നവംബറിൽ വെണ്ട നട്ടുപിടിപ്പിച്ചാൽ ഈ മാസം അവയുടെ ഇടയിളക്കി മാറ്റി സെന്റിന് 250 ഗ്രാം യൂറിയ ചേർക്കണം. തൈകൾക്ക് ചുറ്റും വിതറി മണ്ണിൽ കൊതി ചേർത്താൽ മതി. ജൈവവളം ചെയ്യുന്നവരാണെങ്കിൽ മണ്ണിരക്കമ്പോസ്റ്റ്, പിണ്ണാക്കുകൾ ശീമക്കൊന്ന ചവർ എന്നിവ ഉപയോഗിക്കുക. ചീരകളിൽ അരുൺ എന്നയിനം നടാൻ പറ്റിയ സമയമാണ്.
If the seedlings are planted in November, they should be replaced this month and 250 g urea per cent should be added. All you have to do is scatter around the seedlings and add compost to the soil.
ചുവന്ന ചീരയിൽ കണ്ണാറ ലോക്കൽ എന്നയിനവും മികച്ചതാണ്. ഒരു സെൻറ് 6 ഗ്രാം വിത്തു പാകി തൈകളുണ്ടാക്കി പിന്നീട് പറിച്ചു നട്ടാൽ മതി ജൈവവളമാണ് ചീരയ്ക്ക് മികച്ചത്. വഴുതിന, തക്കാളി, മുളക് തുടങ്ങിയ ഇനങ്ങൾ ഒരു മാസം പ്രായമായ തൈകൾ ആണെങ്കിൽ കളകൾ നീക്കി മേൽ വളം ചേർക്കാം. സെൻറ് 300 ഗ്രാം യൂറിയ, 90 ഗ്രാം പൊട്ടാഷ് വളം നൽകാം. ഈ സമയങ്ങളിൽ കാണുന്ന കുരുടിപ്പ് രോഗം മാറാൻ വെളുത്തുള്ളി നീര് നേർപ്പിച്ചു സ്പ്രേ ചെയ്താൽ മതി. നീർവാർച്ച ഉറപ്പാക്കണം. സുഡോമോണസ് ട്രൈക്കോഡർമ കൾച്ചർ തുടങ്ങിയ ജീവാണുവളങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.
വെള്ളരി വർഗങ്ങൾ പടർന്നു തുടങ്ങുന്ന കാലയളവിൽ സെന്റിന് 150 - 300 ഗ്രാം യൂറിയ ചുറ്റും വിതറി കൊതി ചേർക്കുക. പടവലം, പാവൽ തുടങ്ങിയവയ്ക്ക് പച്ച ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്. കായീച്ച ശല്യം നേരിടാൻ ഫലപ്രദമായ ഫിറമോൺ കെണികൾ ഉപയോഗിക്കുക. ബാക്ടീരിയ പരത്തുന്ന വാട്ടം മൂലം കരിഞ്ഞ ചുവടുകൾ പിഴുതെടുത്ത് മാറ്റി കളയുക. കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല വിളകൾ നട്ട് ഒരുമാസം ആയെങ്കിൽ സെന്റിന് 650 ഗ്രാം യൂറിയയും 420 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് നൽകണം.
കൂടുതൽ അനുബന്ധ വാർത്തകൾ
Share your comments