1. ചീര
അരുണ്, കണ്ണാറ ലോക്കല് (ചുവപ്പ്) മോഹിനി, (പച്ച) വർഷം മുഴുവന് കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്ക്കാത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല് സമയം ജനുവരി മാസമാണ്.
- വെണ്ട
സൽകീർത്തി , അര്ക്കം, അനാമിക (പച്ച, നീളമുള്ളത്) അരുണ ( ചുവപ്പ്, നീളമുള്ളത്) മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനൽ കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്ക്ക്, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
- മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്) ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍) മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണൽ സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
- വഴുതന(കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം) ഹരിത (ഇളം പച്ച, നീളമുള്ളത്) നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) രണ്ടു വർഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
- പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി) കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)വർഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
- അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്) ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്) ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
- കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വർഷംമുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
- പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്) പ്രിയങ്ക (വെളുത്തത്,വലിപ്പമുള്ളത്) വേനൽ കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
- പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍) ബേബി (വെളുത്തതും ഒരടി നീളവും)മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
- കുന്പളം
കെ.എ.യു ലോക്കല്‍ (എളവനു പച്ച നിറം, മൂക്കുന്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്) ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍) ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
- മത്തന്‍
അന്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്) സുവര്ണോ (ഇടത്തരം വലിപ്പം, പരന്നത്, ഉൾക്കാന്പി ന് ഓറഞ്ചു നിറം)ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
- ചുരക്ക
അര്ക്കി ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം) സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
- വെള്ളരി
വെള്ളരി വർഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാർച് നല്ല നടീല് സമയം. മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുന്പോള്‍ സ്വർണ്ണ നിറം) സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്
- തക്കാളി
അനഘ (ഇടത്തരം വലിപ്പം) ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്) മുക്തി (പച്ച നിറം) സെപ്തംബര്‍ – ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
Share your comments