നമ്മുടെ നാട്ടില്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്ന ഇലക്കറിയായ മുരിങ്ങയുടെ കായകള്‍ക്ക് എല്ലാ കാലത്തും ആവശ്യക്കാരുണ്ട്. കഴിഞ്ഞ ഓഫ്സീസണില്‍ മുരിങ്ങക്കായയ്ക്ക് കിലോയക്ക് 600 രൂപവരെ വില വന്നിരുന്നു എന്നാല്‍, സീസണായതോടെ കിലോയ്ക്ക് 40 രൂപയിലേക്ക് അത് താഴുകയും ചെയ്തു. പണ്ടൊക്കെ എല്ലാ പറമ്പിലും ഒന്നിലധികം മുരിങ്ങകള്‍ ഉണ്ടായിരുന്നു. എല്ലാ മുരിങ്ങത്തെകളും പൂക്കണമെന്നില്ല. പൂക്കാത്തവയുമുണ്ട്. അഥവാ പൂത്താൽ തന്നെ, ചിലപ്പോൾ കായ ഉണ്ടാവില്ല. ഇതിനുള്ള പോംപഴികളെ കുറിച്ച് നോക്കാം.
മുരിങ്ങ പൂക്കാന്‍ തൈരും പാല്‍ക്കായവും
പണ്ടുകാലത്ത് കര്‍ഷകര്‍ ചെയ്തുവരുന്ന ഒരു പൊടിക്കൈ ആണ് തൈരും പാല്‍ക്കായവും ചേര്‍ത്ത് തളിക്കല്‍. ഒരു ലിറ്റര്‍ തൈരിലേക്ക് 10 ഗ്രാം പാല്‍ക്കായം കലക്കി തയ്യാറാക്കിയ മിശ്രിതം മഴയില്ലാത്ത ദിവസങ്ങളില്‍ വൈകീട്ട് ഇലകളില്‍ തളിച്ചാല്‍ പൂക്കാനും കായ്ക്കാനും മടിക്കുന്ന മുരിങ്ങച്ചെടി പൂക്കും. തൈരിനും പാല്‍ക്കായത്തിനും പകരം. മോരും തേങ്ങാവെള്ളവും സമം ചേര്‍ത്ത് തളിച്ചാലും ഫലം ലഭിക്കും.
കായ്ക്കാന്‍ തേനോ പഞ്ചസാര വെള്ളമോ
പൂവുണ്ടായിട്ടും കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന മുരിങ്ങ കായ്ക്കാനും ചില പൊടിക്കൈകള്‍ ചെയ്യാം. 100 ഗ്രാം തേന്‍ അല്ലെങ്കില്‍ 100 ഗ്രാം പഞ്ചസാര ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പൂങ്കുലകളില്‍ വൈകുന്നേരങ്ങളില്‍ തളിച്ചു കൊടുത്താല്‍ പരാഗണം വേഗത്തില്‍ നടക്കുകയും കായ്ഫലം കൂടുകയും ചെയ്യും.
വളം കൊടുക്കാം പുകയ്ക്കാം
ഒരു ചെടി പൂക്കാനും കായ്ക്കാനും അതിന് മണ്ണില്‍നിന്ന് ഏകദേശം 16 മൂലകങ്ങളെ ആഗിരണം ചെയ്യേണ്ടതുണ്ട്. അവയില്‍ ചിലതിന്റെ അപര്യാപ്തത അവയെ പൂക്കുന്നതില്‍നിന്നും കായ്ക്കുന്നതില്‍ നിന്നും തടയും. അതിനാല്‍ത്തന്നെ മുരിങ്ങ പൂക്കുന്ന ഡിസംബറിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍ അഗ്രിഷോപ്പില്‍നിന്ന് മൈക്രോന്യൂട്രീഷ്യന്റ് വാങ്ങി കലക്കി മുരടില്‍നിന്നും അല്പം വിട്ട് ഒഴിച്ചുകൊടുക്കണം.
മുരടില്‍നിന്ന് ഒരടി വിട്ട് അരയടി ആഴമുള്ള ചാലെടുത്ത് അഞ്ച്കിലോ ജൈവവളങ്ങള്‍ നല്‍കുന്നതും കായ്ക്കുന്നത് എളുപ്പത്തിലാക്കും. മുരിങ്ങപൂക്കുന്ന സമയങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ വൈകുന്നേരങ്ങളില്‍ ചുവടില്‍നിന്നും വിട്ടുമാറി ചകിരികൊണ്ട് പുകയിട്ട് ഇലകളെ പുകകൊള്ളിക്കുന്നതും നല്ലതാണ്.
അഗ്രിഷോപ്പുകളില്‍നിന്നും വാങ്ങുന്ന ഹോര്‍മോണ്‍ മരുന്നുകളും ചെടികള്‍ പൂക്കാനും കായ്ക്കാനും ഉപയോഗിക്കാറുണ്ട്.
അനുബന്ധ വാർത്തകൾ മുരിങ്ങയില പൊടിയുടെ അത്ഭുത ഗുണങ്ങൾ
#krishijagran #farmtip #drumstickcultivation #homemaderemedies #indemand
Share your comments