സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന അക്ഷയ ശ്രീ 2021 അവാർഡിന് രണ്ടുലക്ഷം രൂപയുടെ ഉപഹാരവും സർട്ടിഫിക്കറ്റും നേടി വയനാട് കൽപ്പറ്റയിലെ തെക്കുംതറയിലുള്ള ശ്യാം ഫാം ഉടമയും ജൈവകർഷകനുമായ കെ.ശശീന്ദ്രൻ.
7 ഏക്കർ സ്ഥലത്ത് സമ്മിശ്ര കൃഷി ചെയ്തു കാർഷിക മേഖലയിൽ പുതുവിപ്ലവം തീർത്ത് ദേശീയ അവാർഡ് നേടിയ മാതൃക കർഷകൻ ആണ് കെ ശശീന്ദ്രൻ. 400 ഇനം ഔഷധസസ്യങ്ങൾ, 600 ഇനം ചെടികൾ, 35 ഇനം ഫലവർഗ്ഗങ്ങൾ, വിവിധ മത്സ്യങ്ങളുള്ള അക്വാ കൾച്ചർ, ഗീർ, വെച്ചൂർ, കാസർഗോഡ് കുള്ളൻ തുടങ്ങിയ പശുക്കൾ, ആട് കോഴി താറാവ് തുടങ്ങിയ അടങ്ങിയ അദ്ദേഹത്തിന്റെ ശ്യാം ഫാംസ് ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽപ്പെട്ട ഫാം ടൂറിസം സെന്റർ ആണ്. ജൈവവൈവിധ്യ പരിപാലന കേന്ദ്രമായ ഇവിടം എം എസ് എസ് ആർ എഫിന്റെ സാറ്റലൈറ്റ് ബോട്ടാണിക്കൽ ഗാർഡനും ആണ്.
കാസർഗോഡ് ഉള്ള സെബാസ്റ്റ്യൻ പി അഗസ്റ്റിൻ, കണ്ണൂരുള്ള രമിത്ത് രാഘവൻ, കോഴിക്കോടുള്ള വേലായുധൻ നായർ പി, മലപ്പുറത്തെ ജികെ മധു, തൃശ്ശൂരിലെ വി.സി സരള, ഇടുക്കിയിലെ എബ്രഹാം ചാക്കോ, എറണാകുളത്തെ ജോർജ് കെ വി,
ആലപ്പുഴയിലെ സാജൻ എസ്, പത്തനംതിട്ടയിലെ പ്രീത കുമാരി ജയപ്രകാശ്, കൊല്ലം ജില്ലയിലെ പ്രിൻസ് വി, തിരുവനന്തപുരത്തെ സുരേഷ് എസ്, പാലക്കാട്ടെ ജ്ഞാന ശരവണൻ, കോട്ടയത്തെ ജോയ് മോൻ ജെ എന്നിവർക്കാണ് അമ്പതിനായിരം രൂപയുടെ ജില്ലാതല പുരസ്കാരങ്ങൾ.
നൂതന സംരംഭങ്ങൾക്കുള്ള പ്രത്യേക പുരസ്കാരമായ 10000 രൂപയുടെ ഇൻസ്പെയർ അവാർഡ് തിരുവനന്തപുരം ജില്ലയിലെ ഡി വാസിനി ഭായിക്ക് ലഭിച്ചു.
വെറ്റിറൻസ് വിഭാഗത്തിലെ 15,000 രൂപയുടെ ഉപഹാരവും സർട്ടിഫിക്കറ്റും മലപ്പുറത്തെ അവറാൻ എമ്മിന് ലഭിച്ചു.
ജൈവകൃഷിയിൽ ഏർപ്പെട്ടിട്ടുള്ള വിദ്യാലയങ്ങൾക്കുള്ള 15000 രൂപയുടെ പ്രത്യേക അവാർഡ് കോളേജ് തലത്തിൽ തിരുവല്ലയിലെ മാർത്തോമാ കോളേജിന് ലഭിച്ചു.
10000 രൂപയുടെ സ്കൂൾതലത്തിലുള്ള അവാർഡ് തൃശ്ശൂർ കുന്നംകുളത്തുള്ള എക്സൽ പബ്ലിക് സ്കൂളിന് ലഭിച്ചു.
5000 രൂപയുടെ മികച്ച കുട്ടി കർഷകനുള്ള ഉപഹാരം പാലക്കാട് ചെറുകുടങ്ങാട് തപാലിൽ ഉള്ള മുഹമ്മദ് അൻസിൽ കേടിക്ക് ലഭിച്ചു.
ഭിന്നശേഷി വിഭാഗത്തിൽ 10000 രൂപയുടെ അവാർഡ് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഉള്ള കെപിഎസി മധുവിന് ലഭിച്ചു.
ജൈവകൃഷിക്കുള്ള പ്രോത്സാഹന സമ്മാനം ചേർത്തലയിലെ ശശിധരൻ നായർ കെ എസ്, കായംകുളത്തെ തങ്കമ്മ സരസൻ, തിരുവനന്തപുരത്തെ ചന്ദ്രിക രാജേന്ദ്രൻ, കണ്ണൂരിലെ പ്രഭാകരൻ കക്കോത്ത്, കോഴിക്കോട്ടെ സാബു ജേക്കബ്, തിരുവനന്തപുരത്തെ സജിനി എം എസ്, കൊല്ലം ജില്ലയിലെ ശോശാമ്മ, ശ്രീദേവി പി , കോട്ടയത്തെ ഷാജു ജേക്കബ്, വിധു രാജീവ് , കോഴിക്കോട്ടെ മറിയം, പാലക്കാട് അഗളിയിലെ ബിനോയ് പിയു എന്നിവർക്ക് ലഭിച്ചു.
Share your comments