പശ്ചിമഘട്ട മലനിരകളിൽ സുലഭമായി വളർന്നിരുന്ന വൃക്ഷമാണ് പയ്യാനി അഥവാ ആഴാന്തൽ. ആഴാന്ത, പജനേലി, വലിയ പലകപ്പയ്യാനി എന്നിങ്ങനെ പല പ്രാദേശിക നാമങ്ങളിലറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Pajanelia longifolia എന്നാണ്. പലകപ്പയ്യാനിയായി തെറ്റിദ്ധരിക്കപ്പെടുന്ന ഈ മരം നാട്ടിൻപുറങ്ങളിൽ കുരുമുളക് കൊടിയുടെ താങ്ങുമരമായി നട്ടുവളർത്തുന്നു.
പരുക്കനായ തൊലിയ്ക്ക് ഇരുണ്ട നിറമാണ്. ശിഖരങ്ങളും തടിയും നേരെ മുകളിലേക്കാണ് വളരു ന്നത്. വളരെ ഉയരം വെയ്ക്കുന്ന ഇവയ്ക്ക് ശിഖരങ്ങൾ കുറവാണ്. തടിയിൽ ഒരു മീറ്റർ കൂടുതൽ നീളമുള്ള തണ്ടിൽ സംയുക്തമായി 15 ഓളം പതകങ്ങൾ കാണും, പൂക്കാലം ഫെബ്രുവരി - ഏപ്രിൽ ആണ്. പൂക്കൾ കപ്പിന്റെ ആകൃതിയിൽ വലിപ്പമുള്ളവയാണ്. വാളിന്റെ ആകൃതിയിൽ രണ്ടടിയോളം നീളമുള്ള ഫലത്തിൽ കനം കുറഞ്ഞ ധരാളം വിത്തുകളുണ്ട്.
വയറ്റിലെ അസുഖങ്ങൾ മാറ്റുവാനും ഇല വെന്ത വെള്ളത്തിന് കഴിയും. കമ്പ് മുറിച്ചോ, വിത്ത് പാകിയോ തൈകളുണ്ടാക്കാം. കമ്പ് മുറിച്ച് വേര് പിടിപ്പിച്ച ശേഷം കാലവർഷാരംഭത്തിൽ കുരുമുളക് തൈകൾ പിടിപ്പിക്കാം. പായ്ക്കിംഗ് കേയ്സുകളുണ്ടാക്കാൻ തടിയുപയോഗിക്കുന്നു.
വാതസംബന്ധമായ അസുഖങ്ങൾക്ക് വേര് ഉപയോഗിക്കുന്നു. ആമവാതമുള്ളവർ ഇല തിളപ്പിച്ച വെള്ളത്തിൽ കുളിക്കണം.
Share your comments