വാഴക്കൃഷിയിൽ മികച്ച വിളവ് ലഭ്യമാക്കുവാൻ മികച്ച രീതിയിൽ തന്നെ പരിചരണമുറകൾ അവലംബിക്കേണ്ടതുണ്ട്. നല്ല രീതിയിൽ നനയും വളപ്രയോഗവും നടത്തിയാൽ തന്നെ മേന്മയുള്ള കുലകൾ ലഭ്യമാകും. എന്നാൽ വാഴകൃഷി ചെയ്യുന്നവർക്ക് എന്നും തലവേദനയായി ചെയ്യുന്ന പ്രശ്നങ്ങൾ കീടരോഗ സാധ്യതകളാണ്. രോഗമുള്ള വാഴയുടെ ഇലകൾ ചെറുതാവുകയും തിങ്ങിഞെരുങ്ങി വളരുകയും പിന്നീട് കൂമ്പ് അടഞ്ഞു പോവുകയും ചെയ്യുന്നു. ഇത്തരം വാഴകൾ പിന്നെ കുലയ്ക്കുന്നില്ല. ഇതിനു കാരണം ഇലപ്പേനുകൾ ആണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി ചില പ്രത്യേക കീടനാശിനികൾ ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വാഴ കൃഷി ചെയ്യും മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ
കൂടാതെ രോഗം ബാധിച്ച വാഴകൾ ചുവടെ ഇളക്കി ചുട്ടു നശിപ്പിക്കുക. രോഗബാധയുള്ള തോട്ടങ്ങളിൽ നിന്ന് വിത്തുകൾ ഒരിക്കലും എടുക്കരുത്. കന്നുകൾ നടുമ്പോൾ കുഴിയിൽ ഇഞ്ചിപുല്ല് ചണ്ടി നിരത്തുക. ഇത്തരത്തിലുള്ള മറ്റു രണ്ട് കീടരോഗ സാധ്യതകൾ നമുക്കൊന്ന് പരിശോധിക്കാം.
കൊക്കാൻ രോഗം
വാഴയുടെ പുറമ്പോളയിൽ അസാധാരണമായ ചുവപ്പുനിറം കാണപ്പെടുന്നതാണ് ഇതിൻറെ രോഗലക്ഷണം. രോഗം രൂക്ഷമാകുമ്പോൾ വാഴ നശിച്ചുപോകുന്നു. ഇതുമൂലം മികച്ച കുല ലഭ്യമാവാത്ത അവസ്ഥ വരുന്നു. ഇതൊരു വൈറസ് രോഗമാണ്. രോഗലക്ഷണം കണ്ടയുടൻ വാഴ ചുവടെ പിഴുതു നശിപ്പിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: നഷ്ടമില്ല ഈ വാഴക്കൃഷി ചെയ്താൽ
ഇതിനെ പ്രതിരോധിക്കാൻ വേണ്ടി കുമ്മായം ഒരു കിലോ, മഗ്നീഷ്യം സൾഫേറ്റ് 200ഗ്രാം എന്നിവ ചേർക്കുന്നത് ഫലപ്രദമാണ്. ഇഞ്ചിപുല്ല് വിരിച്ച ശേഷം കന്ന് നടന്നത് ഏറ്റവും ഫലപ്രദമായ രീതിയാണ്. ഈ രീതി രോഗസാധ്യത ഇല്ലാതാകുകയും, മേന്മയുള്ള കുല ലഭ്യമാക്കുകയും ചെയ്യുന്നു.
തണ്ടു തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണം
വാഴ നട്ട് മൂന്നാം മാസം മുതൽ ഈ പുഴുക്കളുടെ ആക്രമണം കണ്ടുതുടങ്ങുന്നു. വാഴമ്പോളകൾ തുരന്ന് മധ്യഭാഗത്തേക്ക് നീങ്ങുന്നതിനാൽ വാഴ കൈകൾ ഒടിയുന്നു. ആക്രമണ ഫലമായി വാഴപ്പിണ്ടി അഴുകി നശിക്കും രോഗം രൂക്ഷമാകുന്നതോടെ വാഴ ഒടിഞ്ഞു വീഴുന്നു. ഇതിനെ പ്രതിരോധിക്കുവാനായി ആരോഗ്യമുള്ള കന്നുകൾ മാത്രം കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കുക.
But the problems that are always a headache for banana growers are the potential for pests. Diseased banana leaves become smaller and denser and then the stem closes.
എപ്പോഴും വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. കൂടാതെ ആക്രമണം കൂടുതലായി കണ്ട വാഴകൾ മുറിച്ചെടുത്ത് തീയിടുക. ഒരു വാഴക്ക് 50 ഗ്രാം വേപ്പിൻകുരു പൊടിച്ചത് ഇല കവിളുകളിൽ ഇട്ടു കൊടുക്കുന്നതും നല്ലതാണ്. തണ്ടുതുരപ്പൻ വണ്ടുകളെ ആകർഷിക്കുന്നതിന് വാഴത്തട 2 മീറ്റർ നീളത്തിൽ മുറിച്ച് കെണി ഒരുക്കാവുന്നതാണ് കെണിയിൽപ്പെടുന്ന വണ്ടുകളെ ശേഖരിച്ച് വക വരുത്തണം.
ബന്ധപ്പെട്ട വാർത്തകൾ: ഇതെല്ലാം ശ്രദ്ധിച്ചാൽ വാഴക്കൃഷിയിൽ നിന്ന് ലക്ഷങ്ങൾ നേടാം
Share your comments