സൂര്യോദയ അസ്തമയ സമയങ്ങളിൽ സൂര്യനിൽനിന്നും ഭൂമിയിലെത്തുന്ന കോസ്മിക് ഊർജ്ജം കൃഷിയിടത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു രീതിയാണ് അഗ്നിഹോത്രം . ഇതിലൂടെ അന്തരീക്ഷത്തിലേക്കു പോഷകങ്ങളെ കടത്തിവിട്ട് രോഗാണുക്കളെ തടയുകയും മിത്രകീടങ്ങൾ പെരുകാൻ അവസരമൊരുക്കുകയുമാണ് ചെയ്യുന്നത്. ആധുനിക കൃഷിശാസ്ത്രം മണ്ണുപരിശോധനയും ജലപരിശോധനയും മാത്രമാണ് ശുപാർശ ചെയ്യുന്നത്. അന്തരീക്ഷത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.
ചെടിക്കാവശ്യമുള്ള പോഷകങ്ങളുടെ 75% അന്തരീക്ഷത്തിൽനിന്നാണ് ലഭിക്കുന്നത്. അതിനാൽ അഗ്നിഹോത്രം ചെയ്ത് അന്തരീക്ഷത്തെ കൂടുതൽ പോഷകസമൃദ്ധമാക്കിയാൽ അവകൾക്ക് ഒരു രക്ഷാവലയം ഉണ്ടാവുകയും രോഗങ്ങളിൽ നിന്നും കിടങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. ചെടികൾക്ക് ശ്വസിക്കാനുള്ള കഴിവ് വർദ്ധിക്കുകയും അന്തരീക്ഷ മലിനീകരണം മൂലമുള്ള പ്രതിസന്ധി മാറിക്കിട്ടുകയും ചെയ്യും.
അഗ്നിഹോത്രചാരം കൈകൊണ്ട് പൊടിച്ച് അരിപ്പയിൽ അരിച്ച് ഒരു പാത്രത്തിൽ അടച്ചു സൂക്ഷിച്ചുവയ്ക്കുക. അല്പം ശുദ്ധമായ നെയ്യും അഗ്നിഹോത്രചാരവും കൂടി കൈകൊണ്ട് കൂട്ടി യോജിപ്പിച്ച് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദന മാറും. ടോൺസിലൈറ്റിസ്, പുറംവേദന, ഉപ്പൂറ്റിവേദന ഇതിനൊക്കെ ആശ്വാസം കിട്ടും. ത്വക്ക് രോഗത്തിന് 2-3 പ്രാവശ്യം പുരട്ടിയാൽ പൂർണ്ണമായും മാറും. സോറിയാസിസിന് ദീർഘനാൾ പുരട്ടേണ്ടി വരും.
ഉള്ളിൽ ചാരം കഴിക്കുകയും വേണം. ചാരവും തേനും കൂടി കുഴച്ച് ഒരു സ്പൂൺ വീതം 2-3 പ്രാവശ്യം ദിവസേന കഴിക്കാം. ദഹനസംബന്ധമായ അസുഖം ഉള്ളവർക്ക് ചാരം ഇങ്ങനെ ഉള്ളിൽ കഴിക്കുന്നതും നല്ലതാണ്. 1 സ്പൂൺ ചാരം 1 ഗ്ലാസ്സ് ശുദ്ധജലത്തിൽ കലക്കി ദിവസം 2 നേരം കഴിക്കാം. സ്ത്രീകൾക്ക് ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്ക് അഗ്നിഹോത്രചാരം തേനിൽ കലക്കി ദിവസം രണ്ടോ മൂന്നോ നേരം വീതം കഴിക്കാം. 2 മാസത്തോളം തുടർച്ചയായി കഴിക്കണം.
അഗ്നിഹോത്രം പതിവായി ചെയ്യുകയോ മറ്റാരെങ്കിലും ചെയ്യുമ്പോൾ കൂടെ പങ്കെടുക്കുകയോ ചെയ്താൽ 1-2 മാസത്തിനകം ആസ്ത്മാ, സൈനസൈറ്റിസ് എന്നിവ പൂർണ്ണമായും മാറും. മാത്രമല്ല മദ്യപാന ശീലം, പുകവലി ശീലം ഇവയും പൂർണ്ണമായി മാറും. അഗ്നിഹോത്രചാരം തിളയ്ക്കുന്ന വെള്ളത്തിലിട്ട് ആവി പിടിക്കുന്നതും കഫക്കെട്ട്, പനി, ജലദോഷം ഇവയൊക്കെ മാറാൻ നല്ലതാണ്. ദിവസത്തിൽ 2 പ്രാവശ്യം വച്ച് ഒന്നോ രണ്ടോ ദിവസം ചെയ്താൽ മതിയാകും. അഗ്നിഹോത്രചാരം തേൻ ചേർത്തു കഴിച്ചാൽ തൊണ്ടയടപ്പ്, മൈഗ്രേൻ ഇവ മാറും.
Share your comments