<
  1. Farm Tips

ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം

വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് ഉരുക്കു വെളിച്ചെണ്ണ. ഹൃദ്യമായ മണവും മധുര രസവുമുള്ള ഈ എണ്ണയാണ് തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും, കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഉപയോഗിച്ചിരുന്നത്.

K B Bainda
കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാൻ ഉരുക്കുവെളിച്ചെണ്ണ ഉത്തമമാണ്
കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാൻ ഉരുക്കുവെളിച്ചെണ്ണ ഉത്തമമാണ്

നമ്മുടെ പൂര്‍വികരുടെ മുടിക്ക് അകാല നര എന്ന പ്രശ്നമില്ലായിരുന്നു. അകാല വാർദ്ധക്യവും ഇല്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, അവർ കഴിക്കുന്ന ഭക്ഷണവും തേയ്ക്കുന്ന എണ്ണയും അത്ര ശുദ്ധമായിരുന്നു.

വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ എന്നെല്ലാം അറിയപ്പെടുന്ന പരമ്പരാഗതമായ രീതിയിൽ വേര്‍തിരിച്ചെടുത്ത അമൂല്യ ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണയാണ് അവർ തലയിൽ തേച്ചിരുന്നത് . കഴിക്കുന്ന ഭക്ഷണം പറമ്പിൽ കൃഷിചെയ്തെടുത്തവയും.


ഉരുക്കു വെളിച്ചെണ്ണയുടെ ഗുണങ്ങൾ

വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് ഉരുക്കു വെളിച്ചെണ്ണ. ഹൃദ്യമായ മണവും മധുര രസവുമുള്ള ഈ എണ്ണയാണ് തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും, കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഗുണം മനസ്സിലാക്കിയ പുതു തലമുറ വീണ്ടും ഉരുക്കു വെളിച്ചെണ്ണയയിൽ താല്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട് .

ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഉരുക്കു വെളിച്ചെണ്ണ സഹായിക്കും
ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഉരുക്കു വെളിച്ചെണ്ണ സഹായിക്കും

തേങ്ങാപ്പാലിൽനിന്നും ഉണ്ടാക്കുന്ന ഈ എണ്ണ ആഹാരമായും, ഔഷധമായും, സൗന്ദര്യവര്‍ധക വസ്തുവായും ഉപയോഗിക്കാം. ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഇത് സഹായിക്കും

മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും, മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്.Coconut oil is the second largest source of lauric acid after breast milk, which can kill bacteria and viruses. Coconut oil, the purest form of coconut oil, has a pleasant aroma and sweetness


മുതിര്‍ന്നവരില്‍ ഇത് രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ ഹൃദ്രരോഗ ബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടിത്തരുകയും ചെയ്യുന്നു .ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസെർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന ഉരുക്കു വെളിച്ചെണ്ണ രോഗികൾക്കുപോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്.

കക്കൻ ഊറ്റി മാറ്റിയതിനു ശേഷം ബാക്കിവരുന്ന തെളി എണ്ണ തണുപ്പിച്ചു തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക.
കക്കൻ ഊറ്റി മാറ്റിയതിനു ശേഷം ബാക്കിവരുന്ന തെളി എണ്ണ തണുപ്പിച്ചു തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക.


ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം

1.തേങ്ങാ ചിരകി അതിൻ്റെ പാൽ എടുക്കുക. ഇതിനായി ചിരകിയ തേങ്ങാ ഇഡ്ഡലി തട്ടിൽ വച്ച് ആവി കയറ്റി പുഴുങ്ങി എടുക്കുക. ഇത് തോർത്തിൽ കെട്ടി പിഴിഞ്ഞെടുക്കുക. 2.ചെമ്പിൻ്റെ ഉരുളിയിൽ തേങ്ങാ പാൽ ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു മൂത്തു വറ്റുമ്പോൾ വേറൊരു കളറിൽ അതിൻ്റെ കക്കൻ ( മട്ട് ) ഊറി വരും.
3.അത് ഊറ്റിയെടുക്കുക. (തേങ്ങാ പാലിൻ്റെ മൂപ്പറിയാൻ ഒരു കഷ്ണം ഉള്ളി അതിൽ ഇട്ടു നോക്കുക. പാകമായെങ്കിൽ ഉള്ളി ചുവന്നു വരും) കക്കൻ ഊറ്റി മാറ്റിയതിനു ശേഷം ബാക്കിവരുന്ന തെളി എണ്ണ തണുപ്പിച്ചു തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക.

4.രാത്രിയിൽ തേച്ചു പിടിപ്പിച്ചു കിടന്നുറങ്ങിയാൽ നേരം പുലർന്നു കുളിക്കുക. അത്രയും നേരം തലയിൽ തേച്ചു വയ്ക്കുന്നത് നല്ലതാണ്. എന്നാൽ ജലദോഷം, അലർജി മുതലായവ ഉള്ളവർക്ക് ഇത് പറ്റില്ല അവർ പകൽ സമയത്തു തേച്ചു പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക.മുടി കൊഴിച്ചിൽ മാറാൻ ഇത് വളരെ നല്ലതാണു.

ചൂടാക്കിയ ഒരു ടീ സ്പൂൺ ഒലിവു ഓയിൽ എടുത്തു അതിൽ ഒരു നുള്ളു കറുവപ്പട്ട പൊടിച്ചതും ഒരു ടീ സ്പൂൺ തേനും ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. മുടികൊഴിച്ചിലിനു.ശമനം കിട്ടും.

കടപ്പാട്: സൈറാ ബാനു ഷാജഹാൻ
മുവാറ്റുപുഴ

English Summary: To make fried coconut oil

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds