നമ്മുടെ മാവിനെ പ്രധാനമായും ആക്രമിക്കുന്ന ഒരു പുഴുവാണ് കടും തവിട്ടുനിറത്തിലുള്ള കായീച്ചയുടെ പുഴുവായ മാമ്പഴ പുഴു. ഇവ മാങ്ങയുടെ തൊലിക്കടിയിൽ മുട്ടകളിടുന്നു. ഒരു ഈച്ച ഏകദേശം 200 മുട്ടകൾ വരെ ഇടും. രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിഞ്ഞ് കായ്കളുടെ ഉള്ളിലേക്ക് ഇവ പ്രവേശിച്ചു ഉൾഭാഗം കാർന്നുതിന്നുന്നു. പുഴു ബാധയേറ്റ അനേകം മാങ്ങകൾ പൊഴിയുന്നു. ഇവയുടെ ആക്രമണം മൂലം അനവധി മാങ്ങകൾ ഉപയോഗശൂന്യമായി തീരും.
The mango worm, a dark brown weevil worm, is a major pest of our flour. They lay their eggs under the skin of the mango. A fly lays up to about 200 eggs. Within two to three days, the eggs hatch, enter the pods and feed on the inside. Many mango infested mangoes fall off. Many mangoes become unusable due to their attack.
മാമ്പഴ പുഴുവിനെ പ്രതിരോധിക്കാനുള്ള വഴികൾ
1. തുളസി കെണികൾ തയ്യാറാക്കി ഒരു മരത്തിന് 4 എന്ന കണക്കിൽ ശിഖരങ്ങളിൽ തൂക്കിയിട്ട് കായീച്ചകളെ നശിപ്പിക്കാം.
2. ഒരു കൈ പിടിയിലൊതുങ്ങുന്ന തുളസിയിലകൾ അരച്ചു കിട്ടുന്ന നീരും, 10 ഗ്രാം ശർക്കര പൊടിച്ചതും, ഒരു നുള്ള് കാർടാപ് കീടനാശിനി തരികളും നന്നായി മിക്സ് ചെയ്യുക. ഇങ്ങനെ തയ്യാറാക്കുന്ന തുളസി കെണികൾ മാവിന്റെ ശിഖിരത്തിൽ തൂക്കിയിടാം. ഇത് കുടിച്ച് കായീച്ചകൾ നശിക്കും
3. ഫെറമോൺ കെണി ഒന്ന് എന്ന രീതിയിൽ മാവിൻ കൊമ്പിൽ തൂക്കിയിട്ടു അനേകം ഈച്ചകളെ നമുക്ക് കൊല്ലാൻ സാധിക്കും.
4. മാമ്പഴ പുഴുക്കളുടെ ആക്രമണത്തിനു വിധേയമായി അഴുകിയ മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന കായ്കൾ ശേഖരിച്ച് നശിപ്പിച്ചു കളയാൻ മറക്കരുത്
5. 60 ഗ്രാം ശർക്കര 3 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ആറു മില്ലിലിറ്റർ മാലത്തയോൺ 50 ഇ. സി യോജിപ്പിച്ചശേഷം ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയിൽ തെളിച്ചു കൊടുക്കുന്നത് കായീച്ച നിയന്ത്രണത്തിന് നല്ലതാണ്.
6. തടത്തിലെ മണ്ണ് ഇളക്കിയശേഷം ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ആവശ്യമുള്ളത്ര ലായനി തയ്യാർ ചെയ്തു കൊടുക്കുകയും, അതിനുശേഷം തടത്തിൽ കരിയില ഇട്ടു സംരക്ഷണം നൽകുകയും ചെയ്താൽ കായിച്ചകളുടെ സമാധിയുടെ നിയന്ത്രണം ഉറപ്പുവരുത്താം
Share your comments