വേനൽ മാറി മഴ തുടങ്ങിയതോടെ ഒച്ചുകൾ കൂട്ടത്തോടെ ഇറങ്ങി ചെടികളും മറ്റു വിളകളും പൂർണമായി തിന്നു നശിപ്പിക്കുകയാണ്. വാഴ, ജാതി തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ച് നോട്ടമിടുന്നത്.
പകൽ മരങ്ങളിലും .ഇലകൾക്കടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് കൂടുതലും തീറ്റ തേടി ഇറങ്ങുന്നത്.ഇവയുടെ സാന്നിധ്യം കണ്ടയുടൻ നിയന്ത്രണ നടപടികൾ തുടങ്ങണം.
എങ്ങനെ പ്രതിരോധിക്കാം
പ്രതിരോധിക്കാൻ ഒച്ചിനു മേലെ ഉപ്പിടലാണ് ഒരു മാർഗം. 60 ഗ്രാം തുരിശ് 25 ഗ്രാം പുകയില ലായനിയും ചേർത്ത മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം.
കാബേജ്, പപ്പായ ഇല എന്നിവയാണ് ഇഷ്ട ഭക്ഷണം.ഒച്ചുകൾ ഉള്ള സ്ഥലങ്ങളിൽ നനച്ച ചണച്ചാക്ക് വിരിച്ച് അതിൽ കാബേജ് ഇലകൾ മുറിച്ച് ഇടുക. ഇതിലേക്ക് ആകൃഷ്ടരായി എത്തുന്ന ഒച്ചുകളെ നശിപ്പിക്കാം.
ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നത് മാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. അതിനാൽ മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
Share your comments