എപ്പോഴും കേരകർഷകർക്ക് ആശങ്ക ഉണർത്തി നിരവധി രോഗങ്ങൾ തെങ്ങുകൃഷിയിൽ കാണപ്പെടുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വെള്ളീച്ച ശല്യം. ഇതിൻറെ ഒരു ലക്ഷണമായി കണക്കാക്കുന്നത് തെങ്ങോലകളിൽ കാണപ്പെടുന്ന കറുത്ത നിറം ആണ്. ഈ കറുത്ത നിറം പൂപ്പലാണ്. ഇങ്ങനെ നിറവ്യത്യാസം വരുന്നതോടുകൂടി ക്രമേണ ഓലകൾ കരിയുന്നു. അങ്ങനെ ഉത്പാദനക്ഷമത വീണ്ടെടുക്കാൻ തെങ്ങിന് കഴിയാതെ വരുന്നു. ഈ ആക്രമണം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 1993-ലാണ്. കേര കൃഷിയിൽ മാത്രമല്ല ഒരുപാട് വിളകളെ ബാധിക്കുന്ന ഒരു ഗുരുതര രോഗ സാധ്യതയാണ് വെള്ളീച്ച ആക്രമണം. ഈ കീടങ്ങളെ തിന്നുന്ന മറ്റൊരുതരം വണ്ടും തെങ്ങുകൃഷിയിൽ വ്യാപകമായി കാണപ്പെടാറുണ്ട്. ഈ രോഗ സാധ്യതയും തെങ്ങ് കൃഷിയ്ക്ക് നഷ്ടങ്ങളുടെ കണക്കുകൾ ചാർത്തിക്കൊടുക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങുകൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി
2016 ഓഗസ്റ്റിൽ സംസ്ഥാനത്ത് പ്രത്യേകതരം വെള്ളീച്ച ശല്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കാലാവസ്ഥ വ്യതിയാനത്തിന് ഫലമായി ഉണ്ടായതെന്നാണ് അന്നത്തെ റിപ്പോർട്ടുകൾ പറയുന്നത്. ഈർപ്പം കൂടിയ കാലാവസ്ഥയിൽ വെള്ളീച്ച ശല്യം ഇപ്പോഴും നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. പലപ്പോഴും വെള്ളീച്ച ശല്യം അധികമാകുന്നത് മഴക്കാലത്താണ്. ഇതിനെ പ്രതിരോധിക്കാൻ കർഷകർ നിരവധി മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്. ധാരാളം പേർ ഇതിനെ പ്രതിരോധിക്കുവാൻ വേപ്പെണ്ണ മിശ്രിതം ആണ് ഉപയോഗിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങുകൃഷി തരും ലക്ഷങ്ങൾ, തെങ്ങ് കൃഷിയിൽ മികച്ച ലാഭം കൊയ്യാൻ ഈ രീതി പിന്തുടരാം
പലപ്പോഴും വെള്ളീച്ച ബാധിക്കുന്നത് തെങ്ങിൽ രണ്ടുതരത്തിലാണ്. മുകളിൽ പറഞ്ഞ പോലെ ഓലകളുടെ നിറവ്യത്യാസം ആണ് ഇതിന് കാരണം. ഓലകളുടെ അടിഭാഗത്ത് ഇരുന്ന് ഇത് നീരു കുടിക്കുമ്പോൾ ഓലകളിൽ നിറവ്യത്യാസം കാണപ്പെടുന്നു. ഇത് ഈ രോഗസാധ്യതയുടെ പ്രഥമ ലക്ഷണമായി കണക്കാക്കാം. ഇതിൻറെ രണ്ടാംഘട്ടത്തിൽ ശരീരത്തിൽനിന്ന് വെള്ളീച്ച പുറപ്പെടുവിക്കുന്ന മധുര സ്രവം ഇലകളിൽ വീണു പൂപ്പൽ രൂപപ്പെടുന്നതാണ്. ഈ രണ്ടാംഘട്ട സാധ്യത അതീവഗുരുതരമാണ്. ഇതോടുകൂടി തെങ്ങിൻറെ പൂർണ നാശം നമുക്ക് കാണാൻ സാധിക്കും. എപ്പോഴും തെങ്ങുകളുടെ പുറം ഓലയിൽ ആണ് ഇത് കാണപ്പെടുന്നത്. പിന്നീട് ഇത് ഉള്ളിലേക്കും വ്യാപിക്കും. ഈയൊരു രോഗസാധ്യത മറ്റു ഇടവിളകളിലേക്കും വ്യാപിച്ചിരിക്കും. പ്രധാനമായും ജാതി, മാവ്, കറിവേപ്പ്, പ്ലാവ് തുടങ്ങിയവയിൽ ഇവ കാണപ്പെടുന്നു. വെള്ളീച്ച ആക്രമണം ശക്തമാകുമ്പോൾ തെങ്ങിൻറെ ആരോഗ്യം ക്ഷയിക്കുന്നു. അതുകൊണ്ട് തെങ്ങിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ യഥാവിധിയുള്ള വളപ്രയോഗം നടത്തേണ്ടത് അനിവാര്യമാണ്. ഒരിക്കലും വെള്ളീച്ച ആക്രമണം ശക്തമാകുമ്പോൾ രാസ കീടനാശിനികൾ ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന പക്ഷം തെങ്ങിനെ ഗുണകരമായി ഭവിക്കുന്ന മിത്രകീടങ്ങളും ഇല്ലാതാകും.
Coconut farmers have always been concerned that many diseases are found in coconut cultivation, the most important of which is white spot infestation.
എങ്ങനെ പ്രതിസന്ധിയെ തരണം ചെയ്യാം?
വെള്ളീച്ച ആക്രമണം ഒരു പരിധി വരെ നിയന്ത്രിക്കാൻ മഞ്ഞപ്പശ കെണി ഉപയോഗിക്കാം. ഇത് വളർച്ചയെത്തിയ വെള്ളീച്ചകൾ നശിപ്പിക്കാൻ നല്ലതാണ്. ഇത് ചെയ്യേണ്ടവിധം മഞ്ഞ തുണിയിൽ ആവണക്കെണ്ണ പുരട്ടി തെങ്ങുകൾക്കിടയിൽ വലിച്ചു കെട്ടുന്ന രീതിയാണ്. അടുത്ത പ്രയോഗം മൈദ ഉപയോഗിച്ചിട്ടുള്ളതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു കിലോ മൈദ ചേർത്ത് നന്നായി തിളപ്പിച്ച് അത് 9 ലിറ്റർ വെള്ളം ചേർത്ത് ലായനി തയ്യാറാക്കുക. അതിനുശേഷം ഈ ലായനി ഒരു സ്പ്രേയറിലാക്കി ഇലയ്ക്കു മുകളിലുള്ള കറുത്ത പൂപ്പൽ കാണുന്ന സ്ഥലങ്ങളിൽ തളിക്കുക. മൈദയിൽ പ്രാണികൾ ഒട്ടിപിടിക്കുന്നത് മൂലം എല്ലാത്തരം നീരൂറ്റി കുടിക്കുന്ന പ്രാണികളും ഇല്ലാതാക്കുവാൻ സാധിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങുകൃഷിക്കായുള്ള നാളീകേര വികസന ബോർഡിൻറെ സഹായങ്ങൾ
Share your comments