<
  1. Organic Farming

5100 കിലോമീറ്റർ താണ്ടിയ 182-ദിന പദയാത്ര കന്യാകുമാരിയിൽ സ്ഥാപിച്ചു

"പശുവിനെ രക്ഷിക്കുക, ഭൂമിയെ സംരക്ഷിക്കുക" — ഇതായിരുന്നു ഈ ദൗത്യത്തിന്റെ ഹൃദയം.

Arun T
ബാലകൃഷ്ണ ഗുരുസ്വാമി  കന്യാകുമാരിയിലെ പദയാത്ര  സമർപ്പണ വേദിയിൽ സംസാരിക്കുന്നു. ഒപ്പം വേദിയിൽ നിൽക്കുന്നത് പദയാത്രയിൽ  ഉടനീളം  ഉണ്ടായിരുന്ന പുങ്കന്നൂർ പശു.
ബാലകൃഷ്ണ ഗുരുസ്വാമി കന്യാകുമാരിയിലെ പദയാത്ര സമർപ്പണ വേദിയിൽ സംസാരിക്കുന്നു. ഒപ്പം വേദിയിൽ നിൽക്കുന്നത് പദയാത്രയിൽ ഉടനീളം ഉണ്ടായിരുന്ന പുങ്കന്നൂർ പശു.

കാശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള പദയാത്ര - സുസ്ഥിരതയുടെയും പാരമ്പര്യത്തിന്റെയും പുനരുജ്ജീവന യാത്ര

2024 സെപ്റ്റംബർ 27ന് ശ്രീനഗറിൽ ആരംഭിച്ച് 2025 മാർച്ച് 27ന് കന്യാകുമാരി തീരത്ത് സമാപിച്ച, ബാലകൃഷ്ണ ഗുരുസ്വാമിയുടെ പുങ്കന്നൂർ പശുവിന് ഒപ്പമുള്ള 5100 കിലോമീറ്റർ താണ്ടിയ 182-ദിന പദയാത്രയാണ് ഒരു തലമുറക്ക് തന്നെ പാഠങ്ങൾ നൽകുന്നത്. ഇത് ഒരു യാത്ര മാത്രമല്ല, നമ്മുടെ പശുക്കളെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഹൃദയസ്പർശിയായ വിളിയായിരുന്നു.

"പശുവിനെ രക്ഷിക്കുക, ഭൂമിയെ സംരക്ഷിക്കുക"
— ഇതായിരുന്നു ഈ ദൗത്യത്തിന്റെ ഹൃദയം.

പാരമ്പര്യ തദ്ദേശീയ പശുക്കളുടെ പങ്ക് കാർഷികവ്യവസ്ഥയിൽ എത്ര മാത്രം നിർണായകമാണെന്ന് ഈ യാത്ര തികച്ചും വ്യക്തമാക്കി. രാസകൃഷിയും അതിലൂടെ നശിച്ച സൂക്ഷമജീവികളും , രോഗബാധിതമായ മണ്ണും — എല്ലാം  എളുപ്പത്തിൽ മറികടക്കാനാവില്ല. എന്നാൽ, ഗോമൂത്രവും ചാണകവും പോലെയുള്ള പരമ്പരാഗത ജൈവ സാധനങ്ങളാൽ ആരോഗ്യകരമായ ഭൂമിയും സമൃദ്ധമായ കൃഷിയുമെന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയും.

ബാലകൃഷ്ണ ഗുരുസ്വാമിക്കൊപ്പം  പഞ്ചഗവ്യ  വിദ്യാപീഠം  കുലപതി  നിരഞ്ജൻ വർമ്മ  പഞ്ചഗവ്യ  വൈദ്യന്മാരായ  ചന്ദ്രൻ പിള്ള , ബിനോജ് ,  സദാനന്ദൻ , ജയകുമാർ  എന്നിവർ
ബാലകൃഷ്ണ ഗുരുസ്വാമിക്കൊപ്പം പഞ്ചഗവ്യ വിദ്യാപീഠം കുലപതി നിരഞ്ജൻ വർമ്മ പഞ്ചഗവ്യ വൈദ്യന്മാരായ ചന്ദ്രൻ പിള്ള , ബിനോജ് , സദാനന്ദൻ , ജയകുമാർ എന്നിവർ

ജപ്പാനിലെ ചാണകത്താൽ പ്രവർത്തിക്കുന്ന റോക്കറ്റും, അമേരിക്കയിൽ പശുക്കളെ കെട്ടിപ്പിടിക്കുന്നതിലൂടെ മാനസിക ആരോഗ്യത്തിനുള്ള പ്രയോജനങ്ങൾ കണ്ടെത്തിയതുമെല്ലാം ഗോമാതാവിന്റെ വൈജ്ഞാനിക മഹത്വം തെളിയിക്കുന്നു.

ഇത് ഒരു ആഹ്വാനമാണ്

14 സംസ്ഥാനങ്ങളിലൂടെ, ഗ്രാമങ്ങൾക്കുള്ളിലെയും നഗരങ്ങളിലെയും ജനങ്ങളുമായി സംവദിച്ചു കൊണ്ട് ഗുരുസ്വാമി പരമ്പരാഗത ജീവിത രീതികളിലേക്ക് തിരികെ പോവാൻ സമൂഹങ്ങളെ പ്രചോദിപ്പിച്ചു. ഈ പദയാത്ര മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കുന്നു.

പശുക്കളെ മതം, ജാതി എന്നിവയിലൂടെയല്ല, അതിന്റെ ജീവഹിതത്തിന്റെയും ഭൂമിയുമായുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ് കാണേണ്ടത്.

ഇനി ഞങ്ങൾ എന്ത് ചെയ്യണം?

  • തദ്ദേശീയ പശുക്കളെ സംരക്ഷിക്കുക
  • ജൈവകൃഷി പ്രോത്സാഹിപ്പിക്കുക
  • ഗോമാതാവിനോട് ആദരവും കരുണയും പുലർത്തുക
  • പരിസ്ഥിതിയെക്കുറിച്ച് ബോധവത്കരണം നടത്തുക

ഈ യാത്ര അവസാനിച്ചിട്ടുണ്ടാകും. പക്ഷേ അതിന്റെ സന്ദേശം ഇപ്പോഴും ഉയർന്നു തന്നെ മുഴങ്ങുകയാണ്. നമുക്ക് അത് മുന്നോട്ടു കൊണ്ടു പോകാം – നമ്മുടെ നാളെയ്ക്കായി.

English Summary: A Journey from Kashmir to Kanyakumari: Reviving Traditions for a Sustainable Future

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds