<
  1. Farm Tips

പശുവിൻറെ ആരോഗ്യത്തിന് നാടൻ ചികിത്സാവിധികൾ

പുരാതനകാലം മുതൽ ഔഷധസസ്യങ്ങൾ കൊണ്ടുള്ള ചികിത്സാരീതികൾ നമ്മുടെ ഭാരതത്തിൽ നിലനിന്നിരുന്നു. ഇവ സംബന്ധിച്ച അറിവുകൾക്കാണ് നാട്ടറിവുകൾ എന്നു പറയുന്നത്. മനുഷ്യരും മൃഗങ്ങളും അധിവസിക്കുന്ന ആവാസ വ്യവസ്ഥയിലുണ്ടാകുന്ന അസുഖങ്ങൾ അതേ ആവാസവ്യവസ്ഥയിൽ ഉള്ള ഔഷധങ്ങൾ കൊണ്ട് ഭേദമാക്കാം എന്ന സിദ്ധാന്തമാണ് നാട്ടറിവുകളുടെ അടിസ്ഥാനം. അതായത് മനുഷ്യനെയും മൃഗങ്ങളെയും പ്രകൃതിയിൽനിന്ന് വേർതിരിച്ച് നിർത്താനാവില്ല എന്ന് ചുരുക്കം. അതുകൊണ്ട് മൃഗസംരക്ഷണമേഖലയിൽ ജനങ്ങൾക്ക് അനായാസം ഉപയോഗിക്കാവുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചികിത്സകൾ സംബന്ധിച്ച് ഏതാനും നാട്ടറിവുകൾ ഇതോടൊപ്പം പങ്കുവെയ്ക്കുന്നു.

Arun T

പുരാതനകാലം മുതൽ ഔഷധസസ്യങ്ങൾ കൊണ്ടുള്ള ചികിത്സാരീതികൾ നമ്മുടെ ഭാരതത്തിൽ നിലനിന്നിരുന്നു. ഇവ സംബന്ധിച്ച അറിവുകൾക്കാണ് നാട്ടറിവുകൾ എന്നു പറയുന്നത്. മനുഷ്യരും മൃഗങ്ങളും അധിവസിക്കുന്ന ആവാസ വ്യവസ്ഥയിലുണ്ടാകുന്ന അസുഖങ്ങൾ അതേ ആവാസവ്യവസ്ഥയിൽ ഉള്ള ഔഷധങ്ങൾ കൊണ്ട് ഭേദമാക്കാം എന്ന സിദ്ധാന്തമാണ് നാട്ടറിവുകളുടെ അടിസ്ഥാനം. അതായത് മനുഷ്യനെയും മൃഗങ്ങളെയും പ്രകൃതിയിൽനിന്ന് വേർതിരിച്ച് നിർത്താനാവില്ല എന്ന് ചുരുക്കം. അതുകൊണ്ട് മൃഗസംരക്ഷണമേഖലയിൽ ജനങ്ങൾക്ക് അനായാസം ഉപയോഗിക്കാവുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചികിത്സകൾ സംബന്ധിച്ച് ഏതാനും നാട്ടറിവുകൾ ഇതോടൊപ്പം പങ്കുവെയ്‌ക്കുന്നു.

അകിടുവീക്കത്തിന് Mastitis disease

അകിട്ടിൽ  പഴുപ്പ് , പാലിന് നിറമാറ്റം, അകിട്ടിൽ തൊടുമ്പോൾ കല്ലിപ്പ് , ചൂട് മുതലായവയാണ് അകിടുവീക്കത്തിൻറെ പ്രധാന ലക്ഷണങ്ങൾ.

ഒരുപിടി കറ്റാർവാഴ പോള , ഒരുപിടി തൊട്ടാവാടി, ഒരു സ്പൂൺ മഞ്ഞൾപൊടി, 3 ഗ്രാം ചുണ്ണാമ്പ് എന്നിവ കുഴമ്പുരൂപത്തിലാക്കി ദിവസം ഒരു നേരം വെച്ച് രണ്ടുമൂന്നു ദിവസം പുരട്ടുക.

ചോക്കുപൊടിയും വിനാഗിരിയും കൂട്ടിക്കുഴച്ച് കുഴമ്പുരൂപത്തിലാക്കി അകിടിൽ പുരട്ടുക.

പെരുവിൻറെ ഇല മോരിൽ അല്ലെങ്കിൽ അരിക്കാടിയിൽ അരച്ച്‌ തോരെ തോരെ  പുരട്ടുക.

ഇരട്ടിമധുരവും സമൂലം എടുത്ത പെരുംകുരുമ്പയും നീരോലി വേരും തുല്യ അളവിൽ എടുത്തു മോരിൽ അല്ലെങ്കിൽ അരിക്കാടിയിൽ അരച്ച് പുരട്ടുക

തുല്യ അളവിൽ നാരങ്ങാനീരും തേനും ചേർത്ത് അകിട്ടിൽ പുരട്ടുക.

ചതകുപ്പ, നീരോലി വേര്, പുറ്റുമണ്ണ്, പഴംപുളി എന്നിവ തുല്യ അളവിലെടുത്ത് മോരിൽ അല്ലെങ്കിൽ അരിക്കാടിയിൽ അരച്ച് പുരട്ടുക.

കറ്റാർവാഴ നീര്, തേൻ മുട്ടവെള്ള എന്നിവ കുഴമ്പുരൂപത്തിലാക്കി തുടർച്ചയായി അകിട്ടിൽ പുരട്ടുക. ഈ കുഴമ്പിന്‌ കയ്‌പ്പ്‌ ഉള്ളതുകൊണ്ട് കറിവയ്ക്കു മുൻപ് അകിട് നന്നായി കഴുകണം. സമുദ്രപ്പച്ച മോരിൽ അരച്ചു കുഴമ്പാക്കി അകിട്ടിൽ പുരട്ടുന്നത് നീര് കുറയ്‌ക്കുന്നതിന് നല്ലതാണ്. മുകളിൽ പറഞ്ഞ ചേരുവകളുടെ കൂടെ മർമ്മാണി വട്ട് ചേർക്കുന്നതും നല്ലതാണ്.

മുറിവിന്  for wounds in cows

ആയുർവേദ മരുന്നുകൾ ഇൻഫ്‌ളാനിൻവൈറ്റ്‌,  ഇൻഫ്‌ളാവൈറ്റ്‌

നാലഞ്ചു ദിവസം മുറിവിൽ തേയ്‌ക്കുന്നത് മുറിവ് ഉണങ്ങാൻ സഹായിക്കും.

മുറിവിൽ പുഴു ഉണ്ടെങ്കിൽ ആത്തയുടെ തളിരിലയും മഞ്ഞളും കൂടെ അരച്ച് പുരട്ടാം.

മുറിവ് ഉണങ്ങുന്നതിനും പുഴു ചത്തു പോകുന്നതിനും ഇത് അത്യന്തം നല്ലതാണ്.

ഒരുപിടി തുളസിയിലയും രണ്ട് സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി രണ്ടു മൂന്നു ദിവസവും പുരട്ടുന്നതും മുറിവുണങ്ങാൻ നല്ലതാണ്.

മുറികൂട്ടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീരെടുത്ത് മുറിവിൽ പുരട്ടുക.

പനിക്ക് for fever in cows

ഒരുപിടി ചിറ്റമൃത് തണ്ട്, എട്ടുപത്ത് കുരുമുളക്, ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഏകദേശം കാൽ ഭാഗമാക്കി വറ്റിച്ച് കഷായം ആക്കുക. ഇത് ദിവസത്തിൽ രണ്ടുനേരം വീതം മൂന്ന് നാല് ദിവസം കുടിപ്പിക്കുക.

ദഹനക്കേടിന് in digestion in cows

ഇന്തുപ്പ് , അയമോദകം, ചുക്ക്, കുരുമുളക്,  കൊടുവേലിക്കിഴങ്ങ് എന്നിവ തുല്യ അളവിൽ എടുത്തു പുളിച്ച മോരിൽ ചേർത്ത് കൊടുക്കുന്നത് ദഹനക്കേടിന്‌ നല്ലതാണ്.

ആയുർവേദ മരുന്നുകൾ

ഡൈജീൻ,ലിമാലയൻ ബലീറ,എച്ച്‌ ബി സ്‌ട്രോന്ദ്‌, റൂമെൻ ബൊളീസ്‌, യീസറ്റ്‌ കൾച്ചർ - യീസി

ഗർഭപാത്രം തള്ളി വരുന്നതിന്  bulging of uterus in cows

തൊട്ടാവാടി സമൂലം അരച്ച് കുഴമ്പാക്കി പുറത്തേക്ക് തള്ളി വന്നിട്ടുള്ള ഗർഭപാത്രത്തിൻറെ പുറത്ത് ലേപനം ചെയ്യുക. അതോടൊപ്പം തന്നെ തൊട്ടാവാടി അരിഞ്ഞ്‌ ഏകദേശം ഒരു പിടി വീതം നാലഞ്ചു ദിവസം ഉള്ളിലേക്കും കൊടുക്കുക.

മറുപിള്ള പോകുന്നതിന് placenta removal in cows

തൊണ്ടിയില അല്ലെങ്കിൽ മുളയുടെ ഇല ധാരാളം കഴിക്കാൻ കൊടുക്കുക.

ചെന പിടിക്കാൻ fertility in cows

ചെന പിടിക്കാൻ ബുദ്ധിമുട്ടുള്ള കന്നുകാലികൾക്ക് കൃത്രിമ ബീജ ധാരണത്തിന് (ചവിട്ടിച്ചതിന്) ശേഷം ദിവസവും ഒരു പിടി കറിവേപ്പില വീതം ആദ്യത്തെ പത്ത് ദിവസം കൊടുക്കുക.

അകിട്ടിൽ പോളകൾ spores in in cows udder

ഉപ്പുവെള്ളം കൊണ്ട് കഴുകിയതിനുശേഷം കറ്റാർവാഴപ്പോളയുടെ നീരും മഞ്ഞൾപ്പൊടിയും ചേർത്ത് കുഴമ്പാക്കി ഇടയ്ക്കിടെ പുരട്ടുക.

പാൽ കൂടാൻ milk increase in cow

ആദ്യത്തെ മൂന്ന് മാസക്കാലം ആണ് ഏറ്റവും കൂടുതൽ പാൽ ഉണ്ടാകുന്നത്. ഈ സമയത്ത് അനുപാതികമായിട്ട് നല്ലതുപോലെ തീറ്റയും കൂട്ടി കൊടുക്കണം. പാൽ കൂടുന്നതിന് (ചുരത്തുന്നതിന്) ചില ചികിത്സാരീതികൾ പാരമ്പര്യമായിട്ട്‌ ഉപയോഗിച്ചുവരുന്നുണ്ട്

അരലിറ്റർ കള്ളിൽ മഞ്ഞൾപൊടിയും വലിയ സ്പൂണിന്‌  ഒരു സ്പൂൺ മലർ പൊടിയും ചേർത്തു രണ്ടാഴ്ച കൊടുക്കുക.

പൂക്കുല വലുതാണെങ്കിൽ (കാൽ ഭാഗം) ചെറുതാണെങ്കിൽ (ഏകദേശം പകുതി) തെങ്ങിൻപൂക്കുല (കാൽഭാഗം) മഞ്ഞൾപ്പൊടിയും, ചുക്കും, ജീരകവും (30 ഗ്രാം) ശർക്കരയിൽ കുഴച്ച്‌ ലേഹ്യം പോലെ ആക്കി രണ്ടാഴ്ച കൊടുക്കുക.

ഒരു സ്പൂൺ ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ കുതിരാൻ വെയ്‌ക്കുക. അടുത്ത ദിവസം അത് അരച്ച് ശർക്കരയും ചേർത്ത് രണ്ടാഴ്ച കൊടുക്കുക. പ്രമേഹത്തിനും ഉലുവ  നല്ലതാണ്.

രണ്ടു പിടി ശതാവരിക്കിഴങ്ങ് അല്ലെങ്കിൽ പാൽമുതക്ക് കഷായം വച്ച് കൊടുക്കുക. അല്ലെങ്കിൽ അരിഞ്ഞു ഉണക്കി തീറ്റയുമായി ചേർത്തും കൊടുക്കാം.

ത്വക്ക് രോഗത്തിന് skin disease in cow

കറുകപ്പുല്ല് അരച്ചുപുരട്ടുന്നത് തൊലിപ്പുറത്തുണ്ടാകുന്ന പഴകിയ വ്രണങ്ങൾ ഉണങ്ങാൻ നല്ലതാണ്

ചിറ്റമൃത് കറുകയും ഇടിച്ചുപിഴിഞ്ഞ എടുക്കുന്ന നീരിൽ കൊട്ടം , ഇരട്ടിമധുരം. മുത്തങ്ങ. ചുക്ക് എന്നിവ ചേർത്ത് തേച്ചാൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിക്ക് ശമനം ഉണ്ടാകുന്നതാണ്.

മൈലാഞ്ചി മോരിൽ അരച്ച്‌ പുരട്ടുന്നത് പുഴുക്കടിക്ക് നല്ലതാണ്.

അടയ്ക്കാമണിയൻ സമൂലം ചേർത്തു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് കുളിപ്പിച്ചാൽ മൃഗങ്ങളിൽ  കാണാറുള്ള ചെള്ള് , പേൻ തുടങ്ങിയ കീടശല്യം മാറി കിട്ടുന്നതാണ്.

ആര്യവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് പുരട്ടുന്നത് ത്വക്ക് രോഗങ്ങൾക്ക് ഉത്തമമാണ്.

തകരകുരുവും ഉങ്ങിൻ കുരുവും ചേർത്ത് അരച്ചുപുരട്ടുന്നത് പുഴുക്കടിക്ക് ഫലപ്രദമാണ്

നീരിന്‌ swelling in cows

കരിനോച്ചിയുടെ  ഇല വെണ്ണയിൽ ചൂടാക്കി ചൂടോടെ നീരുള്ള ഭാഗത്ത് വെറ്റില കൊണ്ട് പൊതിഞ്ഞു കെട്ടുന്നത് നീര് വറ്റുന്നതിന് ഉത്തമമാണ്.

ചങ്ങലംപരണ്ട യുടെ വള്ളി ദിവസവും വെച്ച് കെട്ടുന്നത് ഒടുവിനും ചതവിനും ഫലപ്രദമാണ്.

മൂത്രരോഗങ്ങൾക്ക്  urinary diseases in cow

തഴുതാമ, ഞെരിഞ്ഞിൽ, വയൽചുള്ളി എന്നിവ ഏകദേശം 100 ഗ്രാം വീതം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് കാൽഭാഗം ആക്കി വറ്റിച്ചെടുത്ത് ദിവസവും കുടിപ്പിക്കുന്നത് മൂത്രം ധാരാളം പോകാൻ സഹായിക്കും.

ഉണ്ണിപ്പിണ്ടി ധാരാളം കഴിക്കാൻ കൊടുക്കുക

നറുനീണ്ടി പാൽ കഷായം ഉണ്ടാക്കി 25 മില്ലി വീതം  രണ്ട് മൂന്ന് ദിവസം കൊടുക്കുക.

കല്ലൂർവഞ്ചി  നീരിൽ ശർക്കരയും, കാടിയും ചേർത്ത് കൊടുക്കുന്നത് മൂത്രത്തിലെ കല്ല് അലിയിച്ചു കളയുന്നതിന്‌ ഫലപ്രദമാണ്.

തിമിരത്തിന് cataract in cows

രണ്ടുമൂന്നു തുള്ളി എരിക്കിൻ പാൽ അല്പം വെണ്ണയും ചേർത്ത് ഫോസയിൽ (കണ്ണിനും കൊമ്പിനും ഇടയ്ക്കുള്ള സ്ഥലം) ചെറിയ നീര് കാണപ്പെടുന്ന ഭാഗത്ത് ലേപനം ചെയ്യുക. നീര് കുറയുന്നത്നുസരിച്ച് തിമിരത്തിൻറെ ശക്തിയും കുറഞ്ഞു വരുന്നതാണ്.

വിരയ്‌ക്ക് Worm in cows 

വിഴാലരി (കൃമിശത്രു) 25 ഗ്രാം  ദിവസവും മൂന്നുനാല് ദിവസത്തേക്ക് കൊടുക്കുക

കുളമ്പുദീനത്തിന്  Soul disease in cows

മലവാഴപ്പഴം ഒരു വലിയ സ്പൂൺ പന്നിനെയ്യും ഒരു ചെറിയ സ്പൂൺ ബോറിക് ആസിഡും ചേർത്ത് കുഴമ്പുരൂപത്തിലാക്കി വായിൽ പുരട്ടുക. കുളമ്പിൽ തുരിശും ടാറും ചേർത്ത് പുരട്ടുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യ കുഞ്ഞുങ്ങൾ ലഭ്യമാണ്: നെടുമ്പാശ്ശേരി എയർപോട്ടിൽ 01-06-2020 തിങ്കൾ

English Summary: Use of traditional medicine in cow farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds