നിരവധി ആയുർവേദ മരുന്നുകൾ നിർമ്മിക്കുവാൻ ഉപയോഗപ്പെടുത്തുന്ന എള്ള് കൃഷി ചെയ്തു അനായാസം പണം സമ്പാദിക്കാം. കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഉൽപാദന മികവ് കൂടിയ തിലോത്തമ, തിലക്, തിലതാര തുടങ്ങിയവ കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായി കൃഷി ചെയ്യാവുന്നതാണ്. മധ്യകേരളത്തിൽ എള്ള് കൃഷി ഒരു സാധാരണ വിള എന്ന രീതിയിൽ പലരും കൃഷി ചെയ്യുന്നുണ്ട്.
You can easily earn money by cultivating sesame seeds which are used to make many ayurvedic medicines.
ബന്ധപ്പെട്ട വാർത്തകൾ: എള്ള് കൃഷിചെയ്യാം എവിടെയും എപ്പോളും
എള്ള് കൃഷി-നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങൾ
വയലിൽ കൃഷി ചെയ്യുന്നവർക്ക് ജനുവരി തൊട്ട് ഏപ്രിൽ വരെയുള്ള കാലങ്ങളിൽ ഇത് കൃഷി ചെയ്യാവുന്നതാണ്. വയിലിൽ കൃഷിചെയ്യുമ്പോൾ മൂപ്പു കുറഞ്ഞ ഇനം ആണ് കൂടുതൽ നല്ലത്. കര പാടങ്ങളിൽ മൂപ്പ് കൂടിയ ഇനങ്ങളും കൃഷി ചെയ്യാം. അധികം വെള്ളം കെട്ടിക്കിടക്കാതെ എല്ലായിടങ്ങളിലും എള്ള് കൃഷി ചെയ്യാവുന്നതാണ്. കരകൃഷി എന്ന രീതിയിൽ ചെയ്യുമ്പോൾ ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലങ്ങളിലും എള്ള് സുഗമമായി കൃഷി ചെയ്യാം.
പൊതുവേ വരൾച്ചയെ അതിജീവിക്കുന്ന കൃഷി എന്ന നിലയിൽ വേനൽമഴ ലഭിച്ചില്ലെങ്കിലും ജലസേചനം പരമാവധി നടത്തി വിളവ് വർദ്ധിപ്പിക്കാവുന്നതാണ്. നാലിൽ ഇല പരുവത്തിലും, ശിഖരങ്ങൾ ഉണ്ടാകുന്ന സമയത്തും, പൂക്കുമ്പോഴും, കായ് പിടിക്കുന്ന സമയത്തും 3 സെൻറീമീറ്റർ നനയ്ക്കുന്നത് വിളവ് 52 ശതമാനം വരെ വർധിപ്പിക്കാൻ കാരണമാകുന്നു. ജലസേചന സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ പമ്പുകൾ ഉപയോഗപ്പെടുത്തി നനയ്ക്കാം. രണ്ടുതവണ നനയ്ക്കുവാൻ കഴിയുമെങ്കിൽ അത് കായിക വളർച്ചയുടെ സമയത്തും, പൂക്കുമ്പോഴും നൽകണം. കൃഷി ഒരുക്കുമ്പോൾ നില നന്നായി ഉഴുതുമറിച്ച് അടിവളമായി ചാണകം അഞ്ച് ടൺ ഒരു ഹെക്ടറിന് എന്ന അളവിൽ ചേർക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വേനലിലും മഴയിലും ചെയ്യാവുന്ന എള്ള് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എൻ പി കെ വളങ്ങൾ ഹെക്ടറിന് 30:15:30 എന്നാൽ അതിൽ ചേർക്കുന്നതാണ് ഉത്തമം. എള്ള് വിതറുന്ന സമയത്ത് ഈർപ്പം മണ്ണിൽ അധികം പാടില്ല. വിത്ത് എല്ലായിടത്തും ഒരുപോലെ വിതറണം. ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ഒരുക്കുമ്പോൾ അഞ്ചു കിലോഗ്രാം വിത്ത് ഉപയോഗപ്പെടുത്തുന്നു. വിതച്ചതിനുശേഷം പതിനഞ്ചാം ദിവസം ആദ്യ ഇടയിളക്കലും, 25 മുതൽ 35 ദിവസം കാലയളവിൽ രണ്ടാമത്തെ ഇടയിലക്കലും നടത്തണം. ഇലകൾക്ക് മഞ്ഞ നിറം ബാധിക്കുകയും, കൊഴിഞ്ഞുപോവുകയും ചെയ്യുന്ന കാലയളവിൽ വിളവെടുക്കാൻ സമയമായി എന്ന് കരുതാം.
ബന്ധപ്പെട്ട വാർത്തകൾ: എള്ളിനുമുണ്ട് ചിലത് പറയാൻ...
Share your comments