വാഴയിൽ പനാമവാട്ടം: കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ
പേരിന് പിന്നിൽ: 1874 -75 ൽ ഓസ്ട്രേലിയയിൽ പുവൻ ഇനം വാഴയിൽ ഈ രോഗം കണ്ടെത്തിയെങ്കിലും, 1890-91ൽ മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ ഗ്രോമിഷൽ എന്ന വാഴയീനത്തിന് ഫ്യൂസേറിയം വാട്ടം ഉണ്ടാക്കിയ കനത്ത നാശനഷ്ടമാണ് ഇതിന്
" പനാമ വാട്ടം" എന്ന പേര് ലഭിക്കുവാൻ കാരണം.(കേന്ദ്ര വാഴഗവേക്ഷണ കേന്ദ്രം ട്രിച്ചി- തമിഴ്നാട് നിന്നുള്ള അറിവ് )
നിരവധി വർഷങ്ങൾ മണ്ണിൽ അതിജീവിക്കുവാൻ കഴിയുന്ന "ഫ്യൂസേറിയം ഓക്സിഫാം " ഗണത്തിൽപ്പെട്ട കുമിളാണ് "ഫ്യൂസേറിയം വാട്ടം" അഥവ പനാമ വാട്ടത്തിന് കാരണം. ഇവ ചെടിയുടെ വേരുകളിൽ പ്രവേശിച്ച് സുഷ്മ നാരുകളിലൂടെ വാഴയിൽ പ്രവേശിക്കുന്നു.
വാഴയുടെ ജല വാഹകക്കുഴലുകളിൽ കുമിളുകൾ വളരുന്നതുകൊണ്ട് ജലത്തിൻ്റെ നീക്കം നഷ്ടപ്പെടുകയും തൻന്മൂലം വാഴകൾ വാടി നശിക്കുന്നു. വാഴ മണ്ണിലേക്ക് വിഴുകയും ചെയ്താൽ പിന്നീട് ഈ കുമിളുകൾ മണ്ണിൽ ജിവിക്കുകയും ചെയ്യൂ. ഇവിടെ പിന്നെയും കൃഷി ചെയ്താൽ ഈ കുമിളുകൾ അടുത്ത വാഴകളിലേക്കു വ്യാപിക്കുന്നു.
തുടക്കം ഇലമഞ്ഞളിപ്പ്
ഇലകൾക്കുണ്ടാകുന്ന മഞ്ഞളിപ്പും വാട്ടവുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. ഇത് ആദ്യം കാണുന്നതു പുറമേയുള്ള ഇലകളിലാണ്, പിന്നിട് മുകളിലുള്ള ഇലകളിലേക്കും വ്യാപിക്കുന്നു, വാടിയ ഇലകൾ തണ്ടൊടിഞ്ഞ് പിണ്ടിക്കു ചുറ്റുമായി തൂങ്ങിക്കിടക്കും. പിന്നീട് ഉണ്ടാകുന്ന ഇലകൾ വലുപ്പം കുറഞ്ഞതും മഞ്ഞളിച്ചതുമായിരിക്കും.
ക്രമേണ വാഴയുടെ വളർച്ച മുരടിക്കുകയും പുതിയ ഇലകൾ ഉണ്ടാകാതിരിക്കുകയും ചെയ്യും. സാധാരണയായി ഈ ലക്ഷണങ്ങൾ കാണുന്നതു വാഴ നട്ട് 3-4 മാസമാകുമ്പോഴാണ്. പക്ഷേ, രോഗം ബാധിച്ച കന്നാണ് നടാൻ ഉപയോഗിച്ചതെങ്കിൽ രണ്ടാം മാസം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയേക്കാം. പിണ്ടിയിൽ അവിടവിടെ വിള്ളലുകളാണ് മറ്റൊരു ലക്ഷണം.
പിണ്ടി മണ്ണിനോടു ചേരുന്ന ഭാഗത്തുനിന്നാണ് വിള്ളൽ ആരംഭിക്കുന്നത്. പിണ്ടിയുടെ പുറത്തുള്ള പോള വീണ്ടുകീറുമ്പോൾ, അതിനകത്തുള്ള പോളകൾ പുറത്തേക്കു തള്ളിവരുന്നതായി കാണാം (ചിത്രം വലത് side-ലെ) രോഗം മൂർച്ഛിക്കുമ്പോൾ വാഴ കടയോടെ ചരിഞ്ഞുവീഴുന്നു. രോഗം ബാധിച്ച വാഴ സാധാരണ ഗതിയിൽ കുലയ്ക്കാറില്ല. കുലച്ചാൽതന്നെ, വികൃതാമാകാം, ചെറുതും തൂക്കം കുറഞ്ഞതും ആകു.
പലപ്പോഴും മാണം അഴുകൽ എന്ന ബാക്ടീരിയൽ രോഗത്തിന്റെ ലക്ഷണം പനാമ വാട്ടമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
പിണ്ടി, മാണം എന്നിവയ്ക്കകത്തും രോഗലക്ഷണം കാണാം. മാണം കുറുകെ മുറിച്ചുനോക്കിയാൽ, തവിട്ട് അല്ലെങ്കിൽ കറുപ്പു നിറത്തിലുള്ള വളയം കാണാവുന്നതാണ്. പിണ്ടി നെടുകെ പിളർന്നു നോക്കിയാൽ കറുത്ത നിറത്തിലുള്ള വരകളും പാടുകളും കാണാം. വേരുപടലം അഴുകി നശിക്കുന്നതും രോഗലക്ഷണമാണ്.വാഴയുടെ ഇനം, രോഗാണുക്കളുടെ ശക്തി, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ അനുസരിച്ച് രോഗലക്ഷണങ്ങളിൽ നേരിയ തോതിൽ വ്യത്യാസങ്ങൾ വരാം.
പ്രതിരോധമാർഗങ്ങൾ:
പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
രോഗം ബാധിച്ച വാഴയിൽ നിന്നു വാഴവിത്ത് ഇടുക്കാതിരിക്കുക.
നിർവാർച്ചയുള്ള മണ്ണിൽ വാഴ നടുക.
ചെത്തി വൃത്തിയാക്കിയ കന്നുകൾ രാസ കുമിൾനാശിനി ലായനിയായ Carbendazim-ൽ
30 മിനിറ്റ് മുക്കിവച്ചശേഷം നടുക.കുമ്മായം വിതറി വാഴ നടുക.
3മാസം മുതൽൽ (2-3 gm - 1 ലിറ്റർ വെള്ളത്തിൽ, ഈ രാസ കുമിൾനാശിനി ചുവട്ടിൽ നനയത്തക്ക വിധം ഒഴിച്ച് നല്കുക) ഈ ലായനി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നത് രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്.
മറ്റു കുമിൾ രോഗങ്ങളിൽ നിന്നു വി പരിതമായി ഈ രോഗം കണ്ടെത്തിയാൽ നിയന്ത്രിക്കുക സാദ്ധ്യമല്ലാതെ വരുന്നു.
NB :കെമിക്കൽ കോമ്പോസിഷൻ:
Carbendazim 50 % wp
വിപണനാമങ്ങൾ:
ബാബിസ്റ്റിൻ, അഗ്രോസിംമ്
വേറെയും വിപണനാമങ്ങളിൽ ഈ കുമിൾനാശിനി കാണാം.
Share your comments