കേരളീയ ഗൃഹാങ്കണങ്ങളിൽ ഒരു കാലത്ത് ഒഴിച്ചുകൂടാനാ വാത്ത ഒരു സസ്യമെന്നതുപോലെ പൂവിട്ടുനിന്ന ചെടിയാണ് കനകാംബരം, വെള്ള, വയലറ്റ്, മഞ്ഞ, ചുമപ്പ് എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങ ളുമായി കാണപ്പെട്ടിരുന്ന കനകാംബരം 60 മുതൽ 100 സെ.മി വരെ ഉയ രത്തിൽ വളരുന്നു. ഇലകൾ മുകൾഭാഗത്ത് കടുംപച്ച നിറത്തിലും താഴെ മങ്ങിയ നിറത്തിലും കാണപ്പെടുന്നു.
പുരാതനകാലം മുതൽ ഈ ചെടി മുറിവ്, പൊള്ളൽ, വീക്കം, പ്രമേഹം, ചുമ, ചർമ്മസംബന്ധമായ രോഗങ്ങൾ, വിളർച്ച, ക്ഷയം എന്നിവക്കെല്ലാം മരുന്നായി ഉപയോഗിച്ചുവരുന്നു. ഇലകൾ വീക്കത്തി നെതിരേയും, പല്ലുവേദനക്ക് ഔഷധമായും ഉപയോഗിച്ചിരുന്നു.
ഇതിന്റെ സത്ത് പനിക്ക് ഔഷധമായും കൂടാതെ മഴക്കാലത്ത് പാദങ്ങ ളിലുണ്ടാകുന്ന വിള്ളലുകൾക്കെതിരേയും മരുന്നായി ഉപയോഗിച്ചിരുന്നു. വേരിൽ നിന്നുള്ള കഷായം വിളർച്ചക്കും ചുമക്കും ഫലപ്രദമാണ്. ഇതിന്റെ ഫലം ചില രാജ്യങ്ങളിൽ പാമ്പുകടിക്കെതിരെ ഔഷധമായി ഉപയോഗിക്കുന്നു.
നാട്ടുവൈദ്യത്തിൽ
1. ചെടി സമൂലം കത്തിച്ച് ചാരം തേൻ ചേർത്ത് ദിവസത്തിൽ മൂന്നുനേരം അങ്ങനെ തുടർച്ചയായി ഏഴുദിവസം കഴിച്ചാൽ ചുമ, ശ്വാസതടസം എന്നിവ മാറും.
2. ചെടി സമൂലം വെള്ളത്തിൽ തിളപ്പിച്ച് ഉപയോഗിക്കുന്നത് ജലദോഷം, പനി എന്നിവക്ക് ഫലപ്രദമാണ്.
3. ചെടി സമൂലം കഷായമാക്കി ഉപയോഗിക്കുന്നത് ത്വക് രോഗങ്ങൾ ശമിപ്പിക്കുന്നതിന് ഉത്തമമാണ്.
4. ഇല ചതച്ച് കുരുമുളക് ചേർത്ത് ഉപയോഗിച്ചാൽ അഗ്നിമാന്ദ്യം, ഗ്രഹണി എന്നിവ മാറി കിട്ടുന്നതാണ്.
5. ഉണങ്ങിയ ഇല പൊടിച്ച് 4-5 ഗ്രാം വരെ ഒരു നേരം സേവിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ്.
6. ഇല, വേര്, എന്നിവ കുഴമ്പാക്കി ന്യൂമോണിയക്കെതിരെ ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
പല വിദേശരാജ്യങ്ങളിലും ചില ഗോത്രവിഭാഗക്കാർക്കിടയിലും കനകാംബരം ഇതേ വിധത്തിൽ ഔഷധമായി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. കന്നുകാലികൾക്ക് വയർ സംബന്ധമായി വരുന്ന അസുഖങ്ങൾക്കും ഇതിന്റെ കഷായം ഉപയോഗിക്കാവുന്നതാണ്.
Share your comments