വിത്ത് ഉൽപാദനത്തിന് പ്രധാന ലക്ഷ്യം പരിപൂർണ്ണമായ ജനിതക പരിശുദ്ധിയുള്ള വിത്തുകൾ ഉണ്ടാക്കുക എന്നതാണ്. ഇതിനുവേണ്ടി വിത്ത് ശേഖരണം മുതൽ വിത്ത് വിതരണം വരെയുള്ള ഘട്ടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരുന്നു.
വഴുതന വർഗ്ഗ വിളകളിൽ വിത്ത് ശേഖരിക്കേണ്ട രീതികൾ
തക്കാളി
വിത്തിനായി തക്കാളി നടന്നതിനെ പറ്റിയ സമയം ഒക്ടോബറിലാണ്.
The main goal of seed production is to produce seeds that are perfectly genetically pure. This requires special attention in the stages from seed collection to seed distribution.
ഫൗണ്ടേഷൻ വിത്തിനു വേണ്ടി മറ്റിനങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിലും സാക്ഷ്യപ്പെടുത്തിയ വിത്തിനുവേണ്ടി 25 മീറ്റർ അകലത്തിൽ നടണം. ചെടികൾ പുഷ്പിക്കുന്നതിനു മുൻപും പുഷ്പിച്ചു കായ് പിടിക്കുന്ന അവസരത്തിലും, കായ് പഴുക്കുന്ന അവസരത്തിലും ഇലകളുടെയും കായകളുടെയും പ്രത്യേകതകൾ നോക്കി കലർപ്പുള്ളവ മാറ്റി കളയണം. ചെറു തക്കാളി പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു കളയേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ:തക്കാളി പോഷകാഹാര വസ്തുതകളും ആരോഗ്യ ഗുണങ്ങളും
കലർപ്പുള്ള ചെടികളും രോഗംബാധിച്ച ചെടികളും ഫൗണ്ടേഷൻ വിത്തിനു വേണ്ടി കൃഷിസ്ഥലത്ത് 0.1 ശതമാനത്തിലും, സാക്ഷ്യപ്പെടുത്തിയ വിത്തിനുവേണ്ടി തോട്ടത്തിൽ 0.5 ശതമാനത്തിലും കൂടരുത്. വിത്തിന് 92% പരിശുദ്ധിയും 70% അങ്കുരണശേഷി യും ഉണ്ടായിരിക്കണം. കളകളുടെയും മറ്റു വിളകളുടെ വിത്തും, 0.1% കല്ലും കട്ടയും മറ്റു അവശിഷ്ടങ്ങളും രണ്ടു ശതമാനവും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. 8% ജലാംശം നില നിൽക്കുന്നത് വരെ തണലിൽ ഉണക്കണം.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ്
വഴുതന
വിത്തിനു മാത്രമായി കൃഷിചെയ്യുമ്പോൾ ജൂലൈ ഓഗസ്റ്റ് മാസത്തിൽ വിത്ത് വിധത്തിൽ ഫെബ്രുവരി വരെ വിളവെടുക്കാവുന്നതാണ്. ഫൗണ്ടേഷൻ വിത്തുല്പാദനതിനുവേണ്ടി 200 മീറ്ററും സാക്ഷ്യപ്പെടുത്തിയ വിത്ത് ഉത്പാദനത്തിനു വേണ്ടി നൂറ് മീറ്ററും സുരക്ഷിത അകലം നൽകണം. കലർപ്പുള്ള ഇനങ്ങൾ, ചെറുവഴുതന, വൈറസ് രോഗം ബാധിച്ച് ഇനങ്ങൾ എന്നിവ മാറ്റി കളയണം. വിത്തിനുള്ള തോട്ടത്തിൽ കലർപ്പ് ഉള്ള ചെടികൾ 0.1 ശതമാനത്തിലും, രോഗംബാധിച്ച വ 0.5 ശതമാനത്തിലും കൂടുവാൻ പാടില്ല. ഫൗണ്ടേഷൻ വിത്തിനുള്ള തോട്ടത്തിൽ രണ്ടും 0.1 ശതമാനം മാത്രമേ ആകാവൂ.
ബന്ധപ്പെട്ട വാർത്തകൾ: ചെറു വഴുതന എന്ന ഔഷധപ്രധാനി
Share your comments