എല്ലുപൊടി ഒരു ഉത്തമ ജൈവവളമാണ്. ഒരു ഗ്രോബാഗിൽ 100 ഗ്രാം എല്ലുപൊടി ചേർക്കാം. , തെങ്ങ് ഒന്നിന് രണ്ട് കിലോ എല്ലുപൊടി ചേര്ക്കാം.... എല്ലുപൊടിയിൽ ഏതാണ്ട് 24% .കാത്സ്വും 15% ഫോസ്ഫറസും 3% നൈട്രജനും കൂടാതെ സൂക്ഷ്മ മൂലകങ്ങളായ ഇരുമ്പും സിങ്കും മഗ്നീഷ്യവും ട്രേസ് എലെമെന്റ്സും ഒക്കെ അടങ്ങിയിട്ടുണ്ട്. ...
ജൈവകൃഷിയിൽ, പ്രധാനമായും എല്ലുപൊടി ഉപയോഗിക്കുന്നത് ഫോസ്‌ഫറസിനുവേണ്ടിയാണ്. നല്ല വേരുപടലം ലഭിക്കാനും പുഷ്‌പിക്കാനും ഫോസ്‌ഫറസ് കൂടിയേ തീരൂ. നല്ല വേരുപടലം ലഭിക്കണമെങ്കിൽ സസ്യത്തിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ഫോസ്‌ഫറസിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. ...
അഗ്രി ഷോപ്പുകളിൽ ലഭിക്കുന്ന തരി തരിയായിട്ടുള്ള എല്ലുപൊടി കഷ്ടിച്ച് 8% മാത്രമാണ് ഫോസ്‌ഫറസ് പെട്ടെന്ന്.റിലീസ് ചെയ്യുന്നത്. ബാക്കി കാത്സ്യവും ഫോസ്‌ഫറസും ഏതാണ്ട് 4 മാസം കൊണ്ടാണ് മണ്ണിൽ ലയിക്കുന്നത്. ഇതേ എല്ലുപൊടി ആവിയിൽ പുഴുങ്ങിയാൽ ഈ 8% ന്റെ സ്ഥാനത്ത് 16% ഫോസ്‌ഫറസ് പെട്ടെന്ന് റിലീസ് ചെയ്യും. സസ്യത്തിന്.ഫോസ്‌ഫറസ് ലഭ്യമാകണമെങ്കിൽ മണ്ണിന്റെ pH 6 നും 7 നും മധ്യത്തിൽ ആയിരിക്കണം...
നല്ലവണ്ണം പൊഡർ രൂപത്തിൽ ആക്കി, ആവിയിൽ പുഴുങ്ങിയ എല്ലുപൊടി ഉപയോഗിക്കുക. കുമ്മായം ആവശ്യമുണ്ടെങ്കിൽ മാത്രം, ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. മണ്ണിന്റെ pH 6.4നും 6.8നും ഇടയിൽ നിലനിർത്തുക. അമിതമായാൽ അമൃതും വിഷം. കുമ്മായവും എല്ലുപൊടിയും നിയന്ത്രണത്തോടും ജാഗ്രതയോടും കൂടി ഉപയോഗിക്കണം...
മൈക്കോറൈസ എന്ന കുമിളാണ് ഫോസ്‌ഫറസും മറ്റു പല മൂലകങ്ങളും സസ്യത്തിന് ലഭ്യമാക്കുന്നത്....
ഫോസ്‌ഫറസ് അധികമായാൽ അത് മൈക്കോറൈസയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ...
മണ്ണിന്റെ ക്ഷാര സ്വഭാവം എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും? നിങ്ങളുടെ പരിശോധനയിൽ pH 7.5നു മുകളിലാണ് എന്ന് മനസ്സിലായാൽ ഗോമൂത്രം നേർപ്പിച്ച് ചുവട്ടിൽ ഒഴിക്കുക. ജൈവവളങ്ങൾ ചേർത്തു കൊടുക്കുക. അല്ലെങ്കിൽ ജൈവസ്ലറി, ജീവാമൃതം പോലുള്ളവ നൽകുക. അതുമല്ലെങ്കിൽ കടലപ്പിണ്ണാക്കിന്റെ വെള്ളം പോലുള്ള പാക്യജനകം നൽകുക...പ്രശ്നം പരിഹരിക്കപ്പെടും....
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റോസാച്ചെടി വളരാൻ .നേന്ത്രപ്പഴത്തൊലി കൊണ്ട് ജൈവവളം വീട്ടിലുണ്ടാക്കാം
Share your comments