍ പോഷക സമ്പുഷ്ടമായ മുട്ട ഓരോ ദിവസവും ലക്ഷകണക്കിനാളുകളാണ് കഴിക്കുന്നത്. എന്നാല്‍, അവരാരും മുട്ടത്തോടിന്റെ ഗുണങ്ങളെ തിരിച്ചറിയുന്നില്ല. ഇതിൽ  95 ശതമാനം കാല്‍സ്യം കാര്‍ബണേറ്റും 0.3 ശതമാനം ഫോസ്‍ഫറസും അത്രതന്നെ അളവില്‍ മഗ്നീഷ്യവും കൂടാതെ സോഡിയം, പൊട്ടാസ്യം, സിങ്ക്, അയേണ്‍, കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.  ഈ പോഷകങ്ങളുടെ കലവറയെയാണ് നമ്മൾ വലിച്ചെറിയുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടത്തോടിൻറെ ഉപയോഗങ്ങൾ

മുട്ടത്തോട് മണ്ണിലെ അസിഡിറ്റി കുറയ്ക്കാന്‍ ഫലപ്രദമാണെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തക്കാളി പോലുള്ള പച്ചക്കറികള്‍ നടുന്ന സമയത്ത് മുട്ടത്തോടില്‍ നിന്നുള്ള കാല്‍സ്യം മണ്ണില്‍ ചേര്‍ക്കുന്നത് ഏറെ ഫലപ്രദമാണ്. ബ്ലോസം എന്‍ഡ് റോട്ട് (blossom-end rot) എന്നറിയപ്പെടുന്ന പ്രശ്‌നം പരിഹരിക്കാന്‍ പൊടിച്ച് പൗഡര്‍ രൂപത്തിലാക്കിയ മുട്ടത്തോടില്‍ നിന്നുള്ള കാല്‍സ്യം സഹായിക്കും. മുട്ടത്തോട് വെറുതെ കൈകൊണ്ട് പൊട്ടിച്ച് ചെടികളുടെ ചുവട്ടില്‍ ഇടുന്നത് പ്രയോജനം ചെയ്യില്ല.

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി പോഷകാഹാര വസ്തുതകളും ആരോഗ്യ ഗുണങ്ങളും

മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കുമ്പോഴും മുട്ടത്തോട് ഉപയോഗിക്കാം. മണ്ണിരകളെ ഇടുന്ന കമ്പോസ്റ്റ് പാത്രത്തില്‍ മുട്ടത്തോടിന്റെ അവശിഷ്ടങ്ങള്‍ ഇട്ടുകൊടുക്കാം. ഇതുകൂടാതെ വിത്ത് മുളപ്പിക്കാനുള്ള മാധ്യമമായും തോട് ഉപയോഗിക്കാം. ചെറുതും വളര്‍ച്ച കുറവുള്ളതുമായ ചെടികള്‍ ഇപ്രകാരം വളര്‍ത്താം. എന്നാല്‍, തക്കാളി പോലുള്ള വലിയ ചെടികളുടെ വിത്തുകള്‍ മുളപ്പിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ പാത്രം മാറ്റി നടേണ്ടി വരും. 

ബന്ധപ്പെട്ട വാർത്തകൾ: മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും കൂടുതൽ വിളവിനും മണ്ണിരക്കമ്പോസ്റ്റ്

വിത്ത് മുളപ്പിക്കാനായി മുട്ടത്തോട് ഉപയോഗിക്കുമ്പോള്‍ ആദ്യമായി തോട് ഇളംചൂടുള്ള സോപ്പുവെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കണം. അധികം വളര്‍ച്ചയെത്താത്ത കോഴികളുടെ മുട്ടയ്ക്കാണ് കട്ടിയുള്ള തോടുള്ളത്. പ്രായം കൂടുന്തോറും മുട്ടയുടെ തോടിന്റെ കട്ടിയും കുറയും. മുട്ടത്തോട് കഴുകി വൃത്തിയാക്കിയശേഷം അടിവശത്ത് വളരെ ശ്രദ്ധയോടെ രണ്ടോമൂന്നോ സുഷിരങ്ങള്‍ ഇട്ടാല്‍ വെള്ളം വാര്‍ന്നുപോകും.   

English Summary: Use eggshells to keep the pests at bay in plants

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds