സ്ഥലപരിമിതിയുള്ളവർക്ക് പച്ചക്കറിയും പൂന്തോട്ടവുമെല്ലാം വീട്ടിനകത്ത് വളർത്താൻ സഹായിക്കുന്ന പല വഴികളും ഇന്നുണ്ട്. അത്തരത്തിൽ ചെടികൾ വളർത്താൻ സാധിക്കുന്ന വേറൊരു മാർഗ്ഗത്തെ കുറിച്ചാണ് വിശദമാക്കുന്നത്. ഇതിൽ എത്ര ചെറിയ വീടായാലും പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി നല്ലൊരു തോട്ടം തന്നെ വീട്ടില്‍ നിര്‍മ്മിക്കാം. ഇതിൻറെ പേരാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പച്ചക്കറികള്‍ ഉണ്ടാക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നത് ഇന്‍ഡോര്‍ പ്ലാന്റ് വളര്‍ത്താനും ഈ മാര്‍ഗ്ഗം പ്രയോജനപ്പെടും.
അത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന മാർഗ്ഗമല്ല വെർട്ടിക്കൽ ഗാർഡൻ. ചുമരിലേക്ക് താങ്ങ് കൊടുത്ത് ചെടികള്‍ വളര്‍ത്തുന്ന രീതിയാണിത്. ഒരു പ്ലൈവുഡ് ഷീറ്റ് ചുവരില്‍ ചേര്‍ത്ത് വെച്ച് ചുവരുകള്‍ക്ക് സംരക്ഷണം നല്‍കിയാണ് ചെടി വളര്‍ത്തേണ്ടത്. പോളി എത്തിലീന്‍ തുണി ഉപയോഗിച്ച് ചുവരിന് പൊതിയുന്നതും നല്ലതാണ്. അതുപോലെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനാക്കിയ ചുമരിന്റെ താഴെ റബ്ബറിന്റെ ഷീറ്റ് ഇട്ടാല്‍ വെള്ളം വീണ് തറ വൃത്തികേടാകുന്നത് തടയാം. അപ്പാര്‍ട്ട്‌മെന്റുകളില്‍ വെളിച്ചം കുറവാണെങ്കില്‍ ഫ്‌ളൂറസെന്റ് ബള്‍ബുകളോ ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന വെളിച്ചമോ ഘടിപ്പിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പൂന്തോട്ട പരിപാലനം പൈസ ചിലവില്ലാതെ; വ്യത്യസ്ഥ വളങ്ങൾ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം
ഇന്‍ഡോര്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ സമീപം ഒരു ഫാന്‍ വെച്ചാല്‍ വായുസഞ്ചാരം കൂട്ടാനും ചെടികള്‍ക്ക് ചുറ്റും മികച്ച രീതിയില്‍ വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും. ഇന്‍ഡോര്‍ ഗാര്‍ഡന്‍ തയ്യാറാക്കാനുള്ള എളുപ്പവഴിയായി പോക്കറ്റുകള്‍ പോലെ ചെടികള്‍ വെക്കാനായി മരത്തിന്റെ ഫ്രെയിമില്‍ പോളിത്തീന്‍ ബാഗുകള്‍ അല്ലെങ്കില്‍ ചെറിയ തുണിസഞ്ചികള്‍ ഘടിപ്പിക്കാം. നഴ്‌സറിയില്‍ നിന്ന് കിട്ടുന്ന ചെടികള്‍ അതുപോലെ ഈ പോക്കറ്റിലേക്ക് ഇറക്കിവെക്കാം. ഇത് ചുമരില്‍ വെക്കുമ്പോള്‍ ചെറിയ പോക്കറ്റ് ബാഗുകള്‍ മുകളിലും വലുത് താഴെയും വരുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ ആകര്‍ഷകമായി നിര്‍ത്താം.
ചെടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങള്‍ ചെടി വളര്‍ത്താന്‍ തെരഞ്ഞെടുത്ത സ്ഥലം നല്ല വെളിച്ചമുള്ളതാണോ പകുതി തണലാണോ അതോ മുഴുവന്‍ തണലുള്ള സ്ഥലമാണോ എന്ന് ആദ്യം മനസിലാക്കണം. ഏതുതരം ചെടികളാണ് അവിടെ വളര്‍ത്താന്‍ അനുയോജ്യമെന്നും മനസിലാക്കണം. ചുമരില്‍ തൂങ്ങുന്ന തരത്തിലുള്ളതും കുത്തനെ കയറിപ്പോകുന്ന തരത്തിലുള്ളതുമായ ചെടികള്‍ വളര്‍ത്താന്‍ പറ്റുമോ എന്നതൊക്കെ അറിഞ്ഞിരിക്കണം.
വെട്ടിക്കൽ ഗാർഡനിൽ വളര്‍ത്താവുന്ന ചില ചെടികള്‍
ഫിലോഡെന്‍ഡ്രോണ്‍, ഫേണ്‍, ബ്രൊമീലിയാഡിന്റെ കുടുംബത്തിൽ പെട്ട ചെടികൾ, ലിപ്‌സ്‍റ്റിക് പ്ലാന്റ്, പോത്തോസ് ബേബിസ് ടിയേഴ്‌സ് എന്നിവ വെർട്ടിക്കൽ ഗാർഡനിൽ വളർത്താൻ പറ്റിയ ചെടികളാണ്.
ഔഷധ സസ്യങ്ങളും ഈ മാർഗ്ഗത്തിലൂടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ്. പെട്ടെന്ന് പൂര്‍ണവളര്‍ച്ചയെത്തുന്നതും ആഴത്തില്‍ വേരുകളില്ലാത്തതുമായ ചെടി തിരഞ്ഞെടുക്കണം. പുതിന, തുളസി, കര്‍പ്പൂരതുളസി എന്നിവ ഇത്തരത്തില്‍ വളര്‍ത്താവുന്നതാണ്.
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments