പോഷകങ്ങളുടെ കലവറയും ഔഷധ ഗുണങ്ങൾ ഏറെയുള്ളതുമായ ഒരു കിഴങ്ങു വർഗ്ഗ വിളയാണ് ചേന അരേസിയ (Araceae) കുടുംബത്തിൽ പിറന്ന ചേനയുടെ ശാസ്ത്ര നാമം Amorphophallus paeoniifolius എന്നാണ്. ഇടവിളയായോ തനിവിളയായോ നടാവുന്നതാണ്. ചേന കഷ്ണങ്ങളുടെ (750 -1000 ഗ്രാം തൂക്കം) ഓരോ ഭാഗത്തിലും കിഴങ്ങിന്റെ മുകുള ഭാഗം ഉണ്ടോ എന്ന് ഉറപ്പാക്കണം.
500 ഗ്രാം തൂക്കം വരുന്ന മുഴുവൻ ചേനകളും നടീൽ വസ്തുവാണ്. 100 ഗ്രാം തൂക്കമുള്ള ചെറു ചേന കഷണങ്ങൾ നടീൽ വസ്തുവായിട്ട് ഉപയോഗിച്ചാൽ ഏറെ ഗുണങ്ങൾ ഉണ്ടെന്ന് സി.റ്റി.സി.ആർ. ഐ. ശ്രീകാര്യത്തെ പരീക്ഷണങ്ങൾ തെളിയിച്ചു. കിഴങ്ങിന്റെ മദ്ധ്യഭാഗത്ത് ഒരു വളയത്തിൽ ആണ് മുകുളങ്ങൾ കാണുന്നത്. ഓരോ 100 ഗ്രാം വിത്തു ചേന കഷണം മുറിച്ചതിലും മദ്ധ്യ മുകുളം ഉണ്ടെന്ന് ഉറപ്പാക്കണം. ചാണകപ്പാലും ട്രൈക്കോഡർമ്മയും ചേർന്ന മിശ്രിതത്തിൽ നടീൽ വസ്തു മുക്കി 1-2 ദിവസം തണലത്ത് ഉണക്കുന്നത് നല്ലതാണ്.
നിലം നന്നായി കിളച്ചൊരുക്കി കുഴികൾ 60x45 സെ.മീ ഇടയകലത്തിലാണ് എടുക്കേണ്ടത്. പ്രാദേശിക നടീൽ രീതിയിൽ 12,345 നടീൽ വസ്തുക്കൾ 90x90 സെ.മീ. ഇടയകലത്തിൽ നടാവുന്നതാണ്. എന്നാൽ ഈ രീതിയിൽ 37000 നടീൽ വസ്തുക്കൾ ഒരു ഹെക്ടറിൽ നടാം.
കുഴികൾ 30 സെ.മീ താഴ്ചയിൽ എടുത്ത് മേൽ മണ്ണും ട്രൈക്കോഡർമ്മ സമ്പുഷ്ട ചാണകവും ചേർത്ത് (1 കി. ഗ്രാം പിറ്റ്) ചെറു ചേന കഷണം (minisett) മുകുളം മുകളിലായി കുഴിയുടെ മദ്ധ്യഭാഗത്ത് നടണം. മുകളിൽ മണ്ണ് നേരിയതായി വിതറിയശേഷം ഉണങ്ങിയ പച്ച ഇലകൾ കൊണ്ട് പുതയിടണം.
Share your comments