<
  1. Organic Farming

കുമ്പളങ്ങിയിലെ കൃഷി പുതുമ മാഞ്ചപ്പൻ ചേട്ടൻ ആറേക്കർ പാടം 480 ട്രേയിൽ ഒതുക്കി

മാഞ്ചപ്പൻ ചേട്ടന് വിത്തെറിയാൻ ഇനി പാടത്തിറങ്ങേണ്ട . മണ്ണു നിറച്ച ട്രേയിൽ മാന്വൽ സീഡർ ഉപയോഗിച്ചു വിത്തുപാകി. എന്താണല്ലേ? പണ്ടത്തെ കർഷകർ എടുത്തിരുന്ന effort ഒട്ടും വേണ്ട ഇന്ന്. അത്തരം കണ്ടുപിടുത്തങ്ങളാണ് കൃഷിക്ക് വേണ്ടി ഇപ്പോൾ മാർക്കെറ്റിൽ ഉള്ളത്. പലതുമിന്നു നമ്മുടെ നാട്ടിൽ പലരും ഉപയോഗിച്ച് തുടങ്ങി. അത്തരത്തിൽ ഒന്നാണ് മണ്ണ് നിറച്ച ട്രേയിൽ മാന്വൽ സീഡർ ഉപയോഗിച്ച് വിത്ത് പാകി അത് ആറേക്കർ പാടത്തു മാഞ്ചപ്പൻ ചേട്ടൻ പാകി.

K B Bainda
ആറേക്കർ പാടത്തു വിതയ്ക്കാൻ ട്രേയിൽ ഒരുക്കിയ നെൽവിത്ത്
ആറേക്കർ പാടത്തു വിതയ്ക്കാൻ ട്രേയിൽ ഒരുക്കിയ നെൽവിത്ത്

മാഞ്ചപ്പൻ ചേട്ടന് വിത്തെറിയാൻ ഇനി പാടത്തിറങ്ങേണ്ട . മണ്ണു നിറച്ച ട്രേയിൽ മാന്വൽ സീഡർ ഉപയോഗിച്ചു വിത്തുപാകി. എന്താണല്ലേ? പണ്ടത്തെ കർഷകർ എടുത്തിരുന്ന effort ഒട്ടും വേണ്ട ഇന്ന്. അത്തരം കണ്ടുപിടുത്തങ്ങളാണ് കൃഷിക്ക് വേണ്ടി ഇപ്പോൾ മാർക്കറ്റിൽ ഉള്ളത്. പലതുമിന്നു നമ്മുടെ നാട്ടിൽ പലരും ഉപയോഗിച്ച് തുടങ്ങി. അത്തരത്തിൽ ഒന്നാണ് മണ്ണ് നിറച്ച ട്രേയിൽ മാന്വൽ സീഡർ ഉപയോഗിച്ച് വിത്ത് പാകി അത് ആറേക്കർ പാടത്തു മാഞ്ചപ്പൻ ചേട്ടൻ പാകി. 

നെൽ ചെടികളെല്ലാം നല്ല കരുത്തോടെ വളരാനുള്ള വളങ്ങളും വളർച്ച  വേഗത്തിലാക്കാനുള്ള ജൈവ മരുന്നുകളും എല്ലാം ചേട്ടനറിയാം അതൊക്കെ ഉപയോഗിച്ചിട്ടുണ്ട്.

നെൽച്ചെടികൾക്ക് വളർച്ചയോടൊപ്പം കരുത്തിനും രോഗപ്രതിരോധ ശേഷിക്കും മിത്ര ബാക്ടീരിയയായ സ്യൂഡോമോണോസും(Pseudomonas) ,മിത്രകുമിളായ വാമും( VAM) ആണ് ഉപയോഗിച്ചിട്ടുള്ളത്. ഏറ്റവും കൃത്യമായ വളങ്ങൾ തന്നെയാണ് ഇവയെല്ലാം. അങ്ങനെ  കൃത്യമായ  പരിചരണം നടത്തിയാണ് മാഞ്ചപ്പൻ ചേട്ടൻ ട്രേയിൽ വിത്തുപാകിയത് .

കുമ്പളങ്ങി പഞ്ചായത്തി ലെ നെൽ വിത്ത്  വിതയ്ക്കൽ  ചടങ്ങിൽ
കുമ്പളങ്ങി പഞ്ചായത്തി ലെ നെൽ വിത്ത് വിതയ്ക്കൽ ചടങ്ങിൽ

വിത്ത് മുളച്ചു രണ്ടാഴ്ചയ്ക്കു ശേഷം യന്ത്രസഹായത്തോടെയാണ് പാടത്ത് നട്ടത് .ഇതിനായി നിലം ഒരുക്കി . പൊക്കാളി നെൽവിത്താണ് പാടത്തെ വരമ്പിലെ ട്രേയിൽ പാകിയിരിക്കുന്നത് .

കുമ്പളങ്ങി പഞ്ചായത്തിൻ്റെയും ,കൃഷിഭവൻ്റെയും ,പാമ്പാക്കുട അഗ്രോ സർവ്വീസ് ഗ്രീൻ ആർമിയുടെയും സഹകരണത്തോടെയാണ് പാടം പച്ച പുതക്കാൻ തയ്യാറാകുന്നത് .

Two weeks after germination the seeds were planted in the field with the help of machinery. Pokkali paddy seeds are sown in a field tray. Kumbalangi Panchayat, Krishibhavan and Pambakuda Agro Service Green Army are co operating to cover the field with green.

വിത്ത് വിതയ്ക്കൽ  ചടങ്ങിൽ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡണ്ട് മാർട്ടിൻ ആൻ്റണി ,വൈസ് പ്രസി. അമലാ ബാബു , ബ്ലോക് പഞ്ചായത്ത് അംഗം ഉഷ പ്രദീപ് , പഞ്ചായത്തംഗം മാർഗററ്റ് ലോറൻസ് , കൃഷി ഓഫീസർ പി.എം സാഹിത ,സൗമ്യമോൾ എന്നിവർ പങ്കെടുത്തു

 

കടപ്പാട്

ലീനച്ചൻ vb യുടെ ഫേസ്ബുക് പോസ്റ്റ് ഇൽ  നിന്ന് 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നെൽകൃഷി - എ ടു ഇസഡ് (Paddy cultivation -A to Z) Part - 4

#Farmer#Krishi#Agriculture World#Agro

English Summary: Agriculture in Kumbalangi is in new way Manchappan Chettan prepared 480 trays of paddy seeds

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds