കായത്തിന് ഏറ്റവും തീക്ഷ്ണഗുണവും എരിവുരസവുമായതിനാൽ അധികമായി ഉള്ളിൽ ചെന്നാൽ ആമാശയത്തിലെയും മറ്റും ആന്തരകലകൾക്ക് വീക്കമുണ്ടാകും. ശുദ്ധിചെയ്യാത്ത കായം കടിക്കുന്നതുമൂലം രക്താതിസാരവും വയറ്റിൽ പുകച്ചിലും ഉണ്ടാകും. കരൾ ഭാഗത്ത് വേദനയും അനുഭവപ്പെടും.
ചികിത്സയും പ്രത്യൗഷധവും
ശുദ്ധിചെയ്യാത്ത കായം കഴിച്ചുണ്ടാകുന്ന വികാരങ്ങൾക്ക് തേനും പശുവിൻ നെയ്യും ചേർത്ത് 3 ദിവസം കൂടെക്കൂടെ കഴിക്കുക. 3 ദിവസം എരുമപ്പാൽ കഴിച്ചാലും മതി. ചതകുപ്പയും ചന്ദനവും അരച്ചു കടിക്കുന്നതും ആപ്പിൾ കഴിക്കുന്നതും പ്രതിവിധിയാണ്. കായത്തിന്റെ വിഷാംശങ്ങൾ പുറത്തുപോകുന്നത് മലമൂത്രങ്ങളിലൂടെയും ത്വക്കിലൂ മടയും ശ്വാസോച്ഛ്വാസത്തിലൂടെയുമാണ്.
പച്ചക്കായത്തിന് അധികം തീക്ഷ്ണഗുണം ഉള്ളതുകൊണ്ട് ശ്വാസ കോശരോഗങ്ങളിൽ ഫലപ്രദമാണ്. പ്രസവ ശേഷം ആർത്തവശുദ്ധി ഉണ്ടാക്കുന്നതിന് നല്ലതാണ്. തേൾവിഷത്തിനും സർപ്പവിഷങ്ങൾക്കും ലേപമായി കായം ഉപയോഗിക്കാം. പല്ലുവേദനയിൽ കായവും കറുപ്പും ചേർത്ത് വേദനയുള്ളിടത്ത് വച്ചാൽ ശമനമുണ്ടാകും. 2 ഗ്രാം കായം 100 മി.ലി. വെള്ളത്തിൽ കലക്കി എനിമ കൊടുത്താൽ ആധാനം, ശൂല, ഗുല്മം തുടങ്ങിയ രോഗങ്ങളും കുടലിലെ കൃമികളും ഇല്ലാതാകുന്നതാണ്. ഒരു പ്രാവശ്യം കഴിക്കുന്ന അളവ് 125-500 മില്ലി ഗ്രാമാണ്.
Share your comments