കൊടും ചൂടാണിപ്പോൾ കേരളത്തില്‍. പച്ചക്കറികള്‍ക്ക് പ്രത്യേകിച്ചും അടുക്കളത്തോട്ടത്തി ലെ കുഞ്ഞുകുഞ്ഞു പച്ചക്കറികൾക്ക് നല്ല ശ്രദ്ധ വേണ്ട സമയമാണിപ്പോള്‍. വേനല്‍ക്കാല ത്തുണ്ടാകുന്ന രോഗങ്ങളെ ചെറുക്കാന്‍ ചില നാടന്‍ പ്രയോഗങ്ങള്‍ നോക്കാം.
1. പച്ചക്കറികളില്‍ സാധാരണയായി വേനല്‍ക്കാലത്ത് കണ്ടുവരുന്ന വെള്ളീച്ച, മൈറ്റുകള്‍ എന്നിവ മൂലമൂണ്ടാകുന്ന മഞ്ഞളിപ്പും ഇലചുരുളലും തടയാന്‍ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതമൊ, വേപ്പിന്‍കുരുസത്തോ രണ്ടാഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് തളിക്കുക.
2. കുമിളുകള്‍ മൂലമുണ്ടാകുന്ന ഇലപ്പൊട്ടുരോഗം, വാട്ടരോഗം, വൈറസ് രോഗം എന്നിവക്ക് സ്യൂഡോമോണസ് ഫല്‍റന്‍സ് എന്ന മിത്ര ബാക്ടീരയ ഇടവിട്ടു തളിക്കുന്നത് നല്ലതാണ്. 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിക്കുക.
3. വീടുകളില്‍ നമുക്കുതന്നെ ഉണ്ടാക്കാവുന്ന ഫിഷ് അമിനോ ആസിഡ് ലായനി ചെടികളില്‍ തളിക്കുന്നത് പല കീടങ്ങളേയും നശിപ്പിക്കും.
4. എല്ലാറ്റിനും ഉപരി നമ്മുടെ പരിചരണവും ശ്രദ്ധയുമാണ് പച്ചക്കറിക്കൃഷിയില്‍ രോഗങ്ങളെ ഒഴിവാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മരുന്ന്. ദിവസേന ചെടികളെ സൂഷ്മമായി നിരീക്ഷിക്കുകയും കീടങ്ങളുടെ മുട്ടയും പുഴുക്കളും നശിപ്പിക്കുകയും ചെയ്യാവുന്നതാണ്.
5. 10 കിലോ പച്ചച്ചാണകം, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ എല്ലുപൊടി എന്നിവ ഇരട്ടി വെള്ളം ചേര്‍ത്ത് അടച്ചുവയ്ക്കുക. അഞ്ച് ദിവസം കഴിയുമ്പോള്‍ പത്തിരട്ടി വെള്ള ത്തില്‍ നേര്‍പ്പിച്ച് ചട്ടികളിലും ചെടികള്‍ക്ക് ചുറ്റിലും ഒഴിച്ചുകൊടുക്കാവുന്നതാണ്
Share your comments