എയർ ലയറിങ് വഴിയാണ് പേരയുടെ പ്രജനനം. ലെയറിങ് നടത്തിയ തൈകൾ ഒരു വർഷം കഴിയുന്നതോടെ നടീലിന് പാകമാകുന്നു. ജൂൺ- ജൂലൈ മാസങ്ങളിലാണ് നടീലിന് അനുയോജ്യമായ സമയം. നടാനായി 1*1*1 മീറ്റർ വലുപ്പമുള്ളതും ആറ് മീറ്റർ അകലം ഉള്ളതുമായ കുഴികൾ എടുക്കണം 10 കിലോ ചാണകം ചേർത്ത് മേൽമണ്ണോടുകൂടി കുഴി നിറയ്ക്കണം. ഇതിന് മുകളിലാണ് തൈകൾ നടേണ്ടത്.
അനുബന്ധ വാർത്തകൾ: പേര അത്ര നിസാരനല്ല
നല്ല വിളവ് തരുന്ന പേര ഇനങ്ങൾ
- അലഹബാദ് സഫേദ
- സർദാർ
- ചുവന്ന പേരയ്ക്ക
- ആപ്പിൾ നിറത്തിലുള്ള പേരയ്ക്ക
വളപ്രയോഗ രീതി
വളപ്രയോഗം നടത്തേണ്ടത് രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലാണ്. ആദ്യഘട്ടം മെയ്- ജൂൺ മാസങ്ങളിൽ നടത്തണം. യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 217 ഗ്രാം 222 ഗ്രാം 217 ഗ്രാം പേര് ഒന്ന് എന്ന അളവിൽ ചേർത്തു കൊടുക്കാം.
Reproduction of the name through air layering. Layered seedlings mature for planting after one year.
അനുബന്ധ വാർത്തകൾ: പേരയിലയുടെ ഔഷധ ഗുണങ്ങൾ
രണ്ടാംഘട്ട വളപ്രയോഗം നടത്തേണ്ടത് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ്. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ 217 ഗ്രാം 222 ഗ്രാം 217 ഗ്രാം പേര ഒന്നിന് എന്ന അളവിൽ ചേർക്കാം. പേര് ഒന്നിന് 80 കിലോ ജൈവവളം ഓരോ വർഷവും ചേർത്തുകൊടുക്കണം. അമ്ലാംശം കൂടുതലുള്ള മണ്ണിൽ വള പ്രയോഗത്തിന് രണ്ടാഴ്ച മുൻപ് കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർത്ത് കൊടുക്കണം.
ഇടക്കാല പരിചരണം
മരം കരുത്താർജിക്കാൻ ആദ്യവർഷങ്ങളിൽ ഉണ്ടാവുന്ന എല്ലാ പൂക്കളും നീക്കം ചെയ്യണം. പ്രൂണിങ് നടത്തണം. ചെറിയ മരങ്ങളിൽ പലതവണ പ്രൂണിങ് നടത്താവുന്നതാണ്. മുൻ സീസണിൽ വളർന്ന ശാഖകളുടെ അറ്റം 10 മുതൽ 12 സെൻറീമീറ്റർ നീളത്തിൽ മുറിച്ച് കളയണം. കൂടുതൽ പാർശ്വ ശാഖകൾ ഉണ്ടാകുന്നതിന് ഇത് സഹായിക്കും. സെപ്റ്റംബറിൽ ഫെബ്രുവരിയിലും പ്രൂണിങ് ചെയ്യണം.
അനുബന്ധ വാർത്തകൾ: ഒരു വീട്ടിൽ ഒരു പേരമരം
പുതിയ കമ്പുകളിൽ ആണ് പഴങ്ങൾ ഉണ്ടാകുകയുള്ളൂ. ഇത് വലുപ്പമുള്ള പഴങ്ങൾ തരുവാനും കാരണമാവുന്നു. പേര വരൾച്ചയെ അതിജീവിക്കുന്ന ചെടി ആണെങ്കിലും നല്ല രീതിയിൽ ജലസേചനം ലഭ്യമാക്കണം. ഇതു കൂടാതെ ചുവട്ടിൽ ഉണ്ടാകുന്ന തൈകൾ നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. മൂന്നുവർഷം കൊണ്ട് പേര നല്ല വിളവ് തരും. ഏകദേശം 10 വർഷം ആകുമ്പോൾ പൂർണമായും കായ്ഫലം ലഭ്യമാകും. പ്രാദേശിക വിപണിയിലേക്ക് മഞ്ഞ നിറം കൈവരുന്ന കാലയളവിൽ വിൽക്കാം.
അനുബന്ധ വാർത്തകൾ: പേര കൃഷിയുടെ സാധ്യതകൾ
Share your comments