ദിവാകരൻ ചോമ്പാല
മൊബൈൽ ഫോൺ സ്‌ക്രീനിൽ വിരലമർത്തിയാൽ തെളിഞുമിന്നുന്ന കുഞ്ഞു വെളിച്ചത്തിൽ വഴിനടക്കുന്നവരാണ് നമ്മളിൽ പലരുമിപ്പോൾ .
എന്നാൽ നമ്മുടെ പൂർവ്വപിതാക്കന്മാരിൽ പലരുംകയ്യിൽ ഓലച്ചുട്ടുവീശി കുണ്ടനിടവഴികളിലൂടെയും പാടവരമ്പിലൂടെയുംമൊക്കെ രാത്രികാലങ്ങളിൽ വഴിനടന്നവർ .
അതിനുമെത്രയോമുമ്പുള്ള കാലങ്ങളിൽ അരണി മരം കടഞ്ഞുണ്ടാക്കുന്ന അഗ്നി ഉപയോഗിച്ചതാണ് ഭാരതത്തിൽ മഹായാഗങ്ങൾ പലതും നടന്നിരുന്നെന്നും നമ്മൾ പഠിച്ചിട്ടുണ്ട് .
പ്രാചീനമനുഷ്യൻ കാട്ടുതീയിൽ നിന്നാണ് തീ പകർന്ന് സൂക്ഷിച്ചത് .
എന്നാൽ വ്യാസമഹാമുനി രചിച്ച മഹാഭാരതത്തിലെ മുഖ്യകഥാപാത്രങ്ങളായ പഞ്ചപാണ്ഡവന്മാർ വനവാസക്കാലത്ത് രാതികാലങ്ങളിൽ വഴിനടന്നിരുന്നത് ഒരുപ്രത്യേകതരം ചെടിയുടെ തളിരിലകളുടെ അഗ്രഭാഗത്ത് തീ കൊളുത്തി കൊച്ചു തീപ്പന്തങ്ങളാക്കിക്കൊണ്ടായിരുന്നു എന്ന വിചിത്രമായ ഒരറിവാണു ഞാനിവിടെ പങ്കുവെക്കുന്നത് .പലർക്കും ഇതറിയാവുന്ന കാര്യമാവാം . അറിയാത്തവർക്കായി ഞാനിതു പങ്കുവെക്കുന്നു .തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന പറച്ചിൽപോലെയാണ് ഈ ചെടിയുടെ കഥ.
അതി കഠിനമായ വരൾച്ചയെ പ്പോലും സൗമ്യഭാവത്തിൽ സ്വീകരിക്കാൻ കഴിവുള്ള ഈ നിത്യഹരിതസുന്ദരി കൃഷിയെ സ്നേഹിക്കുന്നവർക്കും കൃഷി ശാസ്ത്രജ്ഞന്മാർക്കും പിടികിട്ടാത്ത മഹാത്ഭുതമാണ് .
ഇന്ത്യ ശ്രീലങ്ക പശ്ചിമഘട്ടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സമൃദ്ധിയായി കണ്ടുവരുന്ന ഈ കൊച്ചുമരം പാണ്ഡവർ ബട്ടി , ഫ്രഞ്ച് മൾബ്ബറി ,ഉമതേക്ക് , തിൻപെരിവേലം,കമ്പിളി മലയൻ,ലിലാക് ,പാണ്ഡവർ ടോർച്ച് അങ്ങിനെ പലപേരുകളിൽ അറിയപ്പെടുന്നു . ഈ അപൂർവ്വ സസ്യത്തിൻറെ ശാസ്ത്രീയ നാമം Callicarpa tomentosa .
വൈദ്യുതിയില്ലാത്ത പഴയകാലഘട്ടങ്ങളിൽ ആദിവാസി ഗോത്രസമൂഹത്തിലുള്ളവർ വെളിച്ചത്തിനായി ഈ ചെടിയെ ആശ്രയിച്ചിരുന്നതായാണ് ചരിത്രാന്വേഷികൾ വ്യക്തമാക്കുന്നത് .
പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത് വഴിനടന്നിരുന്നത് രാത്രികാലങ്ങളിൽ ഈ ചെടിയുടെ തളിരിലകൾ എണ്ണയിൽ മുക്കി തീ കൊളുത്തിക്കൊണ്ടായിരുന്നു .ഈ തളിരിലകൾ എണ്ണതീരുന്നവരെ തെളിഞ്ഞുകത്തിയിരുന്നതും അത്ഭുതക്കാഴ എന്നെ പറയാനാവൂ .പ്രപഞ്ചസൃഷ്ട്ടാവിന്റെ ഓരോ മായക്കാഴ്‌ച്ച !. അല്ലാതെന്തുപറയാൻ .കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഈ ചെടി പണ്ടുള്ളവർ നട്ടിരുന്നുവത്രെ .എന്നിരുന്നാലും അതിശൈത്യം ഈ ചെടിക്ക് താങ്ങാൻ പകറ്റുയില്ലെന്നുമറിയുന്നു .അഞ്ച് മീറ്റർവരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയിൽ എല്ലാകാലത്തും മനോഹരമായ പർപ്പിൾ നിറത്തിൽ പൂക്കൾ വിരിയുന്നു .
പാണ്ഡവർബട്ടിയുടെ മരത്തൊലി തമിഴ്‌നാട്ടുകാർ വെറ്റിലക്ക് പകരമായി ഉപയോഗിക്കാറുണ്ട് .വെറ്റിലപ്പട്ട എന്നാണിത്തിന്റെ പേര് .ഇലക്കും വേരിനും ഔഷധഗുണമുള്ള ഈ ചെടിയുടെ തളിരിലകൾ തമിഴ് നാട്ടിൽ അയ്യനാർക്ഷേത്രം ഭൈരവർ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ചില ക്ഷേത്രങ്ങളിലൊക്കെ വിളക്കിൽ തിരി തെളിയിക്കുന്നതോതിൽ ഈ ഉപയോഗിച്ചിരുന്നത്രെ .
ഇതുപോലുള്ള മറ്റൊരു ചെടിയാണ് അഗ്നിപത്രി അഥവാ പെരുംതുമ്പ എന്ന കത്തുന്ന തുളസി.ഇതിന്റെ പച്ചിലകൾ പറിച്ചെടുത്ത് നമ്മുടെ കൈവെള്ളയിലിലിട്ട് നേർത്തതോതിൽ ചുരുട്ടി തിരിപോലെയാക്കി എണ്ണവിളക്കിൽ തിരിയിട്ടു ദീപം തെളിയിച്ചാൽ എണ്ണ തീരും വരെ ഈതിരിക്ക് പറയത്തക്ക മാറ്റമൊന്നുമില്ലാതെ തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും .മുനിമാർ പണ്ടുകാലങ്ങളിൽ വിളക്കുതിരിയായി അഗ്നിപത്രിയുടെ ഇലകൾ ചുരുട്ടി ഉപയോഗിച്ചിരുന്നതായും അറിയുന്നു . ഈ ചെടികളുടെ വിത്തുകളും തൈകളും ആവശ്യമുള്ളവർക്ക് നല്കാൻ കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിലെ മിടുക്കനായ ജൈവകർഷകൻ ഷിംജിത് തില്ലങ്കേരി തയ്യാറുണ്ട് .ആവശ്യക്കാക്കാർക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ് 9447361535
With Pranams,
Divakaran Chombala.
Mob: 9895745432
Share your comments