ജൈവ വളക്കൂട്ടുകൾ ചുവട്ടിൽ ഒഴിച്ചാൽ എല്ലാ കൃഷിയിലും നല്ല കായ്‌ഫലം കിട്ടും എന്നത് ഏതൊരു കർഷകനും അറിയാവുന്ന സത്യമാണ്. എന്നാൽ അതിലെ കൂട്ടുകൾ എന്തൊക്കെ? എത്ര ദിവസം വേണം തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങൾ അറിയാത്തവർക്കായി പരിചയപ്പെടുത്തുന്നു ദശഗവ്യം എന്ന വളം.. ഈ ജൈവ വളത്തിന്റെ കൂട്ടുകൾ എന്തൊക്കെയാണ് എന്നും അതെങ്ങനെ തയ്യാർ ചെയ്യാം എന്നും നോക്കാം.
ചേരുവകള്‍-
1. പശുവിന്റെ ചാണകം – രണ്ടു കി.ഗ്രാം
2. നെയ്യ് – 250 ഗ്രാം
3. ഗോമൂത്രം- 3.5 ലിറ്റര്‍
4. വെള്ളം- 2.50 ലിറ്റര്‍
5. പാല്‍- 750 മി.ലി
6. തൈര് – 500 മി.ലി
7. കരിക്കിന്‍ വെള്ളം- 750 മി.ലി
8. ശര്‍ക്കര – 500 ഗ്രാം
9. പാളയന്‍കോടന്‍ പഴം- 500 ഗ്രാം,
10 പച്ചിലച്ചാറ് -ഒരു ലിറ്റര്‍ (നാറ്റപ്പൂച്ചെടി, കൊങ്ങിണി, തുമ്പ, ആത്ത, കിരിയാത്ത്, ഉമ്മം ഇവ ഓരോന്നും 500 ഗ്രാം വീതം ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ നീര്.)
ഉണ്ടാക്കുന്ന വിധം:
1. ചാണകവും നെയ്യും നല്ലതുപോലെ കുഴച്ചു യോജിപ്പിക്കുക. ഈ മിശ്രിതം രണ്ടു ദിവസം സൂക്ഷിക്കുക.Mix the dung and ghee well. Keep this mixture for two days.
2. മൂന്നാം ദിവസം 2.5 ലിറ്റര്‍ ഗോമൂത്രം സമം വെള്ളവുമായി ചേര്‍ത്ത് ഒന്നാം ചേരുവയുമായി കൂട്ടികലര്‍ത്തുക. 15 ദിവസം ഇത് ബക്കറ്റില്‍ സൂക്ഷിക്കുക. ദിവസവും ഇളക്കണം.On the third day add 2.5 liters of cow urine equally with water and mix with the first ingredient. Keep it in a bucket for 15 days. Stir daily
3. 17-ം ദിവസം പാല്‍, തൈര്, കരിക്കിന്‍വെള്ളം ഇവയില്‍ ശര്‍ക്കരയും പാളയന്‍ കോടന്‍ പഴവും ഞെരടി ചേര്‍ത്ത് 25 ദിവസം ഇളക്കാതെ ബക്കറ്റില്‍ മൂടി സൂക്ഷിക്കുക.On the 17th day, add jaggery and palayanthodan banana to milk, yoghurt and coconut water and keep covered in a bucket for 25 days without stirring.
4. 23-)ആം ദിവസം ഒരു ലിറ്റര്‍ പച്ചിലച്ചാറ് ഒരു ലിറ്റര്‍ ഗോമൂത്രവുമായി കൂട്ടിക്കലര്‍ത്തി മുകളില്‍ സൂചിപ്പിച്ച മിശ്രിതത്തിലേക്ക് ഒഴിക്കുക. 20 ദിവസം ഇങ്ങനെ സൂക്ഷിക്കുക. ദിവസവും ഇളക്കണം. 32 ദിവസമാകുമ്പോഴേക്കും ഗന്ധം വമിക്കും.
5. ലായനിയില്‍ നിന്ന് 300 മി.ലിറ്റര്‍ എടുത്ത് 10 ലിറ്റര്‍ ശുദ്ധജലം ചേര്‍ത്ത് (3%) ചെടികളുടെ ചുവട്ടില്‍ ഒഴിക്കുക, തെങ്ങിന് 10 ലിറ്റര്‍, കവുങ്ങിന് അഞ്ചു ലിറ്റര്‍ പച്ചക്കറികള്‍ക്ക് ഒന്നോ-രണ്ടോ ലിറ്റര്‍ എന്ന തോതില്‍.
വേരഴുകല്‍, വെളളപ്പൂപ്പല്‍, ഇലകരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും എപിഡ്, ത്രിപ്‌സ് വെള്ളീച്ച, മണ്ഡരി, പുല്‍ച്ചാടി തുടങ്ങിയ കീടങ്ങള്‍ക്കും എതിരേ ദശഗവ്യം ഫലപ്രദമാണ്. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല തയ്യാറാക്കിയ വളക്കൂട്ടാണ് ദശഗവ്യം
കൂടുതൽ അനുബന്ധ വാർത്തകൾക്കു:മഞ്ഞക്കെണി – ജൈവ കീട നിയന്ത്ര മാര്‍ഗങ്ങള്‍ (Yellow Trap)
#organic manure#Farming#Agriculture#Krishijagran
Share your comments