മനുഷ്യർക്ക്, മൃഗങ്ങൾക്ക് യാതൊരു ദോക്ഷവും ഇല്ലാതെ, പുഴു എന്ന കീടത്തിനെമാത്രം നശിപ്പിക്കുന്ന പരിസ്ഥിതികാർഷികസൗഹൃദകിടനാശാനികൾ -ഹരിത കീടനാശിനികൾ - പച്ചലേബൽ നിലവിൽ ഉണ്ട്.
അവ
1. തക്കുമി(കെമിക്കൽ കോമ്പോസിഷൻ:
(ഫ്ളൂബെൻഡിഅമൈഡ് 20% wg) ഡോസ് : 2ലിറ്ററിന് 1 ഗ്രാം
2. കോറാജൻ. (കെ:മി: -കോറാൻട്രാനിലിപ്രോൾ) ഡോസ് :രണ്ടര മില്ലി 10 ലിറ്റർ വെള്ളത്തിന്
3. ഫെയിം (കെ: കോ:- ഫ്ളൂബെൻഡി അമൈഡ് )
ഡോസ് :രണ്ടര മില്ലി 10 ലിറ്റർ വെള്ളത്തിന്.( നെല്ലിലെ ഓല ചുരുട്ടി പുഴുവിന് ഏറ്റവും ഫലപ്രദം)
(വേറെയും വിപണന നാമങ്ങളിൽ കാണാം പക്ഷേ കെമിക്കൽ കോമ്പോസിഷൻ ഒന്നാണ് )
ഈ ഹരിത കീടനാശിനികൾ എണ്ണത്തിൽ വളരെ കുറവാണെങ്കിലും, പരിസ്ഥിതി -കാർഷിക- സൗഹൃദപരം എന്ന പേരിൽ വളരെ വേഗം പ്രചാരം നേടിയ കിടനാശിനികൾ ആണ്.
ഈ കീടനാശിനിയുടെ പ്രവർത്തനം പുഴുക്കളിൽ .-
പുഴുക്കളുടെ മാംസപേശികൾ ഒരോ സെക്കന്റിലും സങ്കോചിക്കുകയും, വികസിക്കുകയും ചെയ്യുന്നതിന് പേശികളിലെ കാത്സ്യം അയോണുകളാണ് സഹായിക്കുന്നത്.ഈ കീടനാശിനികൾ കാത്സ്യം അയോണുകളുടെ വിക്ഷേപണം തടയുന്നത് വഴി പേശികൾ വികസിക്കാതെ ചുരുങ്ങിത്തന്നെ ഇരിക്കുകയും അവയുടെ ചലനശേഷി നക്ഷ്ടപ്പെട്ട്, പുഴുക്കൾ നിശ്ചലരാകു,പേശികൾ ചുരുങ്ങി ശരിരം കുറുകി സാവധാനം ചാവുകയും ചെയ്യുന്നു.
പുഴുക്കൾ പല ഘട്ടങ്ങളിലൂടെ സമാധിയും പൂർണ്ണ വളർച്ചയും പ്രാപിക്കണമെങ്കിൽ കെറ്റിൻ എന്ന പദാർത്ഥം കൊണ്ടുള്ള പുറം തോട് വളർച്ചയുടെ ഒരോ ഘട്ടത്തിലും പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കണം ഇതിന്റെ നിർമ്മാണം തക ലാറിലാക്കുന്നു ഈ കീടനാശിനികൾ.
മിത്ര കീടങ്ങളുടെയും മനുഷ്യരുടെയും മറ്റ് ജിവികളുടെയും പേശികളിലെ സ്വികരണികളുടെ പ്രത്യേകത കാരണം ഈ കീടനാശിനികൾ അവയ്ക്ക് ഹാനികരമല്ലാത്തത് കൊണ്ടാണ് ഈ കീടനാശികൾക്ക് mപരിസ്ഥിതികാർഷികസൗഹൃദകീടനാശിനികൾ എന്ന പേര് ലഭിച്ചത്.
പുഴുവിന്റെ ജൈവരാസപ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ചില പ്രത്യേക മർമ്മസ്ഥാനങ്ങൾ മാത്രം കേന്ദ്രകരിച്ച് അവയുടെ പ്രവർത്തനം തകരാറിലാക്കുന്നത് കൊണ്ടാണ ഈ കീടനാശിനികൾകുറഞ്ഞ അളവിൽ കുടുതൽ ഫലം തരുന്നത്.
NB :ഈ കിടനാശിനി പ്രയോഗിച്ചാൽ പുഴു മാത്രമേ ചാകു, 12 മുതൽ 24 മണിക്കൂർ സമയം വേണം പുഴു ചാകുവാൻ.18 മുതൽ20 ദിവസം വരെ കിടനാശിനി പ്രയോഗിക്കുന്ന സ്ഥലത്ത് പൂഴു ഉണ്ടാവുകയില്ല.
Share your comments